- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷുഹൈബിനെ സ്‌പെഷ്യൽ സബ് ജയിലിൽ സിപിഎം പ്രവർത്തകർ കൈകാര്യം ചെയ്തത് അതിക്രൂരമായി; നടന്നതുകൊലപാതക ശ്രമം തന്നെയെന്ന് മറുനാടനോട് സ്ഥിരീകരിച്ച് ഉന്നത ജയിൽ ഉദ്യോഗസ്ഥൻ; രണ്ട് പാർട്ടിക്കാർക്കിടയിലെ അടിയെ കുറിച്ച് അന്വേഷിച്ചത് ഡിഐജി സാം തങ്കയ്യനും; കളി കാര്യമാകാതിരിക്കാൻ ഷുഹൈബിനെ സ്‌പെഷ്യൽ സബ് ജയിലിൽ നിന്ന് മാറ്റിച്ചത് ഡിജിപി ശ്രീലേഖ തന്നെ; അഴിക്കുള്ളിലെ അക്രമം പൊലീസ് കേസാക്കാതെ ഒതുക്കി തീർത്ത് ഉന്നത ഇടപെടൽ
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ഷുഹൈബിനെ ജയിലിന് അകത്തുവെച്ച് ആക്രമിച്ചത് സിപിഎം പ്രവർത്തകർ തന്നെ. ഇക്കാര്യം ജയിൽ അധികാരികൾക്കും അറിയാമായിരുന്നു. ശുഹൈബിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയായിരുന്നൂ അക്രമണം. എന്നാൽ ഇതു സംബന്ധിച്ച് ജയിൽ അധികൃതർ പൊലീസിനെ അറിയിച്ചില്ല. ഷുഹൈബിനെ ആക്രമിച്ചവർക്കെതിരെ കേസ് എടുത്തതുമില്ല. ജയിൽ വകുപ്പിലെ ഉന്നത ഇടപെടിലിനെ തുടർന്നാണ് ഷുഹൈബിന് സിപിഎം ആക്രമത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ജയിൽ മാറ്റിയതെന്നതിന് സ്ഥിരീകരണം മറുനാടൻ മലയാളിക്ക് ലഭിച്ചു. എന്നാൽ ഷുഹൈബിനെ സ്‌പെഷ്യൽ ജയിലേക്ക് മാറ്റിയതിന് കാരണം കോടതി ഉത്തരവാണെന്നാണ് ലഭിക്കുന്ന സൂചന. ഷുഹൈബ് വധക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ ഇന്ന് രാവിലെയാണ് രംഗത്ത് വന്നത് ഷുഹൈബിനെ ജയിലിൽ വെച്ച് വധിക്കാൻ ശ്രമം നടന്നു. സബ് ജയിലിൽ കഴിഞ്ഞിരുന്ന ഷുഹൈബിനെ ഇതിനായി ചട്ടം ലംഘിച്ച് സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ജയിൽ ഡി ജി പി ശ്രീലേഖയുടെ ഇട
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ഷുഹൈബിനെ ജയിലിന് അകത്തുവെച്ച് ആക്രമിച്ചത് സിപിഎം പ്രവർത്തകർ തന്നെ. ഇക്കാര്യം ജയിൽ അധികാരികൾക്കും അറിയാമായിരുന്നു. ശുഹൈബിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയായിരുന്നൂ അക്രമണം. എന്നാൽ ഇതു സംബന്ധിച്ച് ജയിൽ അധികൃതർ പൊലീസിനെ അറിയിച്ചില്ല. ഷുഹൈബിനെ ആക്രമിച്ചവർക്കെതിരെ കേസ് എടുത്തതുമില്ല. ജയിൽ വകുപ്പിലെ ഉന്നത ഇടപെടിലിനെ തുടർന്നാണ് ഷുഹൈബിന് സിപിഎം ആക്രമത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ജയിൽ മാറ്റിയതെന്നതിന് സ്ഥിരീകരണം മറുനാടൻ മലയാളിക്ക് ലഭിച്ചു. എന്നാൽ ഷുഹൈബിനെ സ്‌പെഷ്യൽ ജയിലേക്ക് മാറ്റിയതിന് കാരണം കോടതി ഉത്തരവാണെന്നാണ് ലഭിക്കുന്ന സൂചന.
ഷുഹൈബ് വധക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ ഇന്ന് രാവിലെയാണ് രംഗത്ത് വന്നത് ഷുഹൈബിനെ ജയിലിൽ വെച്ച് വധിക്കാൻ ശ്രമം നടന്നു. സബ് ജയിലിൽ കഴിഞ്ഞിരുന്ന ഷുഹൈബിനെ ഇതിനായി ചട്ടം ലംഘിച്ച് സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ജയിൽ ഡി ജി പി ശ്രീലേഖയുടെ ഇടപെടൽ കൊണ്ടാണ് ഷുഹൈബിനെ അന്ന് രക്ഷിക്കാനായത്. ഷുഹൈബിന് ഭീഷണി ഉണ്ടെന്ന റിപ്പോർട്ട് പൊലീസ് അവഗണിച്ചു. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സുധാകരൻ പറഞ്ഞതിന് അപ്പുറത്തേക്ക് കാര്യങ്ങൾ സ്‌പെഷ്യൽ സബ് ജയിലിൽ നടന്നുവെന്നാണ് സൂചന. മടന്നൂർ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഷുഹൈബിനെ സ്‌പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുവന്നതെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.
