- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് ഒരു വാക്സിൻ കൂടി; മൂന്ന് ഡോസുള്ള സൈക്കോവ് -ഡിക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ; വാക്സിൻ പ്രകടമാക്കിയത് 66 ശതമാനം ഫലപ്രാപ്തി
ന്യൂഡൽഹി: പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ. മൂന്ന് ഡോസുള്ള വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ഡ്രഗ്സ് കൺട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്.
സൈക്കോവ് -ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കൈമാറാൻ സൈഡസ് കാഡിലയ്ക്ക് വിദഗ്ധ സമിതി നിർദ്ദേശം നൽകി.അവസാനഘട്ട പരീക്ഷണത്തിൽ 66.6 ശതമാനം ഫലപ്രാപ്തിയാണ് സൈക്കോവ് -ഡി കാണിച്ചത്. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. ഡ്രഗ്സ് കൺട്രോളറുടെ അംഗീകാരം ലഭിച്ചാൽ രാജ്യത്ത് വാക്സിൻ വിതരണത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ വാക്സിനാവും സൈക്കോവ് -ഡി.
നിലവിൽ കോവാക്സിൻ, കോവിഷീൽഡ്, മോഡേണ, സ്പുട്നിക് , ജോൺസൺ ആൻഡ് ജോൺസൺ എന്നി വാക്സിനുകൾക്കാണ് അംഗീകാരം ലഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story