കണ്ണൂർ: തിരഞ്ഞെടുപ്പിൽ താരാധിപത്യം വിലപ്പോവില്ലെന്നു സംവിധായകൻ സിബി മലയിൽ. കേരളത്തിൽ കൃത്യമായ രാഷ്ട്രീയത്തിനു മാത്രമേ പ്രസക്തിയുള്ളൂ. താരമായതു കൊണ്ടുമാത്രം ആരും ജയിക്കില്ല. മുൻപു നടൻ മുരളി മൽസരിച്ചപ്പോൾ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതിനു കൃത്യമായ രാഷ്ട്രീമുണ്ടായിരുന്നു. താരങ്ങളും സാഹിത്യകാരും കടന്നു വരുന്നതു നല്ല ലക്ഷണമാണ്. പക്ഷേ സാക്ഷര കേരളത്തിൽ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രമേ പരിഗണിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി മുകേഷും പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി ജഗദീഷും രംഗത്തുണ്ട്. കൂടാതെ ഭീമൻ രഘുവും പത്തനാപുരത്ത് മത്സരിക്കുന്നുണ്ട്. ഇങ്ങനെ താരങ്ങൾ മത്സര രംഗത്ത് ഇറങ്ങുന്നതു കൊണ്ട് പ്രത്യേകിക്കും കാര്യമില്ലെന്നാണ് സിബി മലയിൽ പറഞ്ഞു വെക്കുന്നത്.