- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ സഭ എന്തിന് ഇംഗ്ലണ്ടിൽ പുതിയ പള്ളികൾ വാങ്ങുന്നു? റോമൻ കാത്തലിക് പള്ളിയിൽ കുർബാന കണ്ടാൽ എന്താണു കുഴപ്പം; എന്തുകൊണ്ട് ഇംഗ്ലീഷ് വിശുദ്ധരുടെ പെരുന്നാളുകൾ ആഘോഷിച്ചുകൂട? വിശ്വാസികൾക്ക് വിവരമില്ലെങ്കിലും അവർ പറയുന്നതു കേൾക്കാൻ സഭാധികൃതർ തയാറാകണം; ഇംഗ്ലണ്ടിലെ സീറോ മലബാർ സഭയുടെ പ്രവർത്തനം വിശകലനം ചെയ്തുകൊണ്ട് പ്രവാസി മലയാളി
ലണ്ടൻ: ഇംഗ്ലണ്ടിലെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെ അവലോകനം ചെയ്ത് മലയാളി വിശ്വാസി ഫേസ്‌ബുക്കിലിട്ട വീഡിയോ വൈറലാകുന്നു. സഭയുടെ പല നിലപാടുകൾക്കുമെതിരേയുള്ള ചൂണ്ടു വിരൽപ്പോലെയാണ് 2003 ൽ ഇംഗ്ലണ്ടിലെത്തിയ സിബി തോമസിന്റെ വിമർശനങ്ങൾ. സഭയെ വിലയിരുത്താനോ വിമർശിക്കാനോ താൻ ആരുമല്ലെന്നു പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം തുടങ്ങുന്നത്. വിശ്വസികൾ വിവരവും അധികാരവും ഇല്ലാത്തവരാണെങ്കിലും അവർ പറയുന്നതു കേൾക്കാൻ സഭാധികൃതർ തയാറകണമെന്ന് സിബി ആവശ്യപ്പെടുന്നു. വിശ്വാസികൾക്ക് സഭ വില നല്കുന്നുണ്ടോയെന്ന സംശയം പലപ്പോഴും ഉയരുന്നു. ദേശത്ത് അഭിഷേകം ഉണ്ടാകണമെങ്കിൽ അൽമായരുടെ വാക്കുകൾക്ക് സഭാധികൃതർ ചെവികൊടുക്കണം. സഭയുടെ വ്യാപനത്തിനായി പുതിയ പള്ളികൾ വാങ്ങുന്നതിനെയും സിബി വിമർശിക്കുന്നു. മലയാളികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇതു വരുത്തുക. റോമൻ കാത്തലിക് പള്ളികളിൽ കുർബാന കാണുന്നതുകൊണ്ട് എന്തു കുഴപ്പമാണു വരികയെന്ന മർമപ്രധാന ചോദ്യവും ഈ വിശ്വാസി ഉന്നയിക്കുന്നു. 2003 ൽ ഇംഗ്ലണ്ടിലെ സണ്ടർലാൻഡിലെത്തിയ സിബി തോമസ് അന്നു മുതൽ ഇവിടുത്തെ റോമൻ
ലണ്ടൻ: ഇംഗ്ലണ്ടിലെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെ അവലോകനം ചെയ്ത് മലയാളി വിശ്വാസി ഫേസ്‌ബുക്കിലിട്ട വീഡിയോ വൈറലാകുന്നു. സഭയുടെ പല നിലപാടുകൾക്കുമെതിരേയുള്ള ചൂണ്ടു വിരൽപ്പോലെയാണ് 2003 ൽ ഇംഗ്ലണ്ടിലെത്തിയ സിബി തോമസിന്റെ വിമർശനങ്ങൾ. സഭയെ വിലയിരുത്താനോ വിമർശിക്കാനോ താൻ ആരുമല്ലെന്നു പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം തുടങ്ങുന്നത്.
വിശ്വസികൾ വിവരവും അധികാരവും ഇല്ലാത്തവരാണെങ്കിലും അവർ പറയുന്നതു കേൾക്കാൻ സഭാധികൃതർ തയാറകണമെന്ന് സിബി ആവശ്യപ്പെടുന്നു. വിശ്വാസികൾക്ക് സഭ വില നല്കുന്നുണ്ടോയെന്ന സംശയം പലപ്പോഴും ഉയരുന്നു. ദേശത്ത് അഭിഷേകം ഉണ്ടാകണമെങ്കിൽ അൽമായരുടെ വാക്കുകൾക്ക് സഭാധികൃതർ ചെവികൊടുക്കണം. സഭയുടെ വ്യാപനത്തിനായി പുതിയ പള്ളികൾ വാങ്ങുന്നതിനെയും സിബി വിമർശിക്കുന്നു. മലയാളികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇതു വരുത്തുക. റോമൻ കാത്തലിക് പള്ളികളിൽ കുർബാന കാണുന്നതുകൊണ്ട് എന്തു കുഴപ്പമാണു വരികയെന്ന മർമപ്രധാന ചോദ്യവും ഈ വിശ്വാസി ഉന്നയിക്കുന്നു.
2003 ൽ ഇംഗ്ലണ്ടിലെ സണ്ടർലാൻഡിലെത്തിയ സിബി തോമസ് അന്നു മുതൽ ഇവിടുത്തെ റോമൻ കാത്തലിക് പള്ളിയെയാണ് കുർബാനയടക്കമുള്ള മതപരമായ ചടങ്ങുകൾക്ക് ആശ്രയിക്കുന്നത്. 2016ൽ ഇംഗ്ലണ്ടിൽ പ്രവർത്തനം ആരംഭിച്ച സീറോ മലബാർ സഭയുടെ എട്ടു മാസത്തെ പ്രവർത്തനം വിലയിരുത്തിക്കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്.
