ജിദ്ദ: സമസ്ത കേരള ഇസ്ലാമിക് സെന്റർ സുലൈമാനിയ്യ ഏരിയ പ്രവർത്തക സംഗമം സയ്യിദ് ശിബിലി തങ്ങളുടെ അധ്യക്ഷതയിൽ നടന്നു. അഷ്റഫ് ദാരിമി യോഗം ഉത്ഘാടനം ചെയ്തു. കേരള മുസ്ലിംകളുടെ ആത്മീയ - ഭൗതിക വിദ്യാഭ്യാസ രംഗത്ത് സമസ്ത കേരളം ജം ഇയ്യത്തുൽ ഉലമ നിർവഹിച്ച പങ്ക് അദ്ദേഹം വിശദീകരിച്ചു. അൻവർ ഹുദവി, സാലിം അമ്മിനിക്കാട് എന്നിവർ ആശംസ പ്രസംഗം നടത്തി. അൻവർ റഹ്മാനി സ്വാഗതവും ഷാഫി തിരൂർ നന്ദിയും പറഞ്ഞു.

യോഗത്തിൽ വെച്ച് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.
സയ്യിദ് ശിബിലി തങ്ങൾ (ചെയർമാൻ)
അബ്ദുലത്തീഫ് കുറ്റിക്കാട്ടൂർ, ജലാൽ തേഞ്ഞിപ്പലം (വൈസ് ചെയർമാന്മാർ)
അൻവർ റഹ്മാനി (പ്രസിഡന്റ്)
ഫൈസൽ വടക്കാങ്ങര, മുഹമ്മദലി തൂത (വൈസ് പ്രെസിഡന്റുമാർ)
മുഹമ്മദ് ഷാഫി തിരൂർ (ജനറൽ സെക്രട്ടറി)
അബ്ദുൽ ഹകീം പഴമള്ളൂർ (വർക്കിങ് സെക്രട്ടറി)
ശറഫുദ്ധീൻ എടക്കര (ഓർഗനൈസിങ് സെക്രട്ടറി)
ഷഫീഖ് കിഴിശ്ശേരി, അർഷദ് മൊറയൂർ (ജോ. സെക്രട്ടറിമാർ)

ശംസുദ്ധീൻ കുറ്റൂർ (ട്രെഷറർ)

സബ് കമ്മിറ്റി ഭാരവാഹികൾ:
ദഅവ : അൻവർ റഹ്മാനി (ചെയർമാൻ) ബഷീർ (കൺവീനർ)

റിലീഫ്: സാജിദ് (ചെയർമാൻ), മുജീബ് (കൺവീനർ)

വിഖായ : സലിം മണ്ണാർക്കാട് (ചെയർമാൻ), അബ്ദുൽ ഹമീദ് (കൺവീനർ)

സർഗലയം : ഷഫീഖ് (ചെയർമാൻ), സമീർ വറ്റല്ലൂർ (കൺവീനർ)