ദുബായ്: നടൻ സിദ്ദിഖ് യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ദുബൈയിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്‌സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

മലയാള സിനിമയിൽ നിന്ന് നിരവധി അഭിനേതാക്കൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സംവിധായകൻ സലീം അഹമ്മദ് എന്നിവർ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴിൽ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കും യുഎഇ ഭരണകൂടം പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസകൾ അനുവദിക്കുന്നുണ്ട്. അബുദാബിയിൽ അഞ്ഞൂറിലേറെ ഡോക്ടർമാർക്ക് ദീർഘകാല താമസത്തിനുള്ള ഗോൾഡൻ വിസ അനുവദിച്ചിരുന്നു.