ടികളുടെ ഫോട്ടോഷൂട്ടാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഷയം. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ അവതാരക ആര്യയുടെ ഫോട്ടോഷൂട്ട് ഏറെ ചർച്ചയായിരുന്നു.

പല നടിമാരും അവതാരകരുമെല്ലാം ഇപ്പോൾ അഭിനയത്തെക്കാൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഫോട്ടോഷൂട്ടിലാണെന്ന പരാമർശങ്ങളും ഉയർന്നിരുന്നു. അതിനിടെയിതാ വീണ്ടുമൊരു അവതാരകയുടെ ഫോട്ടോഷൂട്ടും ചർച്ചയാകുന്നു.

അർദ്ധനഗ്‌നയായി ക്ലാസിക് ഫോട്ടോഷൂട്ട് നടത്തിയത് നടിയും അവതാരകയുമായ ശ്രുതിമേനോനാണ്. ഒരാഴ്ചമുമ്പാണു ശ്രുത്രിയുടെ ഫോട്ടോഷൂട്ട് കഴിഞ്ഞത്. ജിൻസൺ എബ്രഹാമാണ് ശ്രുതിയുടെ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ. വീഡിയോയും ഫോട്ടോകളുമാണ് ആണ് ഇപ്പോൾ വൈറലാകുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ജോൺ പോൾ വാതിൽ തുറക്കുന്നു, മുല്ല തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ശ്രുതി ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടിയുടെ അവതാരകയായിരുന്നു.