ടിവി താരമായ ആര്യ നടത്തിയ ചൂടൻ ഫോട്ടോ ഷൂട്ട് ഉണ്ടാക്കിയ വിവാദങ്ങൾ അല്പം കെട്ടടങ്ങിയതേ ഉള്ളൂ. അപ്പോഴിതാ അതിലും ഉഗ്രൻ ഫോട്ടോ ഷൂട്ടുമായി തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ എത്തിയിരിക്കുന്നു.ഒരു മാഗസിൻ കവറിന് വേണ്ടി നടത്തിയ ചൂടൻ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ,സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയിലായിരുന്നു ഫോട്ടോഷൂട്ട് നടന്നത്.ഫോട്ടോ ഷൂട്ടിനെ കുറിച്ച് ശ്രുതി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. സ്റ്റുഡിയോയ്ക്കത്തും ഔട്ട് ഡോറിലും വച്ചാണ് ഷൂട്ട് നടത്തിയിരിക്കുന്നത്.

ഹോട്ട് ലുക്കിലാണ് ശ്രുതി പോസ് ചെയ്യുന്നത്. ഇതാദ്യമായല്ല ശ്രുതി ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് നടത്തുന്നത്. ബോളിവുഡിലെ മിക്ക സിനിമാ, സ്‌റ്റൈൽ മാഗസിനും ശ്രുതി കവർ ഗേളായിട്ടുണ്ട്. ബിക്കിനിയിലുള്ള ഫോട്ടോയും അതിൽ പെടുന്നു.

അജിത്തിന്റെ നായികയായി അഭിനയിച്ച വേതാളമാണ് ശ്രുതിയുടെ അടുത്ത റിലീസിങ് ചിത്രം. ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച പുലി സമ്മിശ്രപ്രതികരണങ്ങളോട് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.