- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടുപിൻവലിക്കലിൽ വീണ ഫ്ളാറ്റ് ഉടമകളുടെ എണ്ണം അവസാനിക്കുന്നില്ല; ഏറ്റവുമൊടുവിൽ അറസ്റ്റിലായത് എസ്‌ഐ ഹോംസ് ഉടമ അജിത്ത്; പറഞ്ഞ സമയത്ത് ഫ്ളാറ്റ് നിർമ്മിച്ച് നൽകാതെയുള്ള തട്ടിപ്പ് തലസ്ഥാനത്ത്; സ്വന്തം കിടപ്പാടം സ്വപ്‌നം കണ്ട 33 പേരെ വഴിയാധാരമാക്കി; തട്ടിപ്പിൽ പെട്ടത് കൂടുതലും വിദേശ മലയാളികൾ; 13 കോടിയുടെ തട്ടിപ്പിന്റെ കഥ ഇങ്ങനെ
തിരുവനന്തപുരം:കള്ളപ്പണക്കാരെ പൂട്ടാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോട്ടുനിരോധനത്തിൽ അടിതെറ്റിവീണ ബിൽഡർമാരുടെ നിരയിലേക്ക് ഒരാൾ കൂടി.പറഞ്ഞ സമയത്ത് ഫ്‌ലാറ്റ്നിർമ്മിച്ചുതരാമെന്ന വാഗ്ദാനം പാലിക്കാതെ വൻ തട്ടിപ്പാണ് തലസ്ഥാനത്ത് അരങ്ങേറിയത്. 33 പേരുടെ സ്വന്തം ഫ്ളാറ്റെന്ന സ്വപ്‌നം വെള്ളത്തിലാക്കിയെന്ന് മാത്രമല്ല, 13 കോടി രൂപ തട്ടിച്ചെടുക്കുകയും ചെയ്തു.നഗരത്തിൽ സ്വകാര്യ ഫ്‌ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് വർഷങ്ങളായിട്ടും താക്കോൽ കൈമാറാത്തതിനെ തുടർന്നുള്ള പരാതിയിലാണ് എസ്‌ഐ ഹോംസ് ഉടമ അജിത്തിനെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരം ജവഹർനഗറിലെ അജിത്തിന്റെ വീട്ടിൽ നിന്നാണ് പേരൂർക്കട പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്രീകാന്തിന്റെ നേതൃത്വത്തിൽ അജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് തന്നെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും പേരൂർക്കട പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. പറഞ്ഞ സമയത്ത് ഫ്ഌറ്റ് നിർമ്മാണം പൂർത്തിയാക്കി നൽകാത്തതിനെ തുടർന്ന് നിക്ഷേപകർ പരാതിയുമായി മുന്നോട്ട് പോയ വാർത്ത മറുന
തിരുവനന്തപുരം:കള്ളപ്പണക്കാരെ പൂട്ടാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോട്ടുനിരോധനത്തിൽ അടിതെറ്റിവീണ ബിൽഡർമാരുടെ നിരയിലേക്ക് ഒരാൾ കൂടി.പറഞ്ഞ സമയത്ത് ഫ്‌ലാറ്റ്നിർമ്മിച്ചുതരാമെന്ന വാഗ്ദാനം പാലിക്കാതെ വൻ തട്ടിപ്പാണ് തലസ്ഥാനത്ത് അരങ്ങേറിയത്. 33 പേരുടെ സ്വന്തം ഫ്ളാറ്റെന്ന സ്വപ്‌നം വെള്ളത്തിലാക്കിയെന്ന് മാത്രമല്ല, 13 കോടി രൂപ തട്ടിച്ചെടുക്കുകയും ചെയ്തു.നഗരത്തിൽ സ്വകാര്യ ഫ്‌ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് വർഷങ്ങളായിട്ടും താക്കോൽ കൈമാറാത്തതിനെ തുടർന്നുള്ള പരാതിയിലാണ് എസ്‌ഐ ഹോംസ് ഉടമ അജിത്തിനെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരം ജവഹർനഗറിലെ അജിത്തിന്റെ വീട്ടിൽ നിന്നാണ് പേരൂർക്കട പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്രീകാന്തിന്റെ നേതൃത്വത്തിൽ അജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് തന്നെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും പേരൂർക്കട പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. പറഞ്ഞ സമയത്ത് ഫ്ഌറ്റ് നിർമ്മാണം പൂർത്തിയാക്കി നൽകാത്തതിനെ തുടർന്ന് നിക്ഷേപകർ പരാതിയുമായി മുന്നോട്ട് പോയ വാർത്ത മറുനാടൻ മലയാളി റിപ്പോർട് ചെയ്തിരുന്നു.
