കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതികളെ സിപിഎം പുറത്താക്കി. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. നാല് പേരെ പുറത്താക്കാനാണ് തീരുമാനം. കണ്ണൂർ ജില്ലാ കമ്മറ്റിയാണ് തീരുമാനമെടുത്തത്. എം.വി ആകാശ്, ടി.കെ അസ്‌കർ, കെ അഖിൽ, സി.എസ് ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവരെ പുറത്താക്കുമെന്ന് നേരത്തെ പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഫെബ്രുവരി 12 ന് രാത്രി പത്തരയോടെയാണ് ഷുഹൈബിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ടിപി കൊലയിൽ ജില്ലാ നേതൃത്വങ്ങളെ സിപിഎം സംസ്ഥാന നേതൃത്വം പരസ്യമായി തള്ളി പറഞ്ഞില്ല. പാർട്ടിക്ക് പങ്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. എന്നാൾ ഷുഹൈബ് കൊലയിൽ അവസ്ഥ മറിച്ചാണ്. ഇത് പാർട്ടിയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുകയും ചെയ്തു. സിപിഎം പ്രവർത്തകർ കസ്റ്റഡിയിലായതും അവർ പാർട്ടിയെ തള്ളിപ്പറഞ്ഞ് നൽകിയ മൊഴിയുമെല്ലാം പ്രതിസന്ധി രൂക്ഷമാക്കി. .

ഷുഹൈബ് കൊലയിൽ 'പൊലീസ് അന്വേഷണത്തിലല്ല, ഞങ്ങൾക്ക് പാർട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്നായിരുന്നു' പി. ജയരാജന്റെ വിവാദ പരാമർശം. കണ്ണൂരിൽ സർവകക്ഷി സമാധാന യോഗത്തിനുശേഷമായിരുന്നു ജയരാജന്റെ പ്രതികരണം. ഇപ്പോൾ നടക്കുന്ന പൊലീസന്വേഷണത്തിൽ വിശ്വാസമില്ലെന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് 'അങ്ങനെയൊരു ഉദ്ദേശ്യം താൻ പറഞ്ഞ'തിലില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണ ഏജൻസിയാണ് പ്രതികളെ കണ്ടെത്തുകയെന്നായിരുന്നു തൃശ്ശൂരിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം കോടിയേരിയുടെ പ്രതികരിച്ചത്. 'അവർ കുറ്റവാളികളാണോ എന്നത് കോടതിയാണ് തീരുമാനിക്കുക. കോടതി ചെയ്യേണ്ട പണി നമ്മളെടുക്കാൻ പാടില്ല.

ഷുഹൈബിന്റെ കൊലപാതകത്തെ സിപിഎം തള്ളിപ്പറഞ്ഞതാണ്. ഇത് ദൗർഭാഗ്യകരമാണ്. ഇതിൽ പാർട്ടി അംഗങ്ങളുൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും പറഞ്ഞതാണ്. എന്നാൽ, പൊലീസ് പ്രതിചേർത്ത ഉടനെ നടപടിയെടുക്കാനാവില്ലെന്നതാണ് കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. കേസിൽ പ്രതിയായ ആകാശ് പാർട്ടി അംഗമാണ്. അക്കാര്യം ഞങ്ങൾ നിഷേധിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തിലല്ല, ഞങ്ങൾക്ക് പാർട്ടി അന്വേഷണത്തിലാണ് വിശ്വാസം. അന്വേഷണ ഏജൻസിയെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. അതിനാൽ, പാർട്ടി അന്വേഷണത്തിനുശേഷം സംഭവത്തിൽ ആരെങ്കിലും ഉൾപ്പെട്ടതായി ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്ന് ജയരാജൻ പറഞ്ഞിരുന്നു.

