- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഐ സി ജിദ്ദ പ്രവാസി സഹായ ഹസ്തം 2021' സാമ്പത്തിക സഹായ വിതരണം ആരംഭിച്ചു
ജിദ്ദ: കോവിഡ് പ്രതിസന്ധിയിൽ റീ എൻട്രിയിൽ നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ എസ് ഐ സി അംഗങ്ങളായ ജിദ്ദ പ്രവാസികൾക്ക് സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി ആവിഷ്‌കരിച്ച 'എസ്‌ഐ.സി ജിദ്ദ പ്രവാസി സഹായ ഹസ്തം 2021' പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച അർഹരായ മുഴുവൻ പേർക്കും സാമ്പത്തിക സഹായം വിതരണം ആരംഭിച്ചു.
എസ്ഐസി ജിദ്ദ രൂപംനൽകിയ 'പ്രവാസി സഹായ ഹസ്തം 2021' ജിദ്ദയിലെ നാല് മേഖല കമ്മിറ്റികൾക്ക് കീഴിലെ നാൽപ്പത്തി മൂന്നു ഏരിയാ കമ്മിറ്റികൾ മുഖേന ഓൺലൈൻ രജിസ്ട്രേഷൻ വഴി സ്വീകരിച്ച അപേക്ഷകളിൽ ഓരോ അംഗങ്ങൾക്കുമാണ് സഹായം നൽകുന്നത്. രജിസ്ട്രേഷൻ അവസാന തീയതിയായ ഓഗസ്റ്റ് 20 വരെ ലഭിച്ച അപക്ഷകൾ വിലയിരുത്തുന്നതിനും അംഗീകാരം നൽകുന്നതിനുമായി ചേർന്ന സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും മേഖലാ- ഏരിയാ കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത സംഗമത്തിലാണ് സഹായ വിതരണ പദ്ധതി പ്രഖ്യാപനം നടത്തിയത്.
ഓൺലൈൻ വഴി നടന്ന യോഗത്തിൽ എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. അനിവാര്യമായ പല കാരണങ്ങളാൽ റീ എൻട്രി മുഖേന നാട്ടിൽ പോയി, യാത്രാ വിലക്കും മറ്റു പലവിധ കഷ്ടതകളുമായി പ്രയാസപ്പെടുന്ന എസ്‌ഐ.സി അംഗങ്ങളായ ജിദ്ദാ പ്രവാസി സമൂഹത്തിന് സാന്ത്വനം നൽകുന്നതിനായി എസ്‌ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി റിലീഫ് സെൽ മുഖേന ആവിഷ്‌കരിച്ച 'പ്രവാസി സഹായ ഹസ്തം' പദ്ധതി പ്രവാസി സമൂഹത്തിനു വലിയ ആശ്വാസവും മാതൃകപരവുമാണെന്ന് സയ്യിദ് ഉബൈദുല്ലാ തങ്ങൾ പറഞ്ഞു. എസ് ഐ സി സെൻട്രൽ കമ്മിറ്റി ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി പ്രാർത്ഥന നടത്തി.
ഉസ്മാൻ എടത്തിൽ രജിസ്ട്രേഷൻ വിശകലനം നടത്തി. കാരുണ്യ പ്രവർത്തനങ്ങളുടെ മഹത്വം വിവരിക്കുന്ന പ്രവാചക അദ്ധ്യാപനങ്ങൾ സവിസ്തരം പ്രതിപാദിച്ചു കൊണ്ട് അബൂബക്കർ ദാരിമി ആലംപാടി ഉദ്‌ബോധന പ്രസംഗം നിർവഹിച്ചു.
വിവിധ മേഖലാ - ഏരിയാ കമ്മിറ്റികളെ പ്രതിനിധീകരിച്ചു കൊണ്ട് അബ്ദുറഹ്‌മാൻ ഫൈസി വിളയൂർ, ജാബിർ നാദാപുരം, ബഷീർ മാസ്റ്റർ പനങ്ങാങ്ങര, നിസാർ, ഗഫൂർ ദാരിമി, അക്‌ബറലി മോങ്ങം തുടങ്ങിയവരും സെൻട്രൽ കമ്മിറ്റി നേതാക്കളായ അസീസ് പറപ്പൂർ, സൽമാൻ ദാരിമി തുടങ്ങിയവരും സംസാരിച്ചു.
എസ് ഐ സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അൻവരി മോളൂർ സ്വാഗതവും വർക്കിങ് സെക്രട്ടറി അൻവർ ഫൈസി നന്ദിയും പറഞ്ഞു.