- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസഫ് മാഷുടെ കൈ വെട്ടിയവർക്കെതിരെ ചുമത്തിയ യുഎപിഎ ഫൈസൽ വധ കേസിലെ പ്രതികൾക്കെതിരെ ചുമത്താൻ പിണറായി സഖാവ് പേടിക്കുന്നത് ആരെ? ദളിത്, മുസ്ലിം, ആദിവാസികൾ തുടങ്ങിയവരെ നേരിടുന്നതിനുള്ള ഒരു ടൂൾ മാത്രമായി യു.എ.പി.എ മാറുന്നുവോ? അഡ്വ സി ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചത്
മലപ്പുറം: മതം മാറിയതിന്റെ പേരിലാണ് ഫൈസലിനെ കൊലപ്പെടുത്തിയത്. ഗൾഫിൽ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ. ബന്ധുക്കൾക്ക് പോലും കേസിൽ പങ്കുണ്ടെന്നതാണ് യാഥാർത്ഥ്യം. വർഗ്ഗീയ ഫാസിസത്തിന്റെ മുഖമായി ഈ കൊലയെ വിലയിരുത്തി. എന്നാൽ ഇതിന് വേണ്ടത്ര ഗൗരവം പൊലീസ് നൽകുന്നില്ലെന്നാണ് ആക്ഷേപം. യുഎപിഎ പോലുള്ള വലിയ വകുപ്പുകൾ ചുമത്തണമെന്നാണ് അഭിപ്രായം. ഇതിലൂടെ പ്രതികൾ ജാമ്യത്തിൽ പോലും പുറത്തു വരുന്നത് തടായാം. എന്നാൽ ഇതൊന്നും സർക്കാർ ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ കാസർകോട് ജില്ലാ മുൻ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു അഡ്വ.സി.ഷുക്കൂർ ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ... അഡ്വ സി ഷുക്കൂറിന്റെ ഫെയ്‌സ് ബുക്ക് പേജിന്റെ പൂർണ്ണരൂപം ' The citizens of the coutnry are entitled to live in a peaceful and crime free atmosphere. The effective discharge of duties by the police and other agencies would help citizens to live peacefully'(2016(4) KLT 525 Abdul Gafoor vs Circle Inspector of Police) കേസിൽ ബഹ
മലപ്പുറം: മതം മാറിയതിന്റെ പേരിലാണ് ഫൈസലിനെ കൊലപ്പെടുത്തിയത്. ഗൾഫിൽ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ. ബന്ധുക്കൾക്ക് പോലും കേസിൽ പങ്കുണ്ടെന്നതാണ് യാഥാർത്ഥ്യം. വർഗ്ഗീയ ഫാസിസത്തിന്റെ മുഖമായി ഈ കൊലയെ വിലയിരുത്തി. എന്നാൽ ഇതിന് വേണ്ടത്ര ഗൗരവം പൊലീസ് നൽകുന്നില്ലെന്നാണ് ആക്ഷേപം. യുഎപിഎ പോലുള്ള വലിയ വകുപ്പുകൾ ചുമത്തണമെന്നാണ് അഭിപ്രായം. ഇതിലൂടെ പ്രതികൾ ജാമ്യത്തിൽ പോലും പുറത്തു വരുന്നത് തടായാം.
എന്നാൽ ഇതൊന്നും സർക്കാർ ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ കാസർകോട് ജില്ലാ മുൻ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു അഡ്വ.സി.ഷുക്കൂർ ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ...
