- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനലുകൾ ബഹിഷ്കരിക്കണമെന്ന് ആരും അറിയിച്ചിട്ടില്ല; ചർച്ചകളെല്ലാം ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ മാത്രം; ഓണപ്പരിപാടികളുമായി സഹകരിക്കരുതെന്ന സിനിമാ സംഘടനകളുടെ തീരുമാനത്തിൽ ശ്വേതാ മേനോന് പറയാനുള്ളത്
കൊച്ചി: ഓണത്തോടനുബന്ധിച്ചു ടെലിവിഷൻ ചാനലുകളെ ബഹിഷ്‌കരിക്കുന്നതു സംബന്ധിച്ച അറിയിപ്പുകളൊന്നും ആരുടെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നു നടി ശ്വേത മേനോൻ. സമീപകാലത്തെ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ടെലിവഷൻ ഷോകളിൽനിന്നു മലയാള നടീനടന്മാർ വിട്ടുനിൽക്കുമെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു ശ്വേത. അത്തരം നിലപാടു സ്വീകരിക്കുന്നതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ഒരു സംഘടനയുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഔദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോൾമാത്രം അക്കാര്യം ചർച്ച ചെയ്യാമെന്നും ശ്വേത പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടികളിലെ പ്രധാന മുഖമാണ് ശ്വാത മോനോൻ. പുതിയ ചിത്രം നവൽ എന്ന ജൂവലിന്റെ പ്രചരണാർഥം സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. അറബ് രാജ്യത്തേക്ക് കുടിയേറിയ മലയാളികളുടെ കഥ പറയുന്ന ചിത്രം രഞ്ജിലാൽ ദാമോദരനാണു സംവിധാനം ചെയ്തത്. ആൺവേഷത്തിലും ശ്വേത മേനോൻ എത്തുന്ന ചിത്രത്തിൽ ഇറാഖിലെ ബാഗ്ദാദിൽ നിന്നുള്ള ഹോളിവുഡ് നടി റിം ഖാദിയാണ് നായിക. ലൈഫ് ഓഫ് പൈയിലൂടെ ആഗോള ശ്
കൊച്ചി: ഓണത്തോടനുബന്ധിച്ചു ടെലിവിഷൻ ചാനലുകളെ ബഹിഷ്‌കരിക്കുന്നതു സംബന്ധിച്ച അറിയിപ്പുകളൊന്നും ആരുടെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നു നടി ശ്വേത മേനോൻ. സമീപകാലത്തെ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ടെലിവഷൻ ഷോകളിൽനിന്നു മലയാള നടീനടന്മാർ വിട്ടുനിൽക്കുമെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു ശ്വേത.
അത്തരം നിലപാടു സ്വീകരിക്കുന്നതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ഒരു സംഘടനയുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഔദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോൾമാത്രം അക്കാര്യം ചർച്ച ചെയ്യാമെന്നും ശ്വേത പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടികളിലെ പ്രധാന മുഖമാണ് ശ്വാത മോനോൻ. പുതിയ ചിത്രം നവൽ എന്ന ജൂവലിന്റെ പ്രചരണാർഥം സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. അറബ് രാജ്യത്തേക്ക് കുടിയേറിയ മലയാളികളുടെ കഥ പറയുന്ന ചിത്രം രഞ്ജിലാൽ ദാമോദരനാണു സംവിധാനം ചെയ്തത്.
ആൺവേഷത്തിലും ശ്വേത മേനോൻ എത്തുന്ന ചിത്രത്തിൽ ഇറാഖിലെ ബാഗ്ദാദിൽ നിന്നുള്ള ഹോളിവുഡ് നടി റിം ഖാദിയാണ് നായിക. ലൈഫ് ഓഫ് പൈയിലൂടെ ആഗോള ശ്രദ്ധനേടിയ ആദിൽ ഹുസൈൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 11 ന് റിലീസ് ചെയ്യുന്ന നവൽ എന്ന ജുവൽ ഇംഗ്ലീഷിലും പുറത്തിറങ്ങും.