കുവൈറ്റ് സിറ്റി : ഭവൻസ് ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെയും ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 27ന് നടക്കും. 'ഓണപ്പൂക്കൾ വീണ്ടും വിടരുന്നു' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് വിശിഷ്ടാതിഥിയായി എത്തി ഓണ സന്ദേശം നൽകും. ലോക മലയാളം അന്തർദ്ദേശീയ പ്രഭാഷണ മൽസര വിജയി ടോസ്റ്റ്മാസ്റ്റർ ബോബി അബ്രാഹം മുഖ്യ പ്രഭാഷണം നടത്തും.

ഓഗസ്റ്റ് 27 വെള്ളിയാഴ്ച കുവൈറ്റ് സമയം വൈകുന്നേരം 4:30 മുതൽ സൂം പ്ലാറ്റ്‌ഫോമിൽ ആയിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. ക്ലബ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ ആയിരിക്കും പരിപാടിയുടെ മുഖ്യ ആകർഷണം.

ലോകമെമ്പാടുമുള്ള മലയാളി സുഹൃത്തുക്കൾക്ക് ഓണാഘോഷ പരിപാടികളിൽ തൽസമയം പങ്കെടുക്കാം

മീറ്റിങ് ഐഡി - 845 9412 7474

പാസ്‌കോഡ് - ONAM

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക -
അജോയ് ജേക്കബ് ജോർജ് (99182907)

പ്രതിഭാ ഷിബു ( 96682853)

സൂസൻ എബ്രഹാം (66295657