സെക്‌സി, ഹോട്ട്, ഗ്ലാമർ ആക്ടറസ്, വിവാദ നായിക എന്നീ പേരുകളിലറിയപ്പെടുന്ന നായികയായാണ് ശ്രുതി ഹാസൻ. ഉലകനായകൻ കമൽഹാസന്റെ മകൾ എന്ന പേരിനെക്കാളും ഇത്തരം പേരുകളിലാണ് നടി അറിയപ്പെടുന്നത് തന്നെ. എന്നാൽ ഇപ്പോൾ നടി പറയുന്നത് കേട്ടാൽ ഈ നിഷ്‌കളങ്കയായ പെൺകുട്ടിയെക്കുറിച്ചാണോ പാപ്പരാസികൾ ഇതൊക്കെ പറഞ്ഞത് എന്നു വിചാരിച്ചുപോകും.

താരത്തിന് ഗ്ലാമർ എന്ന വാക്കുകൊണ്ട് പ്രേക്ഷകർ എന്താണ് അർത്ഥമാക്കുന്നതെന്ന് അറിയില്ലെന്നാണ് അടുത്തിടെ ഒരു പത്ര സമ്മേളനത്തിൽ പറഞ്ഞത്. തെലുങ്ക് സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ അവതരിപ്പിക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മരഉപടിയായാണ് നടി ഈ ചോദ്യം ചോദിച്ചത്. ഹരി സംവിധാനം ചെയ്ത 'പൂജൈ' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനായി എത്തിയതായിരുന്നു നടി.

വിശാലാണ് പൂജൈ എന്ന ചിത്രത്തിൽ ശ്രുതിയുടെ നായകൻ. തനിക്ക് തമിഴ് സിനിമയെന്നോ തെലുങ്ക് സിനിമയെന്നോ ഹിന്ദി സിനിമയെന്നോ വേർതിരിവില്ലെന്ന് ശ്രുതി പറയുന്നു. തന്റെ വീട്ടിൽ എല്ലാം സിനിമാ സംസ്‌കാരവും ഉൾക്കൊള്ളും. തങ്ങൾക്ക് ഇന്ത്യൻ സിനിമ എന്ന കാഴ്ചപ്പാട് മാത്രമേയുള്ളൂവെന്നും ഉലകനായകന്റെ മകൾ പറഞ്ഞു.

എന്തുകൊണ്ട് തമിഴിലെ ചില ചിത്രങ്ങൾ നിരസിക്കുന്നു എന്നും ശ്രുതിയോട് ചോദ്യം ഉയർന്നു. ഏറ്റെടുത്ത ചിത്രങ്ങളുമായി തിരക്കിലായതു കൊണ്ടാണ് പലതും നിരസിക്കേണ്ടിവന്നത്. ഭാഗ്യവശാൽ പൂജൈയ്ക്ക് വേണ്ടി വിളിക്കുമ്പോൾ തിരക്കുകൾ കുറഞ്ഞിരുന്നെന്ന് ശ്രുതി വ്യക്തമാക്കി.