പറഞ്ഞ സമയത്ത് ഫ്‌ലാറ്റുകൾ പണിതീർത്ത് നൽകിയില്ലെന്ന് കാണിച്ച് നിക്ഷേപകർ നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശ മലയാളികൾ ഉൾപ്പെടെയുള്ള നിക്ഷേപകരാണ് എസ്.ഐ ഹോംസിനെതിരെ പരാതി നൽകിയത്. കോട്ടയം സ്വദേശിയായ സുശീൽ മാത്യു എന്നയാളുടെ പരാതിയിലാണ് ഇപ്പോൾ അജിത്തിനെതിരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐപിസി 406 420 എന്നീ വകുപ്പുകൾ ചുമത്തിയാണ് അജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
ചെന്നൈ ആസ്ഥാനമായാണ് എസ്.ഐ ഹോംസ് പ്രവർത്തിക്കുന്നത്. നാട്ടിൽ ഒരു താമസസ്ഥലം എന്ന സ്വപ്‌നവുമായി നിരവധിപേരാണ് ഫ്‌ലാറ്റ് ബുക്ക് ചെയ്ത് ണം നൽകിയത്. മൂന്ന് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കി താമസത്തിന് കൈമാറുമെന്നാണ് ഫ്ളാറ്റ് നിർമ്മാതാക്കളായ എസ്‌ഐ ഹോംസ് പറഞ്ഞതെങ്കിലും പറഞ്ഞ സമയം കഴിഞ്ഞിട്ടും ഫ്‌ലാറ്റ കൈമാറാതെവന്നതോടെയാണ് പണം നൽകിയവർക്ക് സംശയം തോന്നിയത്.
പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മാത്രം 33 പേർ പരാതിയുമായെത്തി. 13 കോടിയുടെ തട്ടിപ്പാണ് ഇങ്ങനെ ഉണ്ടായതെന്നാണ് പൊലീസ് അറിയിച്ചത്. നേരത്തേ പരാതി ഉയർന്നതിനെ തുടർന്ന് ഒത്ത് തീർപ്പ് ചർച്ചകൾ നടന്നിരുന്നു. ഒത്ത് തീർപ്പിൽ അവസാന ഡേറ്റ് നൽകിയിരുന്നെങ്കിലും ആ അവധിയും അവസാനിച്ചതോടെ നിക്ഷേപകർ പരാതിയുമായെത്തുകയായിരുന്നു. ഇതെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതലും വിദേശ മലയാളികളാണ് ഫ്ളാറ്റിനായി പണം നൽകിയത്.
തിരുവനന്തപുരം നഗരത്തിലെ കുടപ്പനകുന്നിൽ പണിയുന്ന ഫ്ളാറ്റിലാണ് ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കി നൽകാത്തതിനെ തുടർന് പരാതിക്കാർ പൊലീസിനെ സമീപിച്ചത്. പണി പുരോഗമിക്കുന്നതനുസരിച്ച് വിവിധ ഗഡുക്കളായി പണം കെട്ടിട നിർമ്മാണത്തിന് കൈമാറിയതായാണ് പരാതിക്കാർ നൽകുന്ന സൂചന.
