- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വ്യാജരേഖകൾ ചമച്ച് ഡോക്ടറായി ജോലി ചെയ്ത് വന്ന ഇന്ത്യക്കാരൻ ന്യൂസൗത്ത് വെയിൽസിൽ പിടിയിൽ; തട്ടിപ്പ് നടത്തിയത് മറ്റൊരു ഡോക്ടറുടെ പേരും രേഖകളും തട്ടിയെടുത്ത്
സിഡ്നി : കഴിഞ്ഞ കുറേ വർഷങ്ങളായി ന്യൂ സൗത്ത് വെയിൽസിൽ വ്യാജ ഡോക്ടറായി സേവനമനുഷ്ടിച്ച ഇന്ത്യാക്കാരൻ പിടിയിലായി. ശ്യാം ആചാര്യ എന്ന പേരുള്ള ഇന്ത്യക്കാരനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ ഡോക്ടറാാണെന്ന വ്യാജരേഖകൾ സമർപ്പിച്ച് ഓസ്ട്രേലിയയിൽ ജോലി നേടിയെടുക്കുകയായിരുന്നു.ഇയാളുടെ മെഡിക്കൽ ബിരുദങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലായിരിക്കുമ്പോൾ ഒരു ഡോക്ടറുടെ പേരും മെഡിക്കൽ ബിരുദങ്ങളും മോഷ്ടിച്ച് വ്യാജപേരിൽ ഇയാൾ വിവിധ ആശുപത്രികളിൽ ജോലിചെയ്യുകയായിരുന്നു. പിന്നീട് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വ്യാജപേരിലാണ് ഇയാൾ ജോലി ചെയ്തിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസിലെ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ നേടുന്നതിനായി 2003 ൽ ഇയാൾ വ്യാജ രേഖകൾ സമർപ്പിച്ചതായും അങ്ങനെ ജോലിയോടൊപ്പം ഓസ്ട്രേലിയൻ പൗരത്വവും നേടിയെടുത്തതായി ആരോപിക്കപ്പെടുന്നു. ഹോൺസ്ബി, വിയോംഗ്, ഗോസ്ഫോർഡ് ആശുപത്രികളിൽ സാരംഗ് ചിതാലെ എന്ന പേരിലാണ് 2003 മുതൽ 2014 വരെ ഇയാൾ ചികിത്സ നൽകിയത്. ഒരു ജൂണിയർ ഡോക്ടർ എന്ന നിലയിൽ മറ്റ് വിദഗ്
സിഡ്നി : കഴിഞ്ഞ കുറേ വർഷങ്ങളായി ന്യൂ സൗത്ത് വെയിൽസിൽ വ്യാജ ഡോക്ടറായി സേവനമനുഷ്ടിച്ച ഇന്ത്യാക്കാരൻ പിടിയിലായി. ശ്യാം ആചാര്യ എന്ന പേരുള്ള ഇന്ത്യക്കാരനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ ഡോക്ടറാാണെന്ന വ്യാജരേഖകൾ സമർപ്പിച്ച് ഓസ്ട്രേലിയയിൽ ജോലി നേടിയെടുക്കുകയായിരുന്നു.ഇയാളുടെ മെഡിക്കൽ ബിരുദങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലായിരിക്കുമ്പോൾ ഒരു ഡോക്ടറുടെ പേരും മെഡിക്കൽ ബിരുദങ്ങളും മോഷ്ടിച്ച് വ്യാജപേരിൽ ഇയാൾ വിവിധ ആശുപത്രികളിൽ ജോലിചെയ്യുകയായിരുന്നു. പിന്നീട് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വ്യാജപേരിലാണ് ഇയാൾ ജോലി ചെയ്തിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസിലെ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ നേടുന്നതിനായി 2003 ൽ ഇയാൾ വ്യാജ രേഖകൾ സമർപ്പിച്ചതായും അങ്ങനെ ജോലിയോടൊപ്പം ഓസ്ട്രേലിയൻ പൗരത്വവും നേടിയെടുത്തതായി ആരോപിക്കപ്പെടുന്നു.
ഹോൺസ്ബി, വിയോംഗ്, ഗോസ്ഫോർഡ് ആശുപത്രികളിൽ സാരംഗ് ചിതാലെ എന്ന പേരിലാണ് 2003 മുതൽ 2014 വരെ ഇയാൾ ചികിത്സ നൽകിയത്. ഒരു ജൂണിയർ ഡോക്ടർ എന്ന നിലയിൽ മറ്റ് വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ആചാര്യ ജോലി ചെയ്തിരുന്നത്. ആചാര്യയെക്കുറിച്ച് ഇപ്പോഴുള്ള വിവരങ്ങൾ അജ്ഞാതമാണെന്നും ഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസി ഇയാൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടിയ ശിക്ഷയായ 30,000 ഡോളർ പിഴശിക്ഷ ചുമത്തിയേക്കും.