ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ റുവൈസ് ഏരിയ പ്രവർത്തക സംഗമം മലബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി ജാബിർ നാദാപുരം അധ്യക്ഷത വഹിച്ച യോഗം ഓർഗനൈസിങ് സെക്രട്ടറി നൗഷാദ് അൻവരി മോളൂർ ഉത്ഘാടനം ചെയ്തു. കേരളീയ മുസ്ലിംകളുടെ ആത്മീയ - ഭൗതിക വിദ്യാഭ്യാസ പുരോഗതിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വഹിച്ച പങ്ക് മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു മുന്നേറുന്ന സമസ്തയുടെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹം പിന്തുണ നൽകി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സലീം നിസാമി മുഖ്യ പ്രഭാഷണം നടത്തി.മുഹമ്മദ് കുട്ടി അരിമ്പ്ര, അബ്ദുൽ അസീസ് പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഫിറോസ് കൊളത്തൂർ, മജീദ് ഷൊർണ്ണൂർ, ശരീഫ് മുസ്ലിയാരങ്ങാടി, സിദ്ധീഖ് ഉള്ളാട്ടിൽ, ബിലാൽ ഷാഹിദ് വാഴയൂർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

പി.എ. അസീസ് ഖിറാഅത് നടത്തി.ഇബ്റാഹിം ബദ്രി സ്വാഗതവും മുഹമ്മദ് ഓമശ്ശേരി നന്ദിയും പറഞ്ഞു. യോഗത്തിൽ വെച്ച് പുതിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഭാരവാഹികൾ:ഇബ്റാഹിം ബദ്രി (ചെയർമാൻ)
ഹൈദർ ദാരിമി തുവ്വൂർ, മുഹമ്മദ് കാടാമ്പുഴ (വൈസ് ചെയർമാന്മാർ)

അബ്ദുൽ അസീസ് പുന്നപ്പാല (പ്രസിഡന്റ്)
സിറാജ് ഹുദവി ഇന്ത്യനൂർ , മജീദ് ഷൊർണ്ണൂർ (വൈസ് പ്രെസിഡന്റുമാർ)

മുഹമ്മദ് ഓമശ്ശേരി (ജനറൽ സെക്രട്ടറി)
ശരീഫ് മുസ്ലിയാരങ്ങാടി (വർക്കിങ് സെക്രട്ടറി)
അഫ്സൽ ഏലംകുളം (ഓർഗനൈസിങ് സെക്രട്ടറി)
റഫീഖ് പന്താരങ്ങാടി, ഫിറോസ് കൊളത്തൂർ (ജോ. സെക്രട്ടറിമാർ)

മുസ്തഫ പട്ടാമ്പി (ട്രെഷറർ)

വിവിധ സബ് കമ്മിറ്റികൾ:
ദഅവ: ഇബ്റാഹീം മുസ്ലിയാർ(ചെയർമാൻ), മുഹമ്മദ് അലി കാഞ്ഞീരപ്പുഴ(കൺവീനർ)

റിലീഫ് : സിദ്ധീഖ് പുള്ളാട്ട് (ചെയർമാൻ), അബ്ദുറഷീദ് തലക്കടത്തൂർ (കൺവീനർ)

വിഖായ: ഇസ്മായിൽ (ചെയർമാൻ), ഷൗക്കത്തലി (കൺവീനർ)

സർഗലയം : ബിലാൽ ഷാഹിദ് (ചെയർമാൻ), ഫവാസ് (കൺവീനർ)