- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും കത്രികയുമായി സെൻസർ ബോർഡ്; ബാർ ബാർ ദേഖോയിലെ കത്രീന അടിവസ്ത്രം അണിഞ്ഞ് നില്ക്കുന്ന സീനിന് കട്ട്; സിദ്ധാർത്ഥ് മൽഹോത്ര കത്രീന ചിത്രം പുതിയ വിവാദത്തിലേക്ക്
ഉഡ്താ പഞ്ചാബ് എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സെൻസർബോർഡ് വിവാദങ്ങൾ തെല്ലൊന്ന് അടങ്ങിയിരിക്കെ വീണ്ടും കത്രികയുമായി എത്തിയിരിക്കുകയാണ് സെൻസർബോർഡ്.സിദ്ധാർത്ഥ് മൽഹോത്രയും കത്രീന കെയ്ഫും അഭിനയിക്കുന്ന ബാർ ബാർ ദേഖോ എന്ന ചിത്രത്തിലെ ഒരു 'ബ്രാ' സീൻ ആണ് വിവാദത്തിലായിരിക്കുന്നത്. ചിത്രത്തിൽ നിന്ന് ഈ 'അശ്ലീല' രംഗം നീക്കം ചെയ്യണം എന്നാണ് സെൻസർ ബോർഡിന്റെ ആവശ്യം. സെൻസർ ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്. 1995 ൽ പുറത്തിറങ്ങിയ ദിൽവാലെ ദുൽഹനിയേ ലേ ജായേംഗേ എന്ന ചിത്രത്തിൽ പോലും കാജൽ 'ബ്രാ' കാണിക്കുന്നുണ്ട്. അന്ന് ആ സിനിമയ്ക്ക് ഒരു സെൻസർ ബോർഡ് പ്രശ്നവും ഉണ്ടായിരുന്നില്ല. അടിവസ്ത്രത്തെ കുറിച്ച് പരസ്യമായി പറയാൻ പറ്റാത്ത ഒരു കാലമാണോ ഇത് എന്നാണ് ഈ ചിത്രത്തിന്റെ പ്രവർത്തകർ ചോദിക്കുന്നത്. സിനിമയിൽ സവിത ഭാഭി എന്ന അശ്ലീല കഥാപാത്രത്തിന്റെ പേരും നീക്കം ചെയ്യണം എന്നാണു സെൻസില്ലാത്ത സെൻസർ ബോർഡിന്റെ രണ്ടാമത്തെ ആവശ്യം. സണ്ണി ലിയോൺ യാതൊരു സെൻസർ കട്ടുമില്ലാതെ സ്വതന്ത്ര
ഉഡ്താ പഞ്ചാബ് എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സെൻസർബോർഡ് വിവാദങ്ങൾ തെല്ലൊന്ന് അടങ്ങിയിരിക്കെ വീണ്ടും കത്രികയുമായി എത്തിയിരിക്കുകയാണ് സെൻസർബോർഡ്.സിദ്ധാർത്ഥ് മൽഹോത്രയും കത്രീന കെയ്ഫും അഭിനയിക്കുന്ന ബാർ ബാർ ദേഖോ എന്ന ചിത്രത്തിലെ ഒരു 'ബ്രാ' സീൻ ആണ് വിവാദത്തിലായിരിക്കുന്നത്. ചിത്രത്തിൽ നിന്ന് ഈ 'അശ്ലീല' രംഗം നീക്കം ചെയ്യണം എന്നാണ് സെൻസർ ബോർഡിന്റെ ആവശ്യം.
സെൻസർ ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ചിത്രത്തിന്റെ അണിയറ
പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്. 1995 ൽ പുറത്തിറങ്ങിയ ദിൽവാലെ ദുൽഹനിയേ ലേ ജായേംഗേ എന്ന ചിത്രത്തിൽ പോലും കാജൽ 'ബ്രാ' കാണിക്കുന്നുണ്ട്. അന്ന് ആ സിനിമയ്ക്ക് ഒരു സെൻസർ ബോർഡ് പ്രശ്നവും ഉണ്ടായിരുന്നില്ല. അടിവസ്ത്രത്തെ കുറിച്ച് പരസ്യമായി പറയാൻ പറ്റാത്ത ഒരു കാലമാണോ ഇത് എന്നാണ് ഈ ചിത്രത്തിന്റെ പ്രവർത്തകർ ചോദിക്കുന്നത്.
സിനിമയിൽ സവിത ഭാഭി എന്ന അശ്ലീല കഥാപാത്രത്തിന്റെ പേരും നീക്കം ചെയ്യണം എന്നാണു സെൻസില്ലാത്ത സെൻസർ ബോർഡിന്റെ രണ്ടാമത്തെ ആവശ്യം. സണ്ണി ലിയോൺ യാതൊരു സെൻസർ കട്ടുമില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്ന ബോളിവുഡിൽ പോൺ എന്ന വാക്ക് പറയാൻ അവകാശമെന്ത് എന്നാണു ഇവർ സെൻസർ ബോർഡിനോട് ചോദിക്കുന്നത്.
എന്തായാലുംചിത്രത്തിന് ലഭിച്ചത് 'യുഎ' സർട്ടിഫിക്കറ്റ് ലഭിച്ചു എന്നാണു റിപ്പോർട്ട്.