ഷുഹൈബ് വധക്കേസിൽ പ്രതികൾ പിടിയിലായിക്കൊണ്ടിരിക്കുകയും പൊലീസ് അന്വേഷണം പുരോഗമിക്കുകയും ചെയ്യുമ്പോൾ സുഹൃത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഓർമ്മ കുറിപ്പും ഏറ്റെടുക്കുകയാണ് ജനങ്ങൾ. പബ്ലിസിറ്റി ആഗ്രഹിക്കാതെ സ്വന്തം കർത്തവ്യം എന്നോണം ഷുഹൈബ് നടത്തിയ സാമൂഹ്യ സേവനം എടുത്തു പറഞ്ഞാണ് ഫേസ്‌ബുക്ക് പോസ്റ്റ്. ഷുഹൈബിന്റെ നാട്ടിലെ സ്‌കൂളിലെ അദ്ധ്യാപകന്റേതാണ് ഫേസ്‌ബുക്ക് പോസ്റ്റ്.

ഇരിട്ടി സ്വദേശിയായ അദ്ധ്യാപകൻ സഹീർ പുതിയവളപ്പിൽ എഴുതിയ കുറിപ്പ് വായിക്കാം

രണ്ട് വർഷങ്ങൾക്ക് മുമ്പ് മെയ് മാസം അവസാനം പിടിഎ എക്‌സികുട്ടീവ് യോഗം ചർച്ച , സ്‌കൂൾ പ്രവേശനോൽസവീ. പുതുതായി ചേരുന്ന പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാവർക്കും കിറ്റ് കൊടുക്കാൻ തീരുമാനമായി. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ റോഡ് സൈഡിൽ കണ്ടത് ഷുഹൈബിനെ..... കാര്യങ്ങൾ ധരിപ്പിച്ചു. ... പിന്നെ കണ്ടത് ജൂൺ 1 ന് 42 വലിയ കിറ്റുകളുമായി ഷുഹൈബും ഫർസിൻ മജീദും സ്‌ക്കൂൾ മുറ്റത്ത് ഞങ്ങളേയും കാത്ത് നിൽക്കുന്നതാണ്. ഞങ്ങളെ ഏൽപ്പിച്ച് പോവാൻ ഇറങ്ങിയ ഷുഹൈബിനോട് പൂർവ്വ വിദ്യാർത്ഥിയായ നിങ്ങൾ തന്നെ വിതരണം ചെയ്യണമെന്ന് ഞങ്ങളാണ് നിർബന്ധിച്ചത്.

ഈ ലോകത്തെ പബ്‌ളിസിറ്റി ആഗ്രഹിച്ചല്ല ഷുഹൈബിന്റെ ഒരു പ്രവർത്തനവും എന്നത് അനുഭവം സാക്ഷി. .... നന്മകൾ ഒരിക്കലും മരിക്കാതെ മറക്കാതെ നിലനിൽക്കുക തന്നെ ചെയ്യും . അർഹമായ പ്രതിഫലം സൃഷ്ടാവ് നൽകും ..... നൽകട്ടെ .... ആമീൻ

അദ്ധ്യാപകർ , തെരൂർ മാപ്പിള എൽ .പി . സ്‌ക്കൂൾ . എടയന്നൂർ ...