- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്പലത്തിൻകാലയിൽ സംഗീതിനെ മണ്ണു മാഫിയയ്ക്ക് എറിഞ്ഞു കൊടുത്ത ജെസിബി 'കൊല'യ്ക്ക് പിന്നിലെ എ എസ് ഐ; കാട്ടക്കടയിലെ പ്രതി നെയ്യാറ്റിൻകരയിലും നിന്നത് ശരികേടിനൊപ്പം; രാജനേയും ഭാര്യയേയും 'പച്ചയ്ക്ക് കത്തിച്ചത്' കുപ്രസിദ്ധൻ; നെയ്യാറ്റിൻകരയിലെ ക്രൂരൻ എസ് ഐ അനിൽകുമാർ സേനയിലെ സ്ഥിരം വില്ലൻ
തിരുവനന്തപുരം . നെയ്യാറ്റിൻകരയിലെ വെൺപകലിൽ കോടതി വിധി നടപ്പിലാക്കാൻ എത്തിയപ്പോൾ ശരീരമാസകലം പെട്രോൾ ഒഴിച്ചു നിന്ന ഗൃഹനാഥനെയും ഭാര്യയേയും മരണത്തിലേക്ക് തള്ളിവിട്ട ഗ്രേഡ് എസ് ഐ അനിൽകുമാർ ആളു ചില്ലറക്കാരനല്ല. 2020ൽ മൂന്ന് മരണങ്ങളാണ് ഈ പൊലീസുകാരന്റെ അനാസ്ഥയിൽ പിറന്നത്. സർവ്വീസിൽ കുപ്രസിദ്ധരുടെ പട്ടികയിലുള്ളയാളാണ് അനിൽകുമാർ
അനിൽ കുമാറിന്റെ പല നടപടികളും സേനക്ക് ചേർന്നതല്ലന്നും അഴിമതിക്കാരനാണന്നും നേരത്തെ തന്നെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുള്ളതാണ്. എന്നിട്ടും ഇദ്ദേഹം സ്റ്റേഷനിൽ ജോലി ചെയ്യുന്നത് ഉന്നത ബന്ധമുള്ളതുകൊണ്ടാണ് . മണ്ണ് മാഫിയയുമായും ഗുണ്ടകളുമായും അടുത്ത് ബന്ധം പുലർത്തിയിരുന്ന ഗ്രേഡ് എസ് ഐ അനിൽകുമാർ സസ്‌പെഷൽ കഴിഞ്ഞ് തിരിച്ചു സർവ്വീസിൽ കയറിയിട്ട് മാസങ്ങൾ ആകുന്നതേയുള്ളൂ. ഈ സസ്‌പെൻഷനും ഇയാളിൽ മാറ്റമുണ്ടാക്കിയില്ല. പോങ്ങിൽ രാജനേയും അമ്പിളിയേയും 'പച്ചയ്ക്ക് കത്തിച്ച്' ഇയാൾ വീണ്ടും ചർച്ചകളിലെത്തുന്നു. കേരളം നടുക്കത്തോടെ കണ്ട മറ്റൊരു കേസിലും പ്രതിസ്ഥാനത്താണ് ഇയാൾ.
കട്ടാക്കടയിലെ അമ്പലത്തിൻ കാലയിൽ പുരയിടത്തിൽ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമയെ ജെസിബി ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പൊലീസുകാർക്ക് ഒപ്പം സസ്‌പെൻഷൻ നേരിട്ടയാളാണ് അനിൽകുമാർ. മണ്ണ് മാഫിയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താൻ വൈകിയതിനാണ് അനിൽകുമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നത്. അന്ന് എഎസ്‌ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഹരികുമാർ , ബൈജു, സുകേശ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
പത്ത് മാസം മുൻപ് ഒരു രാത്രിയിൽ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയ സംഗീത് പൊലീസ് സ്റ്റേഷനിൽ മണ്ണ് മാഫിയയുടെ അതിക്രമ വിവരം അറിയിച്ചെങ്കിലും ഒന്നര മണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. മണ്ണ് മാഫിയയുമായുള്ള ബന്ധം കൊണ്ടു തന്നെ യാണ് അന്ന് രാത്രി ഡ്യൂട്ടി ചുമതല ഉണ്ടായിരുന്ന അനിൽ കുമാറും സംഘവും എത്താൻ വൈകിയത് .കാട്ടാക്കട പൊലീസ് മണ്ണ് മാഫിയയുടെ പിടിയിലാണെന്ന് അന്ന് ആക്ഷേപം ഉയർന്നിരുന്നു. അനിൽകുമാറായിരുന്നു പൊലീസുകാരിലെ പ്രധാന കുറ്റവാളി.
യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി നേരത്തെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആക്രമണ വിവരം സ്റ്റേഷനിൽ അറിയിച്ചിട്ടും പൊലീസ് എത്താൻ ഒന്നര മണിക്കൂർ വൈകിയതായും പൊലീസ് നിസംഗതയിൽ സംശയം ഉണ്ടെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പുരയിടത്തിൽ നിന്ന് അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിനാണ് കട്ടാക്കട അമ്പലത്തിൽ കാല സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ സംഘം ജെസിബി ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തിയത് .
രാത്രിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് പൊലീസിൽ വിളിച്ച് അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതെ പൊലീസ് കാണിച്ച അനാസ്ഥ യുവാവിന്റെ മരണത്തിന് ഇടയാക്കിയെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. കാട്ടാക്കട സ്റ്റേഷനിൽ ജോലി ചെയ്യവെ ചില പ്രതികളെ എസ് ഐ അനിൽ കുമാർ അന്ന് വഴിവിട്ട് സഹായിച്ചതും ആക്ഷേപങ്ങൾക്ക് ഇടവെച്ചിരുന്നു. സസ്‌പെൻഷനു ശേഷം ഗ്രേഡ് എസ് ഐയായി നെയ്യാറ്റിൻകരയിലെത്തി. അങ്ങനെ രാജനും അമ്പിളിക്കും മരണവുമൊരുക്കി. നെയ്യാറ്റിൻകര സംഭവത്തിൽ ഗ്രേഡ് എസ് ഐ അനിൽകുമാറിന് വീഴ്ച സംഭവിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം .
റൂറൽ എസ്‌പി അശോക് ന് ലഭിച്ച റിപ്പോർട്ടും അനിൽകുമാറിന്റെ ഭാഗത്തെ വീഴ്ച അക്കമിട്ട് നിരത്തുന്നു. സിവിൽ കേസുകളിൽ കോടതി വിധി നടപ്പിലാക്കാൻ പോകുമ്പോൾ ആമീന് സുരക്ഷ ഒരുക്കലാണ് പൊലീസിന്റെ ചുമതല . എന്നാൽ ഇവിടെ പൊലീസ് വീട്ടുകാരെ ഒഴിപ്പിക്കാൻ നേരിട്ടു തന്നെ ശ്രമിച്ചു ,ക ൂടാതെ ഗൃഹനാഥന്റെ മരണ മൊഴി അനുസരിച്ച് ആത്മഹത്യക്ക് ഉദ്ദേശിച്ചിരുന്നില്ലന്നും ജപ്തിക്ക് വന്നവരെ പേടിപ്പിക്കാൻ മണ്ണെണ്ണ ഒഴിച്ചു വെന്നുമാണ്മൊഴി. ഈ മൊഴിയും ഗ്രേഡ് എസ് ഐ അനിൽകുമാറിന് എതിരാണ്. ഡി.ജി.പി യുടെ നിർദ്ദേശാനുസരണം സംഭവത്തെ കുറിച്ച് റൂറൽ എസ്‌പി നേരിട്ട് അന്വേഷണം ആരംഭിച്ചു.
അന്വേഷണ ത്തിന്റെ ഭാഗമായി റൂറൽ എസ്‌പി ഇന്ന് നെയ്യാറ്റി കര പൊലീസ് സ്റ്റേഷനിലും മരിച്ച ദമ്പതികളുടെ മക്കളെയും കണ്ട് മൊഴി എടുക്കും. എന്നിട്ടാവും റിപ്പോർട്ട് സമർപ്പിക്കുക.
മറുനാടന് മലയാളി ബ്യൂറോ