- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ധാർത്ഥ് സാമന്ത പ്രണയവും തകർച്ചയിലേക്കെന്ന് പാപ്പരാസികൾ; വാർത്തകൾ പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി നടി; വ്യക്തിപരമായ കാര്യങ്ങളെന്നും നടിയുടെ ട്വീറ്റ്
കോളിവുഡിൽ മറ്റൊരു പ്രണയം കൂടി തകർന്നതായി റിപ്പോർട്ട്. തെന്നിന്ത്യയുടെ സൂപ്പർ പ്രണയജോഡികളായ സിദ്ധാർത്ഥും കാമുകി സമാന്തയും വേർപിരിയാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. രണ്ടരവർഷം നീണ്ടുനിന്ന പ്രണയബന്ധമാണ് ഇരുവരും അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പരസ്യമായും അല്ലാതെയും പല വേദികളിലും സിദ്ദാർത്ഥും സമാന്തയും തങ്ങളുടെ പ്രണയം തുറന്
കോളിവുഡിൽ മറ്റൊരു പ്രണയം കൂടി തകർന്നതായി റിപ്പോർട്ട്. തെന്നിന്ത്യയുടെ സൂപ്പർ പ്രണയജോഡികളായ സിദ്ധാർത്ഥും കാമുകി സമാന്തയും വേർപിരിയാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. രണ്ടരവർഷം നീണ്ടുനിന്ന പ്രണയബന്ധമാണ് ഇരുവരും അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
പരസ്യമായും അല്ലാതെയും പല വേദികളിലും സിദ്ദാർത്ഥും സമാന്തയും തങ്ങളുടെ പ്രണയം തുറന്ന് സമ്മതിച്ചിട്ടുള്ളതുമാണ്. കുറച്ചുനാളുകളായി ഇരുവർക്കുമിടയിൽ നിന്നും വേർപിരിയലിന്റെ കഥകൾ കേൾക്കുന്നുണ്ടെങ്കിലും ഇരുവരും അതൊക്കെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കോളിവുഡിൽ ഇപ്പോൾ സമാന്തയ്ക്ക് നല്ല കാലമാണ്. കൈ നിറയെ ചിത്രങ്ങൾ. ഇനി കരിയറിൽ ശ്രദ്ധതിരിക്കാനാണ് സമാന്തയുടെ തീരുമാനമെന്നും റിപ്പോർട്ടുണ്ട്.
മുമ്പ് അഞ്ചാൻ എന്ന ചിത്രത്തിൽ ഗ്ലാമറസ്സായത് കൂടിപ്പോയപ്പോൾ സിദ്ധാർത്ഥ് സമാന്തയെ വേണ്ടെന്ന് പറഞ്ഞതായി ചില തമിഴ് മാഗസിനുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സിദ്ധാർത്ഥിന്റെ 'എനക്കുൾ ഒരുവൻ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിന് വന്ന് സമാന്ത ആ കിംവദികൾ അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ തങ്ങളുടെ ബന്ധത്തെ കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തരുതെന്ന് പറഞ്ഞ് സമാന്ത മാദ്ധ്യമങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്്. ഞാൻ ഒരു ഇരയെന്ന തരത്തിൽ ചില മാദ്ധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതായി കണ്ടു. ഞാൻ ഇരയല്ല. സിദ്ധാർത്ഥ് നല്ല മനുഷ്യനാണ്. ഇത് തീർത്തും വ്യക്തിപരമായ കാര്യമാണെന്നും സാമന്ത ട്വീറ്റ് ചെയ്തു. ഇപ്പോഴത്തെ പ്രണയ തകർച്ചയ്ക്ക് പിന്നിലെ കാര്യമെന്തെന്ന് വ്യക്തമല്ല.
വേർപിരിയൽ വാർത്ത സമാന്തയെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും ഇതിന്റെ ആഘാതത്തിൽ നിന്നും തിരിച്ചുവരാൻ സമയമെടുക്കുമെന്നും സമാന്തയോട് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇനി കരിയറിൽ ശ്രദ്ധതിരിക്കാനാണ് സമാന്തയുടെ തീരുമാനമെന്നുമാണ് സൂചന.