- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിൻ തോമസ് പാറാനിക്കൽ പ്രവാസി മലയാളി ഫെഡറേഷൻ കേരള ജോയിന്റ് സെക്രട്ടറി
വിയന്ന: യുവ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സിബിൻ തോമസ് പാറാനിക്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ കേരളാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പിഎംഎഫ് ഗ്ലോബൽ കോ ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു.പത്തനംതിട്ട റാന്നി സ്വദേശിയായ സിബിൻ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റിൽ നിന്നും എംബിഎയും ചെന്നൈയിലെ സ
വിയന്ന: യുവ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സിബിൻ തോമസ് പാറാനിക്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ കേരളാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പിഎംഎഫ് ഗ്ലോബൽ കോ ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു.
പത്തനംതിട്ട റാന്നി സ്വദേശിയായ സിബിൻ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റിൽ നിന്നും എംബിഎയും ചെന്നൈയിലെ സെന്റ് പീറ്റേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഓൾ കേരള ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ ജില്ലാ പ്രസിഡന്റ് കൂടിയാണ് സിബിൻ. ജിടെക് എഡ്യൂക്കേഷൻ മാർക്കറ്റിങ് മാനേജർ, ക്യാപിറ്റല് വെബ്‌സൺ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
2009-ലെ റോട്ടറി യൂത്ത് ലീഡർഷിപ്പ് അവാർഡ് നേടിയ സിബിൻ യൂണിവേഴ്‌സിറ്റി, സ്‌കൂൾ തലങ്ങളിൽ പ്രസംഗത്തിലും ഉപന്യാസ രചനയിലും നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.