- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷട്ട്ഡൗൺ കാലത്ത് ബെർലിനിൽ എത്ര പേർക്ക് ഒത്തുചേരാൻ സാധിക്കും? ഈമാസം അവസാനം വരെ റെസ്റ്റോറന്റുകളും ബാറുകളും അടഞ്ഞു കിടക്കുമ്പോൾ ജർമ്മനിക്കാർ അറിയേണ്ടത്
രാജ്യവ്യാപകമായി നടക്കുന്ന ഭാഗിക അടച്ചുപൂട്ടലിന്റെ ഭാഗമായി റെസ്റ്റോറന്റുകൾ, ബാറുകൾ, ആർട്ട് ഗാലറികൾ, തിയേറ്ററുകൾ, ജിമ്മുകൾ എന്നിവ ഈ മാസം അവസാനം വരെ അടച്ചിരിക്കും.
ആശുപത്രികളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം അതിരു കടക്കാതിരിക്കാനും ക്രിസ്മസ് സമയത്ത് ആളുകൾക്ക് വീണ്ടും കണ്ടുമുട്ടാനും കഴിയുന്ന തരത്തിൽ സ്ഥിതി നിയന്ത്രണവിധേയമാക്കുകയാണ് ഈ അടച്ചു പൂട്ടലിന്റെ ലക്ഷ്യം.
അതിനായി സ്വീകരിച്ചിരിക്കുന്ന ഷട്ട്ഡൗൺ നടപടികളുടെ ഭാഗമായി, സർക്കാരും സംസ്ഥാനങ്ങളും ആളുകൾ ഒത്തുചേരുന്നതു സംബന്ധിച്ച് ഒരു പൊതുനിയമം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വീടുകളിലെ അംഗങ്ങൾക്ക് മാത്രമേ പൊതു സ്ഥലങ്ങളിൽ പരസ്പരം ഒത്തുചേരാൻ കഴിയൂ, പരമാവധി 10 പേർ ആയിരിക്കണം. സ്വകാര്യമായി ഒത്തുചേരരുതെന്നും നിർദ്ദേശമുണ്ട്.
അതേസമയം, കോൺടാക്റ്റ് നിയന്ത്രണങ്ങൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായിരിക്കും. ബെർലിനിൽ നിയമങ്ങൾ അൽപം വ്യത്യസ്തമാണ്. ബെർലിനിൽ നവംബർ 30 അവസാനം വരെ പൊതു, സ്വകാര്യ ഇടങ്ങളിൽ ഈ നിയമങ്ങൾ ബാധകമാണ്.
സെനറ്റ് പറയുന്നതനുസരിച്ച്, 'നിങ്ങളുടെ വീട്ടിലെ അംഗങ്ങൾക്കും മറ്റു വീടുകളിൽ നിന്ന് പരമാവധി രണ്ട് വ്യക്തികൾക്കും മാത്രമേ, അല്ലെങ്കിൽ പരമാവധി രണ്ട് വീടുകളിൽ നിന്ന് 10 പേർക്ക് മാത്രമേ പൊതു, സ്വകാര്യ ഇടങ്ങളിൽ ഒരുമിച്ച് നിൽക്കാൻ അനുവാദമുള്ളൂ. ഏത് സാഹചര്യത്തിലും പത്തിലധികം പേർ ഉണ്ടായിരിക്കരുത്.
ഉദാഹരണത്തിന്, നിങ്ങൾക്ക് രണ്ട് സുഹൃത്തുക്കളെ ക്ഷണിക്കാം. ഓരോരുത്തരും വ്യത്യസ്ത വീടുകളിൽ നിന്നും നിങ്ങളുടെ വീട്ടിലേക്ക് വരാം. അല്ലെങ്കിൽ അവരെ ഒരു പാർക്കിൽ വച്ച് മീറ്റ് ചെയ്യാം. അല്ലെങ്കിൽ നിങ്ങൾക്ക് പരമാവധി രണ്ട് വീടുകളിൽ നിന്ന് 10 ആളുകളുമായി കൂടിക്കാഴ്ച നടത്താം.