- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഐ സി അൽ ഖുംറ ഏരിയ കമ്മിറ്റി രൂപീകരിച്ചു
ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ അൽ ഖുംറ ഏരിയ പ്രവർത്തക സംഗമം എസ്. ഐ. സി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉത്ഘാടനം ചെയ്തു. കേരളീയ മുസ്ലിംകളുടെ ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസ പുരോഗതിയിൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹംസ ഫൈസി പടിക്കൽ അധ്യക്ഷത വഹിച്ചു.
മുസ്തഫ ബാഖവി, അഷ്റഫ് ദാരിമി, അൻവർ ഹുദവി, സാലിം അമ്മിനിക്കാട്, മുസ്തഫ, ആലി ഹാജി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
സൈനുദ്ധീൻ ഫൈസി പൊന്മള സ്വാഗതവും അബ്ദുൽ ഹമീദ് പറപ്പൂർ നന്ദിയും പറഞ്ഞു.
യോഗത്തിൽ വെച്ച് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
ഹംസ ഫൈസി പടിക്കൽ (ചെയർമാൻ)
അഹ്മദ് പുലിക്കാടൻ, ഷൗക്കത്ത് സാഹിബ് (വൈസ് ചെയർമാന്മാർ)
സൈനുദ്ധീൻ ഫൈസി പൊന്മള (പ്രസിഡന്റ്)
ഷൗക്കത്ത് ദാരിമി, ഷാഹിദ് (വൈസ് പ്രെസിഡന്റുമാർ)
അബ്ദുൽ ഹമീദ് (ജനറൽ സെക്രട്ടറി)
റാഷിദ് എ.ആർ നഗർ (വർക്കിങ് സെക്രട്ടറി)
മുസ്തഫ (ഓർഗനൈസിങ് സെക്രട്ടറി)
സി.പി ഇസ്മായിൽ, നജീർ കള്ളിയത്ത് (ജോ. സെക്രട്ടറിമാർ)
ആലി ഹാജി (ട്രെഷറർ)
സബ് കമ്മിറ്റികൾ:
ദഅവ: ഹംസ ഫൈസി (ചെയർമാൻ), സൈനുദ്ധീൻ ഫൈസി (കൺവീനർ)
റിലീഫ്: അബ്ദുൽ കരീം (ചെയർമാൻ), ശംസുദ്ധീൻ കരുവാരക്കുണ്ട് (കൺവീനർ)
വിഖായ: റാഫി പറപ്പൂർ (ചെയർമാൻ), ഇബ്റാഹീം പഞ്ചിളി (കൺവീനർ)
സർഗലയം: സ്വാലിഹ് കൂട്ടിലങ്ങാടി (ചെയർമാൻ), നൗഫൽ വെള്ളൂർ (കൺവീനർ)



