- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഐ സി റമദാൻ കാംപയിൻ ഉദ്ഘാടനം ചെയ്തു
ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദാ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ ഓൺലൈൻ കാംപയിന് യിന് തുടക്കമായി.കോവിഡ് പ്രോട്ടോകോൾ പാലിച്ച് ദാറുസ്സലാം വില്ലാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി എസ്‌ഐ സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. വിശ്വാസി സമൂഹം അത്യാവേശ പൂർവം വരവേൽക്കുന്ന പുണ്യ റമളാൻ മാസം, വിശ്വാസ ദാർഢ്യത്തോടെ ചെയ്യുന്ന കർമങ്ങൾക്ക് അനേകം മടങ്ങ് പ്രതിഫലം വാഗ്ദത്തം ചെയ്യപ്പെട്ട അസുലഭ അവസരങ്ങളിൽ ഒന്നാണെന്നും, ഈ പുണ്യ മാസം ആരാധനാ കർമങ്ങൾ കൊണ്ട് ധന്യമാക്കാനും, അല്ലാഹുവിന്റെ പ്രീതിയും ഹൃദയ വിശുദ്ധിയും സമാർജ്ജിക്കാനുമായി ജീവിതം ക്രമീകരിക്കണമെന്നും സയ്യിദ് ഉബൈദുല്ലാ തങ്ങൾ ആഹ്വാനം ചെയ്തു.
വ്രതാനുഷ്ടാനങ്ങളും റമദാനിലെ പ്രത്യേക നിസ്‌കാരങ്ങളും ഉൾപ്പെടെയുള്ള പുണ്യ കർമ്മങ്ങൾക്കൊപ്പം കാരുണ്യ പ്രവർത്തനങ്ങൾക്കും സന്നദ്ധ സാമൂഹ്യ സേവനങ്ങൾക്കും സമയം കണ്ടെത്തുകയും, നിലവിലുള്ള പരിമിതികളും നിയന്ത്രണങ്ങളും പരിഗണിച്ചുകൊണ്ട് നടത്തപ്പെടുന്ന 'ശഹ്‌റു റമളാൻ'(ദൈവാനുഗ്രഹം, പാപമുക്തി, നരക മോചനം) റമദാൻ കാമ്പയിൻ വിജയിപ്പിക്കണമെന്ന് തങ്ങൾ അഭ്യർത്ഥിച്ചു. എസ് ഐ സി സെൻട്രൽ കമ്മിറ്റി ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.
മുസ്തഫ ഹുദവി കൊടക്കാട് റമദാൻ സന്ദേശം നൽകി. വ്രതാനുഷ്ടാനത്തിന്റെ ആത്യന്തിക ലക്ഷ്യം ആത്മ സംസ്‌കരണമാണെന്നും സ്വയം സന്നദ്ധതയിലൂടെ മാത്രമേ അത് സാധ്യമാകൂ എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. മനുഷ്യന്റെ ആത്മാവുവുമായി ബന്ധിതമായ വിശ്വാസ കാര്യങ്ങളിലും ഘടനയിലും മനുഷന്റെ ചിന്തയിലും ഹൃദയ വികാരങ്ങളിലും പരിവർത്തനം വരുത്താൻ സ്വയം സന്നദ്ധത കൊണ്ട് മാത്രമേ സാധ്യമാകൂ എന്നതാണ് അടിസ്ഥാന വസ്തുത. റമളാൻ മാസത്തിലെ വ്രതാനുഷ്ടാനങ്ങൾ ഉൾപ്പെടെയുള്ള കർമങ്ങളും ആത്മീയ സംസ്‌കരണത്തിന്റെ മാനവും സോദാഹരണം മുസ്തഫ ഹുദവി വിശദമാക്കി.
ദാറുസ്സലാം ഓഡിറ്റോറിയത്തിലും തത്സമയം വിർച്വൽ മീറ്റിംഗിലുമായി കാമ്പയിൻ ഉദ്ഘാടന സംഗമത്തിൽ പങ്കു ചേർന്ന ജിദ്ദ എസ് ഐ സി മേഖല, ഏരിയാ കമ്മിറ്റി പ്രവർത്തകർക്ക് റമദാൻ കാല കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ എസ്ഐസി ജിദ്ദാ കമ്മിറ്റി വൈസ് ചെയർമാൻ ഉസ്മാൻ എടത്തിൽ സമർപ്പിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി പ്രതിദിന പ്രഭാഷണം, ഖുർആൻ മുസാബഖ, കുടുംബിനികൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക വിജ്ഞാന മത്സരം, ഖത്മുൽ ഖുർആൻ തുടങ്ങിയവ നടത്തപ്പെടുന്നതാണ്. മുസ്തഫ ഫൈസി ചേരൂർ, മുജീബ് റഹ്മാനി മൊറയൂർ, അഷ്റഫ് ദാരിമി മണ്ണാർക്കാട്, മുസ്തഫ ബാഖവി ഊരകം, മുഹമ്മദലി മുസ്ലിയാർ കാപ്പ്, സൽമാനുൽ ഫാരിസ് ദാരിമി, , കെ.വി.കെ. മുഹമ്മദ് ദാരിമി, അബ്ദുറഹ്മാൻ ഫൈസി വിളയൂർ, എ.ടി മുഹമ്മദ് ബഷീർ മാസ്റ്റർ, ദിൽഷാദ് തലകാപ്പിൽ, റഫീഖ് കൂളത്ത്, മുഹമ്മദ് ഇർഷാദ് മേലാറ്റൂർ എന്നിവർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
എസ്‌ഐ.സി. ജനറൽ സെക്രട്ടറി നൗഷാദ് അൻവരി മോളൂർ സ്വാഗതവും അഷ്റഫ് ദാരിമി മണ്ണാർക്കാട് നന്ദിയും പറഞ്ഞു