അഡ്വ സി ഷുക്കൂറിന്റെ ഫെയ്‌സ് ബുക്ക് പേജിന്റെ പൂർണ്ണരൂപം
' The citizens of the coutnry are entitled to live in a peaceful and crime free atmosphere. The effective discharge of duties by the police and other agencies would help citizens to live peacefully'
(2016(4) KLT 525 Abdul Gafoor vs Circle Inspector of Police) കേസിൽ ബഹുമാനപ്പെട്ട നമ്മുടെ ഹൈക്കോടതി പറഞ്ഞ വിധി ന്യായത്തിലെ ശ്രദ്ധേയമായ ഒരു പരാമർശമാണിത്. നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന ഓരോരുത്തർക്കും ഭരണഘടന ഉറപ്പ് നൽകുന്ന എല്ലാ അവകാശങ്ങളോടെയും സമാധാനപരമായി ജീവിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുവാനുള്ള ബാധ്യത കൂടി പൊലീസ് സംവിധാനത്തിനുണ്ട്.
നമ്മുടെ നിയമനിർമ്മാണ സഭകൾ പലപ്പോഴായി പൗരന്റെ സ്വസ്ഥമായതും അന്തസ്സാർന്നതുമായ ജീവിതം ഉറപ്പുവരുത്തുന്നതിനാണ് നിയമങ്ങൾ നിർമ്മിക്കുന്നത്. ഈ നിയമങ്ങൾ ലംഘിക്കപ്പെടുമ്പോൾ, അങ്ങനെ നിയമ ലംഘനം നടത്തുന്നയാൾക്ക് കൃത്യമായതും നിയമം അനുശാസിക്കുന്നതുമായ രീതിയിൽ ശിക്ഷ ഉറപ്പു വരുത്തേണ്ട ബാധ്യതയും പൊലീസ് സംവിധാനത്തിനുണ്ട്.
കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് , മലപ്പുറം തിരൂരങ്ങടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊടിഞ്ഞി എന്ന സ്ഥലത്ത് ഉണ്ണികൃഷ്ണൻ എന്ന നായർ യുവാവ് തനിക്ക് തന്റെ ജന്മം കൊണ്ട് ലഭിച്ച ഹിന്ദു മത വിശ്വാസം ഉപേക്ഷിക്കുകയും ഏകദേശം എട്ടു മാസം മുമ്പ് ഫൈസൽ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതവിശ്വാസിയാവുകയും ചെയ്തു.
നമ്മുടെ ഭരണഘടന അനുസരിച്ച് പൗരന് അയാളുടെ ആഗ്രഹമനുസരിച്ച് മതം ഉപേക്ഷിക്കാനും സ്വീകരിക്കാനും അവകാശമുണ്ട്. അങ്ങനെ പുതിയ വിശ്വാസത്തിലേക്ക് കടന്ന ഫൈസലിനെ ആർ.എസ്.എസ് അടക്കമുള്ള ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളുടെ സഹായത്തോടെ വെട്ടി കൊലപ്പെടുത്തി. പ്രസ്തുത സംഭവത്തിൽ തീരൂരങ്ങാടി പൊലീസ് ക്രൈം നമ്പർ 722/2016 ആയി ഐ പി സി 143,147,148, 302,120(ബി) ആർ/ഡബ്ല്യു 149 ആയി കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്. മേൽ കേസിൽ ഫൈസലിന്റെ സഹോദരീ ഭർത്താവ് പുല്ലാണി വിനോദ്, ഫൈസലിന്റെ അമ്മയുടെ ആങ്ങളയുടെ മകർ പുല്ലാണി സജീഷ്, ആ പ്രദേശത്തുകാരായ ഹരിദാസൻ, ഷാജി, സുനിൽ, ലിജു എന്ന ലിജീഷ്, ഒരു വിമുക്ത ഭടനായ കോട്ടയിൽ ജയപ്രകാശ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുമുണ്ട്.