ഇവിടെ സിപിഎം പ്രവർത്തകരും ഉണ്ടായിരുന്നു. ഷുഹൈബിനെ ഇവർ ആക്രമിക്കുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു. കൊലപാതക ശ്രമം തന്നെയാണ് നടന്നതെന്ന് ജയിൽ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. അക്രമം നടന്നതോടെ ഇതിന്റെ ഗൗരവ സ്വഭാവം ജയിൽ അധികൃതർക്ക് മനസ്സിലായി. ഡിഐജി സാം തങ്കയ്യൻ ഇക്കാര്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഉത്തരമേഖലയുടെ ചുമതലയുള്ള ഡിഐജി ഇക്കാര്യം ജയിൽ ഡിജിപി ശ്രീലേഖയേയും അറിയിച്ചു. ഇതിന് ശേഷമാണ് ഷുഹൈബിനെ ഈ ജയിലിൽ നിന്ന് മാറ്റിയത്. രണ്ട് പാർട്ടിക്കാർ തമ്മിലെ അടിയാണ് അന്ന് ജയിലിനുള്ളിൽ ഉണ്ടായത്. ഷുഹൈബിനെതിരെ കൊലപാതക ശ്രമം തന്നെയാണ് ഉണ്ടായതെന്നും ജയിൽ വകുപ്പിലെ ഉന്നതർ തന്നെ മറുനാടനോട് സ്ഥിരീകരിച്ചു. എന്നാൽ എന്തുകൊണ്ടിത് പൊലീസ് കേസ് ആയില്ലെന്നതിന് ഉത്തരവുമില്ല.
ജയിലിൽ ഷുഹൈബിനെ ആക്രമിക്കാൻ നടന്ന ശ്രമം സഹ തടവുകാരനായ ഫർസീനാണ് പുറത്തു പറഞ്ഞത്. ഇത് സുധാകരൻ സ്ഥിരീകരിക്കുകയും ഡിജിപിയുടെ ഇടപെടലിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്യുകയായിരുന്നു. സിപിഎം അനുഭാവിയായ തടവുകാരൻ ഷുഹൈബിനെ ജയിലിനുള്ളിൽ ഭീഷണിപ്പെടുത്തി. 'കാണിച്ചു തരാമെന്ന്' സിപിഎം തടവുകാരൻ ഭീഷണപ്പെടുത്തിയിരുന്നതായി ഫർസീൻ പറഞ്ഞു. ജയിലിലെ അക്രമത്തിന് ശേഷമായിരുന്നു ഇത്. ജയിൽ ഡിജിപി ശ്രീലേഖ ഇടപെട്ടതിനാൽ ജയിലിനുള്ളിൽ ഷുഹൈബിനെ കൊല്ലാനുള്ള നീക്കം പാളിയെന്നാണ് സുധാകരൻ പറയുന്നത്. ഇതേ തുടർന്നാണ് ജയിലിൽ നടന്ന സംഭവങ്ങളെ കുറിച്ച് മറുനാടൻ അന്വേഷണം നടത്തിയത്. ഇതിലാണ് അടി നടന്നുവെന്ന കാര്യം സ്ഥിരീകരിക്കാനായത്.
താൻ ജയിൽ ഡിജിപിയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും സുധാകരൻ വെളിപ്പെടുത്തിയിരുന്നു. ഷുഹൈബിനെ ചട്ടം ലഘിച്ച് സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റാൻ പോകുന്നെന്ന വിവരം താൻ ശ്രീലേഖയെ അറിയിച്ചു. ഉടൻ തന്നെ ജയിൽ ഡി.ജി.പി ജയിലധികൃതരെ വിളിച്ച് സംസാരിച്ചു. കടുത്ത ഭാഷയിൽ ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കിൽ അന്ന് തന്നെ ഷുഹൈബിനെ സിപിഎമ്മുകാർ തീർത്തേനെയെന്നും സുധാകരൻ പറഞ്ഞു. ഷുഹൈബിന്റെ ജീവൻ രക്ഷിക്കാൻ പൊലീസ് യാതൊന്നും ചെയ്തില്ല. നിസംഗ മനോഭാവമായിരുന്നു ഇക്കാര്യത്തിൽ പൊലീസ് സ്വീകരിച്ചത്.
കേരളത്തിൽ അക്രമം നടത്തുന്നത് സിപിഐഎമ്മും ബിജെപിയുമാണ്. കോൺഗ്രസ് അക്രമത്തിനായി ആയുധമെടുക്കുകയോ ആയുധമെടുക്കാൻ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സുധാകരൻ പറയുന്നു. ജയിലിനുള്ളിലെ അക്രമങ്ങളും പൊലീസിനെ അറിയിക്കണമെന്നതാണ് വ്യവസ്ഥ. ഇത്തരം അക്രമങ്ങളിലും കേസെടുക്കണം. എന്നാൽ ഷുഹൈബിനെതിരെ ജയിലിനുള്ളിൽ നടന്ന അക്രമത്തിൽ പൊലീസ് കേസ് എടുത്തില്ല. ഇതിന് പിന്നിലും ഉന്നത ഇടപെടൽ നടന്നുവെന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്.