- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകത്തിൽ മദ്യത്തിന് ഇനി നികുതിയില്ല; കേരളത്തിലേക്കാൾ പാതിവിലയ്ക്ക് അയൽ സംസ്ഥാനത്ത് മദ്യം ലഭിക്കും; സിനിമാ ടിക്കറ്റിനും വില കുറയ്ക്കും; 100 കോടി മുടക്കി 'അമ്മ' കാന്റീൻ മോഡലിൽ സംസ്ഥാനമൊട്ടുക്ക് 'നമ്മ' കാന്റീൻ തുറക്കാനും തീരുമാനം: കർണാടകത്തിൽ ഭരണം നിലനിർത്താൻ അറ്റകൈ പ്രയോഗങ്ങൾ തുടങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗലൂരു: അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ജനങ്ങളെ കയ്യിലെടുക്കാനുള്ള വാഗ്ദാനങ്ങളുമായി കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ ബജറ്റ്. മദ്യത്തിനു വാറ്റ് നികുതി ഒഴിവാക്കിക്കൊണ്ടുള്ള സുപ്രധാന തീരുമാനമാണ് ഇതിലൊന്ന്. ഇതോടെ കേരളത്തിലേക്കാളും പാതി വിലയ്ക്ക് അയൽ സംസ്ഥാനത്തു മദ്യം ലഭിക്കും. സിനിമാ തിയേറ്ററുകളിലെ ടിക്കറ്റ് വില 200 രൂപയിൽ കൂടാതിരിക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ട്. തമിഴ്‌നാട്ടിൽ അന്തരിച്ച ജയലളിത നടപ്പാക്കി അമ്മ കാന്റീൻ മാതൃകയിൽ നന്മ കാന്റീനും കർണാടകത്തിൽ തുറക്കും. അഞ്ചു രൂപയ്ക്ക് പ്രഭാത ഭക്ഷണവും പത്തു രൂപയ്ക്ക് ഉച്ചഭക്ഷണവും ലഭ്യമാക്കുന്ന കാന്റീനുകളായിരിക്കും ഇത്. ഇന്ത്യയിലുടനീളം ബിജെപി സംസ്ഥാനഭരണം പിടിച്ചെടുക്കുന്നതു തുടരുന്നതിനിടെയാണ് കർണാടകത്തിലെ കോൺഗ്രസ് സർക്കാർ പിടിച്ചുനിൽക്കാനുള്ള അടുവുകൾ പുറത്തെടുത്തിരിക്കുന്നത്. അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കാര്യമായ പ്രതീക്ഷയാണു വച്ചുപുലർത്തുന്നത്. നരേന്ദ്ര മോദിയുടെ പ്രഭാവവും അമിത് ഷായുടെ തന്ത്രങ്ങളും

ബെംഗലൂരു: അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ജനങ്ങളെ കയ്യിലെടുക്കാനുള്ള വാഗ്ദാനങ്ങളുമായി കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ ബജറ്റ്. മദ്യത്തിനു വാറ്റ് നികുതി ഒഴിവാക്കിക്കൊണ്ടുള്ള സുപ്രധാന തീരുമാനമാണ് ഇതിലൊന്ന്. ഇതോടെ കേരളത്തിലേക്കാളും പാതി വിലയ്ക്ക് അയൽ സംസ്ഥാനത്തു മദ്യം ലഭിക്കും. സിനിമാ തിയേറ്ററുകളിലെ ടിക്കറ്റ് വില 200 രൂപയിൽ കൂടാതിരിക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ട്. തമിഴ്‌നാട്ടിൽ അന്തരിച്ച ജയലളിത നടപ്പാക്കി അമ്മ കാന്റീൻ മാതൃകയിൽ നന്മ കാന്റീനും കർണാടകത്തിൽ തുറക്കും. അഞ്ചു രൂപയ്ക്ക് പ്രഭാത ഭക്ഷണവും പത്തു രൂപയ്ക്ക് ഉച്ചഭക്ഷണവും ലഭ്യമാക്കുന്ന കാന്റീനുകളായിരിക്കും ഇത്.