സീറോമലബാർ സഭ ഇംഗ്ലണ്ടിൽ പ്രവർത്തനം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് 2016 ൽ പ്രിസ്റ്റണിൽ നടത്തിയ യോഗം നേരത്തേയാക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു. എന്നാൽ സമയത്തിൽ മാറ്റം വരുത്താൻ അധികൃതർ തയാറായില്ല. പരിപാടി തീരുന്നതിന് ഒരു മണിക്കൂർ മുമ്പ് വലിയ മഴ ഉണ്ടായി. വിശ്വാസികൾ വിവരവും അധികാരവും ഇല്ലാത്തവരായിരിക്കാം. എന്നാലും വിശ്വാസികൾ പറയുന്നത് കേൾക്കാൻ സഭാ അധികൃതർ തയാറാകണം. തുടർന്നു നടത്തിയ ബ്രെയിൻ സ്‌റ്റോമിങ് സെഷനിൽ വിശ്വാസികൾ നിർദ്ദേശിച്ച വിഷയങ്ങൾ ചർച്ച ചെയ്തില്ല. വിശ്വാസികൾക്ക് സഭ വിലകൊടുക്കുന്നുണ്ടോ എന്ന സംശയമാണ് ഇതിലൂടെ ഉയരുന്നത്. ദേശത്ത് അഭിഷേകം ഉണ്ടാകണമെങ്കിൽ അല്മായർ പറയുന്നത് കേൾക്കാൻ സഭാ അധികൃതർ തയാറാകണം.
സീറോ മലബാർ കുർബാന എന്തിനിത്ര പാടുപെട്ട് ഇംഗ്ലീഷിലാക്കു ചൊല്ലുന്നുവെന്നും സിബി തോമസ് ചോദിക്കുന്നു. ലാറ്റിൻ കുർബാന ചൊല്ലിയെന്നതുകൊണ്ട് ആർക്കും ഒരു കുറവും വരുന്നില്ല. റോമുമായി ബന്ധപ്പെട്ട എല്ലാം നശിപ്പിക്കുന്ന പ്രവണത ഹെന്റി എട്ടാമൻ രാജാവിന്റെ കാലം മുതൽ ഇംഗ്ലണ്ടിലുണ്ട്. ലാറ്റിൻ സഭയുമായി ബന്ധപ്പെട്ട എല്ലാം മാറ്റണമെന്നത് ദൈവം ആഗ്രഹിക്കുന്ന കാര്യമാണോയെന്ന് സീറോ മലബാർ മേലധ്യക്ഷർ ചിന്തിക്കണം.
ഉള്ള പള്ളികൾ നടത്തിക്കൊണ്ടു പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ പുതിയ പള്ളികൾ വാങ്ങുന്നതിനെക്കുറിച്ചും സഭാ അധികൃതർ പുനർവിചിന്തനം നടത്തണമെന്ന് ഈ പ്രവാസി വിശ്വാസി ആവശ്യപ്പെടുന്നു. പുതിയ പള്ളി വരുമ്പോൾ വിശ്വാസികൾ അതിലേക്കു പോകും. പഴയ പള്ളി സാമ്പത്തിക പ്രശ്‌നങ്ങളടക്കം നേരിടും. ഈശോ പള്ളി നല്കിയത് കുർബാന അടക്കമുള്ള പ്രാർത്ഥനകൾക്കാണ്. പുതിയ പള്ളി കിട്ടിയാലേ പ്രാർത്ഥിക്കൂ എന്ന് ആരും വാശി പിടിക്കേണ്ട. പുതിയ പള്ളി കിട്ടുന്നതുകൊണ്ട് ഒരു വ്യക്തിക്ക് ആത്മീയ ജീവിതത്തിൽ ഒന്നും കൂടാൻ പോകുന്നില്ല. പുതി പള്ളി വാങ്ങുന്നത് മലയാളികൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കും. വെറുതേ കിട്ടിയാൽപ്പോലും പള്ളി വാങ്ങാൻ പാടില്ല. റോമൻ കാത്തലിക് സഭയിലെ പള്ളികളുമായി നമ്മൾ സഹകരിക്കുകയാണ് വേണ്ടത്. പുതി പള്ളികൾ വന്നാൽ മലയാളികൾ ഇംഗ്ലീഷുകാരിൽനിന്ന് അകലും. പള്ളിക്കു സമ്പത്തുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ ആത്മീയ ജീവിതത്തിനു തടസമാകും.
അൽഫോൻസാമ്മയുടേത് അടക്കമുള്ള വിശുദ്ധരുടെ തിരുനാളുകൾ ഇംഗ്ലണ്ടിൽ നടത്തുന്നതിന്റെ ആവശ്യകതയും സിബി ചോദ്യംചെയ്യുന്നു. സെയിന്റ് ബീഡ് അടക്കം പ്രമുഖ വിശുദ്ധർ ഇംഗ്ലണ്ടിലുണ്ട്. അവരുടെ തിരുനാളുകൾ നടത്താൻ തയാറാവുകയാണു വേണ്ടത്. കത്തോലിക്കാ സഭയുടെ ആത്മീയതയെന്നത് ഒരു മെനു കാർഡിലുള്ള തിരുനാള് നടത്തുകയെന്നതല്ലെന്നും സിബി കൂട്ടിച്ചേർക്കുന്നു.