കൊച്ചി: മാലാ പാർവതിക്കു പിന്നാലെ താരസംഘടനയായ 'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് (ഐസിസി) ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വച്ചിരുന്നു. ലൈംഗിക പീഡന പരാതിയിൽ നടൻ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഇരുവരും അമ്മയിൽ തുടരുമെന്നും അറിയിച്ചിരുന്നു. നിലവിൽ അമ്മയുടെ വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ് ശ്വേത.

എന്നാൽ, ഐ.സി.സയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ചതു സംബന്ധിച്ച് മാധ്യമങ്ങൾ താൻ പറയാത്ത കാര്യങ്ങൾ വാർത്ത നൽകിയെന്ന ആരോപണവുമായി ശ്വേത മേനോൻ രംഗത്തെത്തി. സംഭവത്തിൽ സൈബർ സെല്ലിന് പരാതി നൽകിയെന്നും ശ്വേത പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേത മേനോന്റെ പ്രതികരണം.

താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വ്യാജ വാർത്ത നൽകിയെന്നും ശ്വേത മേനോൻ പറഞ്ഞു.

അമ്മയെ പറ്റിയും ലാലേട്ടനെതിരെയും മറ്റു അംഗങ്ങൾക്കെതിരെയുമെല്ലാം മോശമായി താൻ പറഞ്ഞു എന്ന രീതിയിലാണ് ചില ഓൺലൈൻ മീഡിയകൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത്. അമ്മ എന്ന സംഘടന സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണന നൽകുന്ന ഇടമാണ്. ഞങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും അത് അങ്ങനെ തന്നെ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്.

ഞാൻ അമ്മയുടെ ഇന്റേർണൽ കമ്മിറ്റിയിൽ നിന്ന് രാജിവെച്ച് എഴുതിയ കത്ത് പബ്ലിക് ഡൊമെയ്‌നിലില്ലെന്നും അത് സംഘടനക്കുള്ളിലെ ആഭ്യന്തര കാര്യമാണെന്നും ശ്വേത മേനോൻ പറഞ്ഞു.

'വിഷയത്തിൽ ഞാൻ പരാതിപെട്ടത് അനുസരിച്ചു കാര്യത്തിന്റെ സത്യാവസ്ഥ മനസിലാക്കി വളരെ പെട്ടെന്ന് തന്നെ ആക്ഷൻ എടുത്ത് എന്നെ സപ്പോർട്ട് ചെയ്ത എറണാകുളം റൂറൽ എസ്‌പി. കാർത്തിക്, ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സിഐ. ലത്തീഫ്, എസ്‌ഐ. കൃഷ്ണകുമാർ എന്നിവർക്ക് എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു,' ശ്വേത മേനോൻ കൂട്ടിച്ചേർത്തു.

വ്യാജവാർത്തകൾ നൽകിയ ഓൺലൈൻ മാധ്യമങ്ങളിലധികവും വാർത്തകൾ പിൻവലിച്ച് മാപ്പ് പറഞ്ഞെന്നും ശ്വേത മേനോൻ അറിയിച്ചു.

ശ്വേതയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

Hi,

I saw so many online media's posting stuff which I didn't say or endorse-! ഞാൻ പറയാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞു എന്ന രീതിയിൽ fake news കൊടുക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന 'സന്തോഷം' എനിക്ക് ഇല്ലാത്തതിനാൽ ഞാൻ ഒരു പരാതി സൈബർ സെല്ലിൽ കൊടുത്തിരുന്നു.

I wouldn't have bothered if it was only about me, but ഞങ്ങളുടെ സംഘടനയായ AMMA യെ പറ്റിയും ലാലേട്ടനെതിരെയും മറ്റു അംഗങ്ങൾക്കെതിരെയും എല്ലാം അവരെ defame ചെയ്ത് ഞാൻ പറഞ്ഞു എന്ന രീതിയിലാണ് ചില online മീഡിയകൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ചത്.

AMMA is an organization that has equal space for women & men, we intend to keep it that way through our actions & reactions, ICC യിൽ നിന്നും resign ചെയ്തു ഞാൻ എഴുതിയ letter is not even in public domain, it's only with the AMMA executive committee-

I have never hesitated to come out in public on matters of public concern, but my resignation from ICC is purely an 'internal matter' & not of public concern, so please don't add misinterpretations, weave stories around it or fire salvos from my shoulder just because I have not been vocal in public-!

Most of the online media's have now withdrawn those fake news & apologised for the same.

ഞാൻ പരാതിപെട്ടത് അനുസരിച്ചു കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കി വളരെ പെട്ടെന്ന് തന്നെ ആക്ഷൻ എടുത്തു എന്നെ സപ്പോർട്ട് ചെയ്ത എറണാകുളം റൂറൽ എസ് പി കാർത്തിക് sir, ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സി ഐ ലത്തീഫ്,എസ് ഐ .കൃഷ്ണകുമാർ എന്നിവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.

I also want to thank the mainstream media's for their factual reporting & support-
It's time we curb the online medias who thrive only on fake news/yellow journalism-
Thanks & regards,
Shwetha Menon