- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദിഖ് കാപ്പന് 90 വയസുള്ള അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം; യുപി സർക്കാർ ജയിലിൽ അടച്ച മലയാളി മാധ്യമപ്രവർത്തകന് സുപ്രീം കോടതിയുടെ അനുമതി; നുണപരിശോധന അടക്കം ശാസ്ത്രീയ പരിശോധനകൾക്ക് തയ്യാറെന്നും കാപ്പൻ

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലിൽ അടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാൻ സുപ്രീംകോടതി അനുമതി നൽകി. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ അനുമതി.
90 വയസുള്ള അമ്മയ്ക്ക് സിദ്ദിഖ് കാപ്പനുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാൻ അനുവദിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. നിരപരാധിത്വം തെളിയിക്കാൻ നുണപരിശോധന ഉൾപ്പടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാൻ സിദ്ദിഖ് കാപ്പൻ തയാറാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയെ അറിയിച്ചു.
കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്കു മാറ്റി. ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിയത്. യുപിയിലെ ഹത്രാസിൽ പെൺകുട്ടി മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സിദ്ദിഖിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയായിരുന്നു.


