- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർവകാല കാമുകന്റെ പേരിൽ തർക്കം; സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെ ആലിയ ഭട്ടിന് കാമുകൻ സിദ്ധാർഥ് മൽഹോത്രയുടെ തെറിവിളി
മുംബൈ: മുൻ കാമുകന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ബോളിവുഡ് താരം ആലിയ ഭട്ടിന് ഇപ്പോഴത്തെ കാമുകൻ സിദ്ധാർഥ് മൽഹോത്രയുടെ തെറിയഭിഷേകം. സുഹൃത്തിന്റെ പിറന്നാൾ പാർട്ടിക്കിടെയാണ് സംഭവമെന്നു ബോളിവുഡിലെ ഗോസിപ്പ് കോളങ്ങൾ എഴുതുന്നു. മുൻ കാമുകൻ അലി ദാദർകറുടെ പേരിലാണ് ആലിയയും സിദ്ധാർത്ഥ് മൽഹോത്രയും തമ്മിൽ വഴക്കടിച്ചത്. ആലിയയും സിദ്ധാർത്ഥും സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുമ്പോഴാണ് സംഭവം. അവിടെ അലിയും ഉണ്ടായിരുന്നു. ആലിയയും അലിയും പരസ്പരം കാണുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. തുടർന്ന് പൂർവകാമുകനുമായി ആലിയ കൂടുതൽ അടുത്തിടപഴകിയെന്നാണു സിദ്ധാർഥിന്റെ പരാതി. ഇതേചൊല്ലി സിദ്ധാർത്ഥും അലിയും വഴക്കിടുകയും എല്ലാവരുടെയും മുന്നിൽ വച്ച് വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്നു പാർട്ടിയിൽ നിന്ന് ഒരുവിധം സിദ്ധാർത്ഥിനെ ആലിയ പുറത്തെത്തിക്കുകയായിരുന്നു. ഒടുവിൽ ആലിയ അലിയെ ഫേസ്‌ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും എല്ലാം ബ്ലോക്ക് ചെയ്ത ശേഷമാണ് സിദ്ധാർത്ഥിന്റെ കോപം അടങ്ങിയതെന്നാണു ഗോസിപ്പ് കോളങ്ങൾ എഴുതുന്ന
മുംബൈ: മുൻ കാമുകന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ബോളിവുഡ് താരം ആലിയ ഭട്ടിന് ഇപ്പോഴത്തെ കാമുകൻ സിദ്ധാർഥ് മൽഹോത്രയുടെ തെറിയഭിഷേകം. സുഹൃത്തിന്റെ പിറന്നാൾ പാർട്ടിക്കിടെയാണ് സംഭവമെന്നു ബോളിവുഡിലെ ഗോസിപ്പ് കോളങ്ങൾ എഴുതുന്നു.
മുൻ കാമുകൻ അലി ദാദർകറുടെ പേരിലാണ് ആലിയയും സിദ്ധാർത്ഥ് മൽഹോത്രയും തമ്മിൽ വഴക്കടിച്ചത്. ആലിയയും സിദ്ധാർത്ഥും സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുമ്പോഴാണ് സംഭവം. അവിടെ അലിയും ഉണ്ടായിരുന്നു. ആലിയയും അലിയും പരസ്പരം കാണുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. തുടർന്ന് പൂർവകാമുകനുമായി ആലിയ കൂടുതൽ അടുത്തിടപഴകിയെന്നാണു സിദ്ധാർഥിന്റെ പരാതി. ഇതേചൊല്ലി സിദ്ധാർത്ഥും അലിയും വഴക്കിടുകയും എല്ലാവരുടെയും മുന്നിൽ വച്ച് വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു.
തുടർന്നു പാർട്ടിയിൽ നിന്ന് ഒരുവിധം സിദ്ധാർത്ഥിനെ ആലിയ പുറത്തെത്തിക്കുകയായിരുന്നു. ഒടുവിൽ ആലിയ അലിയെ ഫേസ്‌ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും എല്ലാം ബ്ലോക്ക് ചെയ്ത ശേഷമാണ് സിദ്ധാർത്ഥിന്റെ കോപം അടങ്ങിയതെന്നാണു ഗോസിപ്പ് കോളങ്ങൾ എഴുതുന്നത്. അലിയുമായി നേരത്തെ പ്രണയത്തിലായിരുന്ന ആലിയയുടെ പ്രണയം തകർത്തത് സിദ്ധാർത്ഥ് മൽഹോത്രയുടെ കടന്നുവരവാണെന്നാണു ബോളിവുഡിലെ സംസാരം. കരൺ ജോഹർ ചിത്രം സ്റ്റുഡന്റ് ഓഫ് ദ ഇയറിന്റെ സെറ്റിൽ വച്ചാണ് ആലിയയും സിദ്ധാർത്ഥും പ്രണയത്തിലായതെന്നാണു റിപ്പോർട്ടുകൾ.