- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിണറായി വിജയൻ ഇത്രയ്ക്ക് ചീപ്പായിരുന്നോ..?' എകെജി സെൻററിൽ നിന്ന് കലാകാരന്മാർ എന്ന സർട്ടിഫിക്കറ്റ് നൽകുന്നത് പാർട്ടി അടിമകൾക്ക് മാത്രം; ഐ.എഫ്.എഫ്.കെ കൊച്ചി എഡിഷനിൽ നിന്ന് നടൻ സലീം കുമാറിനെ ഒഴിവാക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ടി. സിദ്ദീഖ്
കോഴിക്കോട്: ഐ.എഫ്.എഫ്.കെ കൊച്ചി എഡിഷനിൽ നിന്ന് നടൻ സലീം കുമാറിനെ ഒഴിവാക്കിയ നടപടിക്കെതിരെ കെപിസിസി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ്. സലീം കുമാറിനെ അപമാനിച്ചതിന് കലാ കേരളം പൊറുക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടി അടിമകൾക്ക് മാത്രമാണ് കലാകാരന്മാർ എന്ന സർട്ടിഫിക്കറ്റ് എ.കെ.ജി സെൻററിൽ നിന്ന് നൽകുന്നതെന്നും സിദ്ദീഖ് കുറ്റപ്പെടുത്തി.
ഇനി മുതൽ സലിം കുമാർ ചിരിപ്പിക്കുമ്പോൾ സഖാക്കൾ കരയുകയും സലിം കുമാർ കരയിപ്പിക്കുമ്പോൾ സഖാക്കൾ ചിരിക്കുകയും ചെയ്ത് അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുമായിരിക്കുമെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.
ടി. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇത്രയ്ക്ക് ചീപ്പായിരുന്നോ..? ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കി. ദേശീയ അവാർഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. പകരം സംവിധായകരായ ആഷിഖ് അബുവും അമൽ നീരദും ചേർന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്. അതായത് പാർട്ടി അടിമകൾക്ക് മാത്രമാണു കലാകാരന്മാർ എന്ന സർട്ടിഫിക്കറ്റ് എകെജി സെൻററിൽ നിന്ന് നൽകുന്നത് എന്ന്. സംവിധായകൻ കമൽ പറഞ്ഞതാണല്ലോ മാദണ്ഡം അല്ലേ.!!?
ദേശീയ അവാർഡ് ജേതാവായ അനുഗ്രഹീത കലാകാരൻ, അഭിനയ പ്രതിഭ സലിം കുമാറിനെ അപമാനിച്ചതിനു കലാകേരളം പൊറുക്കില്ല. ഇനി മുതൽ സലിം കുമാർ ചിരിപ്പിക്കുമ്പോൾ സഖാക്കൾ കരയും, സലിം കുമാർ കരയിപ്പിക്കുമ്പോൾ സഖാക്കൾ ചിരിക്കും, അങ്ങനെ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുമായിരിക്കും.
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇത്രയ്ക്ക് ചീപ്പായിരുന്നോ..? ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ...
Posted by T Siddique on Monday, February 15, 2021
മറുനാടന് മലയാളി ബ്യൂറോ