വിദേശത്ത് നിന്നുള്ള സമ്പാദ്യം മുഴുവൻ നാട്ടിൽ ഒരു വീട് എന്ന സ്വപ്നത്തിന് വേണ്ടി നിക്ഷേപിച്ചവരാണ് കുരുക്കിലായത്. പലരും നാട്ടിൽ ബാങ്കുകളിൽ നിന്നും ഭവന വായ്‌പ്പയെടുത്ത ശേഷം വിദേശത്ത് അധ്വാനിക്കുന്ന പണം വായ്പ തിരിച്ചടയ്ക്കുന്നവരാണ്. ഫ്‌ളാറ്റ് ലഭിക്കാത്തിനാൽ വിദേശത്തുനിന്നും മടങ്ങിയവർ വാടകവീടുകളിൽ താമസിക്കുകയാണ്. ഈ സാഹചര്യത്തിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയെ സമീപിച്ചിരുന്നു നിരവധി ് നിക്ഷേപകർ.
ഫ്‌ളാറ്റ്‌ന്റെ മൊത്തം വിലയുടെ 90 മുതൽ 95 ശതമാനം വരെയുള്ള തുക എല്ലാ നിക്ഷേപകരും അടച്ചിട്ടുമുണ്ട്. ഫ്‌ളാറ്റിന്റെ നിർമ്മാണം പുരോഗമിക്കുന്നതനുസരിച്ച് പണം നൽകണമെന്നതായിരുന്നു കരാർ. ഇതനുസരിച്ചാണ് നിക്ഷേപകർ പണം നൽകിയത്. എന്നാൽ ഫ്‌ളാറ്റിന്റെ പുറമേയുള്ള പണി മാത്രമാണ് പൂർത്തിയാക്കിയതെന്ന് നാട്ടിലെത്തിയപ്പോഴാണ് പലർക്കും മനസ്സിലായതും. ഫ്‌ളാറ്റുകളുടെ നിർമ്മാണത്തിന് ആവശ്യമായ ലിഫ്റ്റ്, ടൈൽസ്, പ്ലംമ്പിങ്ങ് സാധനങ്ങളൊന്നും തന്നെ ഇത് വരെ വാങ്ങിയിട്ടുമില്ല. കാട് പിടിച്ച് കിടക്കുകയാണ് ഫ്‌ളാറ്റ് നിർമ്മാണത്തിനായി ഉപയോഗിച്ച സ്ഥലം.
മൂന്ന് വർഷം കഴിഞ്ഞിട്ടും ഫ്‌ളാറ്റുകൾ കൈമാറാതെയായപ്പോൾ പലരും നിർമ്മാതാക്കളെ വിളിച്ച് തിരക്കിയപ്പോൾ കുറച്ച് കൂടി സമയമെടുക്കും എന്ന മറുപടിയാണ് ലഭിച്ചത്. സാധാരണ ഗതിയിലുണ്ടാകുന്ന കാലതാമസമായിരിക്കുമെന്ന് കരുതി പലരും ഇത് കാര്യമാക്കിയില്ല. എന്നാൽ നാട്ടിൽ എത്തി നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടപ്പോഴാണ് പലർക്കും കാര്യം മനസ്സിലായത്. പലരും കാര്യം തിരക്കിയപ്പോൾ ഫണ്ടിന്റെ അഭാവംകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായതെന്നാണ് നിർമ്മാതാക്കൾ നൽകിയ വിശദീകരണം. 95 ശതമാനം തുകയും ഈടാക്കിയ ശേഷം ഫണ്ടിന്റെ അഭാവം എന്ന് പറയുന്നത് എന്ത് ന്യായമാണ് എന്ന ചോദ്യമാണ് നിക്ഷേപകർ ചോദിച്ചത്.
പിന്നീട് പണം തിരികെ നൽകുകയോ നിർമ്മാണം പൂർത്തിയാക്കി എത്രയും വേഗം നൽകുകയോ ചെയ്യാമെന്ന ഉടമ്പടി ഉണ്ടാക്കിയെങ്കിലും അതിലും ഫലം കാണാതെ വന്നതോടെയാണ് ഇപ്പോൾ വീണ്ടും അജിത് തോമസിനെതിരെ പരാതി നൽകിയതും അതേ തുടർന്ന് അറസ്റ്റിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു.