- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരമ്പര്യമുള്ള പ്രവർത്തകരെ ഒഴിവാക്കി ന്യൂനപക്ഷക്കാരനെ യുവമോർച്ച ജില്ലാ പ്രസിഡന്റാക്കി; കേന്ദ്രമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽ അംഗമായി ഡൽഹിയിൽ തമ്പടിച്ചു; പാർട്ടി രഹസ്യങ്ങൾ എല്ലാം മനസിലാക്കിയ ശേഷം നാട്ടിലെത്തി രാജി പ്രഖ്യാപിച്ചു സിപിഎമ്മിൽ ചേർന്നു; അമിത് ഷാ അടക്കമുള്ളവർക്കെതിരേ വിവാദ വെളിപ്പെടുത്തലുകളുമായി സിബി സാം തോട്ടത്തിൽ: വെട്ടിലായത് ബിജെപി നേതൃത്വം
പത്തനംതിട്ട: ന്യൂനപക്ഷ സമുദായാംഗമെന്ന പേരിൽ പാർട്ടിയുടെ ഇമേജ് വർധിപ്പിക്കാൻ വേണ്ടി യുവമോർച്ച ജില്ലാ പ്രസിഡന്റാക്കിയ സിബി സാം തോട്ടത്തിലിന്റെ രാജിയും തുടർന്ന് നേതാക്കൾക്ക് എതിരേ ഉണ്ടായ വിവാദ വെളിപ്പെടുത്തലുകളും ബിജെപി കേരളാ ഘടകത്തെ ഞെട്ടിക്കുന്നു. പത്രസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ച സിബി താൻ സിപിഎമ്മിൽ ചേരുകയാണെന്നും അറിയിച്ചു. ഒപ്പം കഴിഞ്ഞ കുറേ നാളുകളായി കേന്ദ്രനേതൃത്വത്തിനൊപ്പം നിന്ന് ചോർത്തിയെടുത്ത അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കുകയും ചെയ്തു. ഇതോടെ ബിജെപിക്കുള്ളിൽ തന്നെ അസ്വാരസ്യം ഉടലെടുത്തു. യാതൊരു പ്രവർത്തന പാരമ്പര്യവുമില്ലാത്തയാളെ ന്യൂനപക്ഷ സമുദായക്കാരൻ എന്ന ഒറ്റ ലേബലിൽ പ്രസിഡന്റ് സ്ഥാനം ചാർത്തി നൽകിയതിന്റെ പരിണിത ഫലമാണ് ഇപ്പോൾ കിട്ടിയതെന്ന ആരോപണവുമായി യുവമോർച്ച പ്രവർത്തകർ രംഗത്തു വന്നു. ന്യൂനപക്ഷ- ദലിത് സമുദായങ്ങളെ ഇല്ലാതാക്കാനുള്ള ബിജെപി നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നും സിബി പറഞ്ഞു. ബിജെപി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ
പത്തനംതിട്ട: ന്യൂനപക്ഷ സമുദായാംഗമെന്ന പേരിൽ പാർട്ടിയുടെ ഇമേജ് വർധിപ്പിക്കാൻ വേണ്ടി യുവമോർച്ച ജില്ലാ പ്രസിഡന്റാക്കിയ സിബി സാം തോട്ടത്തിലിന്റെ രാജിയും തുടർന്ന് നേതാക്കൾക്ക് എതിരേ ഉണ്ടായ വിവാദ വെളിപ്പെടുത്തലുകളും ബിജെപി കേരളാ ഘടകത്തെ ഞെട്ടിക്കുന്നു. പത്രസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ച സിബി താൻ സിപിഎമ്മിൽ ചേരുകയാണെന്നും അറിയിച്ചു. ഒപ്പം കഴിഞ്ഞ കുറേ നാളുകളായി കേന്ദ്രനേതൃത്വത്തിനൊപ്പം നിന്ന് ചോർത്തിയെടുത്ത അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കുകയും ചെയ്തു.
ഇതോടെ ബിജെപിക്കുള്ളിൽ തന്നെ അസ്വാരസ്യം ഉടലെടുത്തു. യാതൊരു പ്രവർത്തന പാരമ്പര്യവുമില്ലാത്തയാളെ ന്യൂനപക്ഷ സമുദായക്കാരൻ എന്ന ഒറ്റ ലേബലിൽ പ്രസിഡന്റ് സ്ഥാനം ചാർത്തി നൽകിയതിന്റെ പരിണിത ഫലമാണ് ഇപ്പോൾ കിട്ടിയതെന്ന ആരോപണവുമായി യുവമോർച്ച പ്രവർത്തകർ രംഗത്തു വന്നു. ന്യൂനപക്ഷ- ദലിത് സമുദായങ്ങളെ ഇല്ലാതാക്കാനുള്ള ബിജെപി നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നും സിബി പറഞ്ഞു. ബിജെപി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ നേരിൽ മസിലാക്കാൻ കഴിഞ്ഞു. യുവമോർച്ച ജില്ലാ ഭാരവാഹികളായ വിഷ്ണു മോഹനും രതീഷ് ബാലകൃഷ്ണനും തനിക്കെതിരേ നിരവധി വ്യാജ പ്രചരണങ്ങൾ നടത്തി.
മത ന്യൂനപക്ഷങ്ങൾക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന ആസൂത്രിത നീക്കങ്ങളെ കുറിച്ച വെളിപ്പെടുത്തലുകളും നടത്തി. കുമ്പനാട്ട് ഐപിസി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്ത സമയത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന റെയ്ഡ് നടത്തി. 2007 മുതലുള്ള ചില രേഖകൾ പിടിച്ചെടുത്ത് ബിജെപി ഇപ്പോൾ വിലപേശൽ നടത്തിവരുകയാണ്. അമിത്ഷാ ആണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. അനാഥാലയങ്ങൾ നടത്തുന്ന നിരവധി മത ന്യൂനപക്ഷ സമുദായങ്ങളുടെ എഫ്സിആർഎ അക്കൗണ്ടുകൾ റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ആർഎസ്എസിന് നിയന്ത്രണമുള്ള ഒരു സംഘടനയുടെ അക്കൗണ്ട് നിലനിർത്തുകയും ചെയ്തു.
2019 ൽ എട്ട് എംപിമാരെ കേരളത്തിൽ നിന്നും ജയിപ്പിക്കണമെന്നാണ് അമിത് ഷായുടെ കർശന നിർദ്ദേശമുള്ളത്. വോട്ട് കിട്ടാൻവേണ്ടിയാണ് ന്യൂനപക്ഷ സമുദായങ്ങളെ പലതരത്തിൽ ഭീഷണിപ്പെടുത്തുന്നത്. ഇതിനായി സഭാ മേലധ്യക്ഷന്മാരെ അമിത്ഷാ ഡൽഹിയിലേക്ക് വിളിപ്പിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. വിജയസാധ്യതയുള്ള എട്ട് മണ്ഡലങ്ങളിൽ മതാടിസ്ഥാനത്തിൽ രഹസ്യസർവേയും ആരംഭിച്ചു. ഇതിന് ഒരു സ്വകാര്യ സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ ബിജെപിയിൽ വിവിധ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായും സിബി പറഞ്ഞു. ബിജെപി നേതാക്കൾക്ക് വേണ്ടി കേരളത്തിലെ മതമേലധ്യക്ഷന്മാർ അരമന വാതിലുകൾ തുറന്നിടുേമ്പാൾ ഉത്തരേന്ത്യയിൽ സഭകളും വൈദികരുമൊക്കെ അനുഭവിക്കുന്ന പീഡനങ്ങൾ കൂടി ഓർക്കണമെന്ന് സിബി സാം പറഞ്ഞു.
സിബിയുടെ രാജിയോടെ വെട്ടിലായത് ഇദ്ദേഹത്തെ ജില്ലാ പ്രസിഡന്റാക്കാൻ ചുക്കാൻ പിടിച്ച നേതാക്കളാണ്. തുടക്കം മുതൽ സംഘപരിവാറിൽ പ്രവർത്തിച്ചു വന്ന നിരവധി യുവാക്കളെ അവഗണിച്ചാണ് സിബിയെ യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റാക്കിയത്. ന്യൂനപക്ഷ സമുദായക്കാരൻ എന്ന ഇമേജും സിബിക്ക് തുണയായി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനൊപ്പം ഡൽഹിയിൽ ചേക്കേറിയ സിബി ബിജെപിയുടെ അകത്തളങ്ങളിലെ രഹസ്യങ്ങൾ മനസിലാക്കി പാർട്ടിയെ ഒറ്റു കൊടുത്തുവെന്നാണ് നേതാക്കളുടെ ആരോപണം. സിബിക്ക് വേണ്ടി ചരടുവലിച്ച ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അടക്കം ഇതോടെ അങ്കലാപ്പിലായിട്ടുമുണ്ട്.
അതേസമയം, മധ്യ തിരുവിതാംകൂറിലെ സമർഥരായ ബിജെപി നേതാക്കളെ ചാക്കിട്ട് പിടിക്കാനുള്ള നീക്കവും സിപിഎം ആരംഭിച്ചു കഴിഞ്ഞു. അതിന്റെ നാന്ദിയാണ് സിബിയുടെ രാജിയെന്നും പറയുന്നു. ചെങ്ങന്നൂരിലെ പ്രമുഖ ബിജെപി നേതാക്കളുമായി സിപിഎം ചർച്ച തുടരുകയാണ്. ഇവരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്.