സിംഗപ്പൂർ എയർലൈൻ യാത്രക്കാർക്ക് ഇനി ഡിജിറ്റൽ പെയ്‌മെന്റ് സർവ്വീസിലൂടെ ടിക്കറ്റടക്കമുള്ള സംവിധാനങ്ങൾ നടപ്പിലാക്കും. കൂടാതെ ഈ മൊബൈൽ ആപ്പിലൂടെ സീറ്റുകൾ വരെ തെരഞ്ഞെടുക്കാനും ആകും. ആൻഡ്രോയ്ഡ്, ആപ്പിൾ സംവിധാനങ്ങളിൽ ഈ മൊബൈൽ ആപ്പ് ലഭ്യമാകും.

യാത്രക്കാർക്ക് പുതിയ പേയ്‌മെന്റ രീതികൾ വളരെ വേഗതയേറിയതും സൗകര്യപ്രദമാകുമെന്നും കമ്പനി അറിയിച്ചു മാത്രമല്ല സേവനങ്ങൾ ഉപയോഗിക്കുന്നവർ സൗകര്യം ഉപയോഗിക്കുന്നതിന് മുമ്പായി പെയ്‌മെന്റ് ഡീറ്റേയ്ൽസ് പൂരിപ്പിക്കേണ്ട ആവശ്യം ഇല്ല.

ആൻഡ്രോയ്ഡ് സംവിധാനം ഉപയോഗിക്കുന്നവർ ഈ മൊബൈൽ ആപ്പിൽ സൈൻ ചെയ്യുമ്പോൾ ക്രെഡിറ്റ് ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ആൻഡ്രോയ്ഡ് പേ അക്കൗണ്ടിൽ സേവാകുകയും അത് ബില്ലിങിനായി ഉപയോഗിക്കുകയുമാണ് ചെയ്യുക.