ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ വെച്ച് നിര്യാതനായ മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതാവായിരുന്ന സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളുടെ മകൻ സയ്യിദ് ഉമർ ബാഫഖി തങ്ങളുടെ നിര്യാണത്തിൽ സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

മത ഭക്തനും സംശുദ്ധ ജീവിതത്തിനുടമയുമായിരുന്നു അന്തരിച്ച സയ്യിദ് ഉമർ ബാഫഖി തങ്ങളെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ, നൗഷാദ് അൻവരി മോളൂർ, അബൂബക്കർ ദാരിമി ആലമ്പാടി, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.