ഇന്ത്യയിലുടനീളം ബിജെപി സംസ്ഥാനഭരണം പിടിച്ചെടുക്കുന്നതു തുടരുന്നതിനിടെയാണ് കർണാടകത്തിലെ കോൺഗ്രസ് സർക്കാർ പിടിച്ചുനിൽക്കാനുള്ള അടുവുകൾ പുറത്തെടുത്തിരിക്കുന്നത്. അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കാര്യമായ പ്രതീക്ഷയാണു വച്ചുപുലർത്തുന്നത്. നരേന്ദ്ര മോദിയുടെ പ്രഭാവവും അമിത് ഷായുടെ തന്ത്രങ്ങളും തങ്ങളെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഇതിനിടെ ഏതുവിധത്തിലും അധികാരം നിലനിർത്താനുള്ള ശ്രമങ്ങളാണ് ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ധനമന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് ബജറ്റ് അവതരിപ്പിച്ചത്. മദ്യംതന്നെ നിരോധിച്ചുകളയാണെന്നു കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ചിന്തിക്കുമ്പോഴാണ് പാതിവിലയ്ക്കു മദ്യം വിൽക്കാനുള്ള തീരുമാനം കർണാടകത്തിലെ കോൺഗ്രസ് സർക്കാർ എടുത്തിരിക്കുന്നത്. മദ്യത്തിന്റെ മൂല്യവർദ്ധിത നികുതി പൂർണമായും പിൻവലിക്കുന്നതോടെ കേരളത്തിൽ ലഭിക്കുന്നതിന്റെ പകുതിയിൽ താഴെ വിലയ്ക്ക് ഇനി കർണാടകത്തിൽ മദ്യം ലഭ്യമാകും. വിദേശമദ്യം, ബിയർ, വൈൻ എന്നിവയുടെയെല്ലാം മൂല്യവർധിത നികുതി ഒഴിവാക്കിയിരിക്കുകയാണ്. ദ്യത്തിന്റെ മൂല്യവർദ്ധിത നികുതി മാത്രമല്ല കയറ്റുമതി ചെയ്യുമ്പോൾ ഒരോ ലിറ്ററിനും ഈടാക്കിയിരുന്ന രണ്ടു രൂപയും ഇനി നൽകേണ്ടതില്ല.
മദ്യത്തിനു നികുതി പൂർണമായും എടുത്തുകളയാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നു. വിജയമല്ല്യയുടെ ഉടമസ്ഥതയിൽ ഉണ്ടായിലുന്ന യുണൈറ്റഡ് ബ്രിവറീസ് അടക്കം നിരവധി മദ്യസംസ്‌കരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കർണാടക. കർണാടകത്തിലെ മന്ത്രിമാർക്കും ഭരണകർത്താക്കൾക്കും മദ്യലോബിയുമായുള്ള ബന്ധം നേരത്തെ തന്നെ വിവാദമായിരുന്നു. മദ്യത്തിന്റെ നികുതി എടുത്തുകളഞ്ഞതിലൂടെ ഗുണമേന്മയുള്ള മദ്യം ആവശ്യക്കാർക്കെല്ലാം ലഭ്യമാകും എന്നാണ് സർക്കാർ വിശദീകരണം. എന്നാൽ ഇത് അരാജകത്വത്തിലേക്കു നയിക്കും എന്ന വിമർശനം ബജറ്റ് അവതരിപ്പിച്ച് ഒരു മണിക്കൂറിനകം ഉയർന്നു കഴിഞ്ഞു.
മദ്യത്തിനു മാത്രമല്ല സിനിമ കാണാനും കർണാടകത്തിൽ ഇനി ചെലവു കുറയും. മൾപ്ലക്‌സ് ഉൾപ്പെടെ എല്ലാ തിയറ്ററിലും ഇനി ഒരു ടിക്കറ്റിന് ഈടാക്കാവുന്ന പരമാവധി തുക 200 രൂപയാണ്. 500 രൂപയ്ക്കുവരെ സിനിമയുടെ ജനപ്രിയത നോക്കി ടിക്കറ്റ് വിൽക്കുന്ന തിയറ്ററുകൾ ഉള്ള സ്ഥലമാണ് കർണാടക.
മദ്യത്തിനും സിനിമാ ടിക്കറ്റിനും നിരക്കു കുറച്ചതിനു പുറമെ 100 കോടി രൂപ മുടക്കി കാന്റീൻ ശൃംഖലയും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ അമ്മ കാന്റീനിന്റെ മാതൃകയിൽ നമ്മ എന്നാണ് പേര്. അഞ്ചു രൂപ മാത്രമായിരിക്കും ഒരാൾക്കുള്ള പ്രഭാതഭക്ഷണത്തിന്റെ ചെലവ്. പത്തു രൂപയ്ക്ക് ഉച്ചഭക്ഷണവും ലഭിക്കും. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുകയാണു ലക്ഷ്യമെന്നു ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കർഷകർ ഏറെയുള്ള സംസ്ഥാനത്ത് കാർഷിക മേഖലയ്ക്ക് 5080 കോടി രൂപ അനുവദിച്ചും സിദ്ധരാമയ്യ ജനങ്ങളെ കയ്യിലെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. അന്ന ഭാഗ്യ പദ്ധതിയിൽപ്പെടുത്തി നല്കിയിരുന്ന അരി ക്വാട്ട അഞ്ചു കിലോ ആയിരുന്നത് ഏഴു കിലോ ആയിട്ട് ഉയർത്തിയിട്ടുണ്ട്. 114 താലൂക്കുകളിൽ ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു. എൻജിനിയറിങ്, മെഡിക്കൽ, പോളിടെക്‌നിക് എന്നിവയിലെ ആദ്യ വർഷ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, എട്ടു മുതൽ 10വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് ഷൂസ്, സോക്‌സ്, ചുരിദാറുകൾ തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളും ബജറ്റിൽ സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

