- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കിലെ മലരായി ശ്രുതി ഹാസൻ എത്താൻ കോടികൾ പ്രതിഫലം; സായി പല്ലവിയുടെ വേഷം ചെയ്യാൻ ശ്രുതി വാങ്ങുന്നത് ഒന്നര കോടി
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം പ്രേമം തെലുങ്കിൽ റീ മെയ്‌ക്കിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച മലരിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ സുന്ദരി ശ്രുതി ഹാസനാണ്. വൻ പ്രതിഫലം വാങ്ങിയാണ് ശ്രുതി മലരിന്റെ കഥാപാത്രം ആകാൻ തയ്യാറെടുക്കുന്നതെന്നണ് റിപ്പോർട്ട്. ശ്രുതിയുടെ തെലുങ്ക് ചിത്രങ്ങളിൽ അടുത്തി
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം പ്രേമം തെലുങ്കിൽ റീ മെയ്‌ക്കിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച മലരിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ സുന്ദരി ശ്രുതി ഹാസനാണ്. വൻ പ്രതിഫലം വാങ്ങിയാണ് ശ്രുതി മലരിന്റെ കഥാപാത്രം ആകാൻ തയ്യാറെടുക്കുന്നതെന്നണ് റിപ്പോർട്ട്.
ശ്രുതിയുടെ തെലുങ്ക് ചിത്രങ്ങളിൽ അടുത്തിറങ്ങിയതെല്ലാം വിജയിച്ചതോടെയാണ് നടി ഒന്നരക്കോടിയാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടത്. മജ്‌നു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.നാഗാർജുനയുടെ മകൻ നാഗചൈതന്യയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച വേഷം ചെയ്യുക.സെലിന്റെ വേഷത്തിൽ അമൈറ ദസ്തുറും മേരിയായി അനുപമ പരമേശ്വരനും എത്തും.ഈ വർഷം തന്നെ ചിത്രീകരണം തുടങ്ങും.
കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തിവരുകയാണെന്നും വേറിട്ടൊരു ഗെറ്റപ്പിലായിരും താരം എത്തുകയെന്നും അണിയറപ്രവർത്തകർ പറയുന്നു. ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആൻഡ് ഹാസിന്റെ ബാനറിൽ എസ് രാധകൃഷ്ണയാണ് ചിത്രം നിർമ്മിക്കുന്നത്.