കൊച്ചി: മലയാള സിനിമയിൽ പഴയ പോലെ ഉറച്ച ചങ്ങാത്തങ്ങളില്ല എന്ന പറയുന്നവരുണ്ട്. കാരവൻ സംസ്‌കാരം വന്നതോടെ ഓരോ തുരുത്തുകളിൽ ഓരോരുത്തരും ഒതുങ്ങിപ്പോവുന്നുവെന്നും പറയാറുണ്ട്. എന്നാൽ ഉറ്റസൗഹൃദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് നടി ശ്വേതാ മേനോന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

മോഹൻലാലുമായി അത്തരമൊരും സൗഹൃദമാണ് ശ്വേതയ്ക്കുള്ളത്. 'ഞങ്ങളുടെ എല്ലാം ഒരു ഏട്ടനെ പോലെയാണു ലാലേട്ടൻ. 'ലാട്ടൻ' ഞാൻ അങ്ങനെയാണു ലാലേട്ടനെ വിളിക്കുന്നത്. ലാലേട്ടാ എന്നു നീട്ടിവിളി ഒഴിവാക്കാൻ വേണ്ടിയല്ല അങ്ങനെ വിളിക്കുന്നത്. ആ സ്നേഹം നിറഞ്ഞ വിളിയിൽ വാത്സല്യവും ഉണ്ട് എന്നു കരുതിക്കോളു. ലാലേട്ടൻ എന്നേ അമ്മ എന്നാണു വിളിക്കാറ്.

എന്താ അമ്മ അങ്ങനെ, അങ്ങനെയല്ലേ അമ്മ എന്നൊക്കെയുള്ള ലാലേട്ടന്റെ വിളിയിൽ ഒരു രസമുണ്ട്. ലാലേട്ടനോട് എന്തു വേണമെങ്കിലും സംസാരിക്കാം ക്ഷമയോടെ കേട്ടിരിക്കും. മമ്മുക്ക വീട്ടിലെ കാരണവരെ പോലെയാണ്. അതു കൊണ്ടു മമ്മുക്കയോടു ബഹുമാനത്തോടു കൂടിയ അകലം ഉണ്ട് എന്നും ശ്വേത പറയുന്നു.