- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ ചെയ്യാമോ എന്നു ചോദിച്ചപ്പോൾ 'നോക്കാം എപ്പോഴെന്നു പറയാൻ കഴിയില്ലെ'ന്നു മറുപടി; നഷ്ടമാക്കിയത് ഒരു വർഷം: ഫഹദ് ഫാസിലിനെതിരെ രൂക്ഷ വിമർശനവുമായി സിദ്ദിഖും ലാലും
നടൻ ഫഹദ് ഫാസിലിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകരായ സിദ്ദിഖ് ലാലുമാർ. പുതിയ ചിത്രമായ കിങ് ലയറിന്റെ പ്രചാരണാർഥം ചാനലിനു നൽകിയ അഭിമുഖത്തിലാണു സിദ്ദിഖ് ലാലുമാർ ഫഹദിനെതിരെ പൊട്ടിത്തെറിച്ചത്. ഒരു സിനിമ ചെയ്യാമോ എന്നു ചോദിച്ചപ്പോൾ നോക്കാമെന്നും എപ്പോൾ നടക്കുമെന്നു പറയാൻ കഴിയില്ലെന്നുമായിരുന്നു ഫഹദിന്റെ മറുപടി എന്നു സിദ്ദിഖ് വെളിപ്പെടുത്തി. സംവിധായകന്റെ ആത്മവിശ്വാസം കെടുത്തുന്ന തരത്തിലുള്ള മറുപടിയായിരുന്നു അതെന്നു സിദ്ദിഖ് പറയുന്നു. സിദ്ദിഖിന്റെയും ലാലിന്റെയും ഗുരുവായ ഫാസിലിന്റെ മകനാണു ഫഹദ്. സിദ്ദിഖ് എന്നാണ് ഫഹദിനെ വച്ചു സിനിമ ചെയ്യുന്നത് എന്ന ചോദ്യത്തിനായിരുന്നു മറുപടി. സിനിമകൾ എല്ലാം ദൈവം കൊണ്ടു വരുന്നതാണ്. ചില സിനിമകൾ നടന്നില്ലെങ്കിൽ അതും ദൈവനിശ്ചയമാണ്. ഒരു സിനിമ ഫഹദിനെ വച്ച് ആലോചിച്ചിരുന്നു. അത് പിന്നീട് മുടങ്ങി. നമ്മൾ ഒരാളെ കണ്ട് സിനിമ ചെയ്യാൻ തീരുമാനിക്കുന്നു അയാളെ വിളിക്കുന്നു. അപ്പോൾ അയാളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പ്രതികരണം പോലെയിരിക്കും സിനിമ. നമ്മൾ വിളിക്കുമ്പോൾ ആവേശത്തോടെ നമ്മുക്ക
നടൻ ഫഹദ് ഫാസിലിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകരായ സിദ്ദിഖ് ലാലുമാർ. പുതിയ ചിത്രമായ കിങ് ലയറിന്റെ പ്രചാരണാർഥം ചാനലിനു നൽകിയ അഭിമുഖത്തിലാണു സിദ്ദിഖ് ലാലുമാർ ഫഹദിനെതിരെ പൊട്ടിത്തെറിച്ചത്.
ഒരു സിനിമ ചെയ്യാമോ എന്നു ചോദിച്ചപ്പോൾ നോക്കാമെന്നും എപ്പോൾ നടക്കുമെന്നു പറയാൻ കഴിയില്ലെന്നുമായിരുന്നു ഫഹദിന്റെ മറുപടി എന്നു സിദ്ദിഖ് വെളിപ്പെടുത്തി. സംവിധായകന്റെ ആത്മവിശ്വാസം കെടുത്തുന്ന തരത്തിലുള്ള മറുപടിയായിരുന്നു അതെന്നു സിദ്ദിഖ് പറയുന്നു.
സിദ്ദിഖിന്റെയും ലാലിന്റെയും ഗുരുവായ ഫാസിലിന്റെ മകനാണു ഫഹദ്. സിദ്ദിഖ് എന്നാണ് ഫഹദിനെ വച്ചു സിനിമ ചെയ്യുന്നത് എന്ന ചോദ്യത്തിനായിരുന്നു മറുപടി.
സിനിമകൾ എല്ലാം ദൈവം കൊണ്ടു വരുന്നതാണ്. ചില സിനിമകൾ നടന്നില്ലെങ്കിൽ അതും ദൈവനിശ്ചയമാണ്. ഒരു സിനിമ ഫഹദിനെ വച്ച് ആലോചിച്ചിരുന്നു. അത് പിന്നീട് മുടങ്ങി. നമ്മൾ ഒരാളെ കണ്ട് സിനിമ ചെയ്യാൻ തീരുമാനിക്കുന്നു അയാളെ വിളിക്കുന്നു. അപ്പോൾ അയാളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പ്രതികരണം പോലെയിരിക്കും സിനിമ. നമ്മൾ വിളിക്കുമ്പോൾ ആവേശത്തോടെ നമ്മുക്ക് ചെയ്യാം എന്ന് പറയുമ്പോൾ സിനിമ എഴുതാൻ നമുക്കും ആവേശം ലഭിക്കുന്നു. മറിച്ച് നോക്കാം എപ്പോൾ ചെയ്യാൻ പറ്റും എന്ന് പറയാനൊക്കില്ല എന്നാണ് മറുപടിയെങ്കിൽ നമ്മൾ അത് അവിടെ ഉപേക്ഷിക്കും- സിദ്ദിഖ് പറഞ്ഞു. ഫഹദ് സിനിമയ്ക്കായി ഒരു വർഷം തനിക്ക് നഷ്ടമായെന്നും സിദ്ദിഖ് വ്യക്തമാക്കി.
ഫഹദിനെ കഥാപാത്രമാക്കി ലാൽ ടൂർണമെന്റ് എന്നൊരു ചിത്രം സംവിധാനം ചെയ്തിരുന്നു.പ ഇനിയൊരു ഫഹദ് ചിത്രം ഉണ്ടാകുമോ എന്നു ലാലിനോടു ചോദിച്ചപ്പോൾ വൈകാരികമായാണ് പ്രതികരിച്ചത്. ചോദ്യം കേട്ട ശേഷം ലാൽ അൽപനേരം നിശബ്ദനായി ഇരുന്നു. അതിന് ശേഷം ചെറു ചിരിയോടെ 'അത് വിട്ടുകള' എന്നാണു ലാൽ മറുപടി നൽകിയത്.