വർഷങ്ങൾക്ക് മുമ്പ്, ഇതു പോലെ ഹിന്ദു വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട യാസിർ എന്നയാളുടെ കൊലപാതകത്തിൽ പങ്കാളികളായ മുഴുവൻ ആൾക്കാരേയും ഇക്കഴിഞ്ഞ ജൂലൈ മാസം ബഹു. സുപ്രീം കോടതി കുറ്റവിമുക്തരാക്കിയിരുന്നു എന്നതും ചേർത്തു വായിക്കാവുന്നതാണ്. ആ സംഭവം നടന്നത് മലപ്പുറം ജില്ലയിലെ തന്നെ തിരൂരങ്ങാടിക്കടുത്തുള്ള തിരൂരാണ്. അന്ന് ആ കൊലപാതകത്തിന് നേതൃത്യം കൊടുത്ത അതേ ആളു തന്നെയാണ് ഫൈസലിന്റെ കൊലപാതകവും ആസൂത്രണം ചെയ്തതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ചില വാർത്താ മാദ്ധ്യമങ്ങൾ അയാളുടെ പേരും മറ്റു വിവരങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട്. ആദ്യ കേസിൽ കുറ്റ വിമുക്തമാക്കപ്പെട്ട നൽകുന്ന ബലം നിസ്സാരമല്ല .
ഇങ്ങനെ ഹിന്ദു മത വിശ്വാസം ഉപേക്ഷിച്ച് നവ മുസ്ലീമോ നവ കൃസ്ത്യാനി യോ ആവുന്ന ആൾക്കാരെ ഭീക്ഷണിപ്പെടുത്തി സ്വതന്ത്രമായ വിശ്വാസം തേടാനുള്ള അവരുടെ അവകാശത്തെ ഇല്ലാതാക്കുകയെന്നുള്ള ഭീകര ലക്ഷ്യമാണ് ഇത്തരം കൊലകൾക്ക് പിന്നിൽ. സമൂഹത്തിൽ ഭീതിയും അശാന്തിയും നിലനിർത്തി തങ്ങളുടെ മതപരമായ ഇടുങ്ങിയ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതു തന്നെയാണ് ആർ.എസ്.എസും കൂട്ടാളികളും ഇത്തരം കൊല പാതകങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇങ്ങനെ സമൂഹത്തിൽ ഭീതിയുണ്ടാക്കുവാൻ, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്നത് തടയുന്നതിനാണ് രാജ്യത്ത് അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവൻഷൻ) ആക്റ്റ് നിലവിലുള്ളത്. യു. എ.പി.എയുടെ ചാപ്റ്റർ IV ൽ സെക്ഷൻ 15 ടെററിസം ആക്റ്റ് എന്താണെന്ന് വിശദീകരിക്കുന്നുണ്ട്.
നമ്മുടെ സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്ന ആദ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ്. ആർ.എസ്.എസ് അടക്കമുള്ള വലതുപക്ഷ ശക്തികളുടെ ആക്രമണ സ്വഭാവവും അവർ സമൂഹത്തിലുണ്ടാക്കുന്ന ഭീതിയും നൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും നേരിട്ടറിയുന്ന നേതാവാണ് ആദ്ദേഹം. ആർ.എസ്.എസിന്റെ ലക്ഷ്യവും മാർഗ്ഗവും മുസ്ലിംങ്ങളടക്കമുള്ള ന്യൂനപക്ഷ സമൂഹങ്ങളെ ഉന്മൂലനം ചെയ്ത് ഹിന്ദുത്വ രാഷ്ട്രം നിർമ്മിക്കുകയെന്നതാണ്. അത്തരം നീക്കങ്ങളുടെ ഭാഗമാണ് കണ്ണൂരിൽ നടക്കുന്ന അക്രമണങ്ങളും മലപ്പുറം ജില്ലയിൽ മതം മാറ്റത്തിന്റെ പേരിൽ ആവർത്തിക്കപ്പെടുന്ന കൊലപാതകങ്ങളും ( ചിലർ കൂടി ലിസ്റ്റിൽ ഉണ്ടത്രെ! )
ജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണം ആയതു കൊണ്ട് തന്നെയാണ് ജോസഫ് മാഷുടെ കൈ വെട്ടിയ കേസിൽ ശ്രീ.കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായ സമയത്ത് യു.എ.പി.എ ചുമത്തിയത്. സമാനമായ ഒരു സാഹചര്യം ഫൈസൽ വധക്കേസിലും വന്നിരിക്കയാണ്.