കൊലപാതകത്തിലുൾപ്പെട്ട പാർട്ടിയംഗങ്ങൾക്കെതിരേ നടപടിയെടുക്കാൻ ജില്ലാ കമ്മിറ്റിയോട് നിർദ്ദേശിക്കുമെന്ന് കോടിയേരി മുൻപ് തന്നെ പറഞ്ഞിരുന്നു. കണ്ണൂരിൽ നടന്നത് നടക്കാൻ പാടില്ലാത്തത്. കൊലപാതകങ്ങളെ അംഗീകരിക്കില്ല. ഷുഹൈബ് സംഭവം പാർട്ടി സംസ്ഥാന കമ്മിറ്റി വളരെ ഗൗരവത്തോടെയാണെടുക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനനിലപാടെടുക്കും. സംഭവത്തിൽ അറസ്റ്റുചെയ്യപ്പെട്ടവരെ മഹത്ത്വവത്കരിച്ച് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്നും കോടിയേരി പറഞ്ഞിരുന്നു.

കൊലപാതകത്തിലുൾപ്പെട്ട പാർട്ടിയംഗങ്ങൾക്കെതിരേ നടപടിയെടുക്കാൻ ജില്ലാ കമ്മിറ്റിയോട് നിർദ്ദേശിക്കുമെന്ന് കോടിയേരി മുൻപ് തന്നെ പറഞ്ഞിരുന്നു. കണ്ണൂരിൽ നടന്നത് നടക്കാൻ പാടില്ലാത്തത്. കൊലപാതകങ്ങളെ അംഗീകരിക്കില്ല. ഷുഹൈബ് സംഭവം പാർട്ടി സംസ്ഥാന കമ്മിറ്റി വളരെ ഗൗരവത്തോടെയാണെടുക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനനിലപാടെടുക്കും. സംഭവത്തിൽ അറസ്റ്റുചെയ്യപ്പെട്ടവരെ മഹത്ത്വവത്കരിച്ച് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്നും കോടിയേരി പറഞ്ഞിരുന്നു. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകം ഭരണപ്പാർട്ടിയായ സിപിഎമ്മിനെ ശരിക്കും പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിയുമായി നേരിട്ട് ബന്ധമുള്ളവരാണ് കൊലയാളികൾ എന്നതാണ് പൊതുസമൂഹത്തിൽ പ്രതിരോധത്തിലാകാൻ പ്രധാന കാരണം. പ്രതിയായ ആകാശ് തില്ലങ്കേരിയുടെ മൊഴിയും സിപിഎം നേതാക്കൾക്കെതിരെയാണ്.

ആകാശിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെ സൈബർ പോരാളികൾ ശരിക്കും ഇടഞ്ഞ മട്ടാണ്. പി ജയരാജനെ ഉന്നം വെച്ചുള്ള നീക്കങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന് സൈബർ പോരാളികളും ശരിക്കും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പാർട്ടി ചട്ടക്കുടുകൾ മറികടന്ന് ജയരാജനെയും ആകാശ് തില്ലങ്കേരിയെയും പിന്തുണച്ച് രംഗത്തുണ്ട്. സൈബർ പോരാളികളുടെ രോഷപ്രകടനം സിപിഎം സംസ്ഥാന സെക്രട്ടറിയും അറിയുന്നുണ്ട്.

കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പി ജയരാജൻ മാത്രം എങ്ങനെ ഉത്തരവാദികളാകും എന്നതാണ് ചോദ്യം. ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇതിലൊന്നും ഒരു ഉത്തരവാദിത്തവുമില്ലേ? അണികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഒരുപോരെ ഈ ചോദ്യം ഉയരുന്നുണ്ട്. ശുഹൈബ് വധക്കേസിൽ പിടിയിലായ ആകാശ് തില്ലങ്കേരിയെയും റിജിനെയും പുറത്താക്കിയതോടെ സിപിഎം സൈബർ ലോകത്തിന്റെ അമർഷം ഇരമ്പുകയാണ്. ആകാശിനെ പുറത്താക്കിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് സൈബർ സഖാക്കൾ നൽകുന്ന സൂചന.