കേരളീയ സമൂഹത്തിനിടയിലുള്ള ' ഒരന്ധ' വിശ്വാസമാണ് നമ്മുടെ പൊലീസ് സേനയിലെ സംഘികളുടെ സ്വാധീനം അത്ര നിസ്സാരമല്ല എന്നുള്ളത്. ആ വിശ്വാസത്തെ ബലപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ ആര് പൊലീസ് വകുപ്പ് ഭരിച്ചാലും ദൃശ്യമാവാറുണ്ട്. എന്നാൽ പിണറായി സഖാവ് പൊലീസ് സേനയ്ക്ക് നേതൃത്വം നൽകുമ്പോൾ, മതന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും പൊതു സമൂഹവും ചില കീഴ് വഴക്ക ലംഘനങ്ങൾ പ്രതീക്ഷിച്ചിരുന്നു. 'എല്ലാം ശരിയാകും' എന്നുള്ളത് വെറും ടാഗ് ലൈൻ അല്ല എന്നുള്ളതും അതിലപ്പുറം ആത്മാർത്ഥമായ ജനപക്ഷ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത് എന്ന് ജനങ്ങൾ വിശ്വസിച്ചതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലം.
യു.എ.പി.എ കരിനിയമമാണെന്നും അത് പ്രയോഗിക്കരുതെന്നും നിയമസഭക്കകത്തും പുറത്തും എല്ലാവരും പറയാറുണ്ടെങ്കിലും അത് നമ്മുടെ രാജ്യത്ത് പ്രാപല്ല്യത്തിലുള്ള ഒരു നിയമമാണ്. ആ നിയമപ്രകാരം കുറ്റകൃത്യമാകുന്ന കാര്യങ്ങൾ ആര് ചെയ്താലും ജാതി, മത, രാഷ്ട്രീയ, ലിംഗ പരിഗണനകളില്ലാതെ ആനിയമത്താൽ വിചാരണ നേരിടുവാൻ ബാധ്യസ്ഥരാണ്. ഖേദകരം എന്നു പറയട്ടെ പലപ്പോഴും ദളിത്, മുസ്ലിം, ആദിവാസികൾ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ നേരിടുന്നതിനുള്ള ഒരു ടൂൾ ആയി ആ നിയമം മാറുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആർ.എസ്.എസ് അടക്കമുള്ള വലതുപക്ഷ ഹിന്ദുത്വ ശക്തികളെ കൂടി പിടിച്ചു കെട്ടുവാൻ പര്യാപ്തമാണീ നിയമം എന്നറിയാത്തവരല്ല മലപ്പുറം ജില്ലയിലെ പൊലീസ് മേധാവികൾ.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരു അപേക്ഷയുള്ളത് ഫൈസൽ വധത്തോടനുബന്ധിച്ച് തീരൂരങ്ങാടി പൊലീസ് രജിസ്ട്രർ ചെയ്ത ക്രൈം നമ്പർ.722/20l 6 കേസിൽ യു.എ.പി.എയിലെ പ്രസക്തമായ വകുപ്പുകൾ കൂട്ടിച്ചേർത്ത് ബഹു.കോടതി മുമ്പാകെ റിപ്പോർട്ട് നല്കി കൊല്ലപ്പെട്ട ഫൈസലിനും ഭീതിയോടെ കഴിയുന്ന ജനവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കണമെന്നാണ്.
ബഹു.ഹൈക്കോടതി മേൽ ഉദ്ധരിച്ച വിധിന്യായത്തിൽ പറഞ്ഞ പോലെ പൗരന്റെ സമാധാനപരമായ ജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാനുള്ള ബാധ്യത പൊലീസിനുണ്ട്. ആ ബാധ്യത നിറവേറ്റുന്നതിൽ ജാതിയോ, മതമോ, ലിംഗമോ, വർണ്ണമോ, രാഷ്ട്രീയമോ ഒരു തടസ്സമാവരുത്.