- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടബാധ്യത തീർക്കാതെ അച്ഛൻ നാടുവിട്ടു; മകൻ ബോളിവുഡ് സുന്ദരിയുമായി ഊരുചുറ്റുന്നു: ഫ്രീഡ പിന്റോയുമായി കറങ്ങുന്ന ചിത്രം പുറത്തുവിട്ട് സിദ്ധാർഥ് മല്യ
ലണ്ടൻ: രാജ്യത്തിനു കടബാധ്യത ഉണ്ടാക്കി മുങ്ങിയ അച്ഛന്റെ മകൻ ബോളിവുഡ് സുന്ദരിയുമായി ഊരുചുറ്റുന്നു. 9000 കോടിരൂപയുടെ കടബാധ്യത ബാക്കിയാക്കി രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയുടെ മകൻ സിദ്ധാർഥ് മല്യയാണ് ഇംഗ്ലണ്ടിൽ ബോളിവുഡ് സുന്ദരിയുമായി കറങ്ങി നടക്കുന്നത്. സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ നായികയായ ഫ്രീഡാ പിന്റോയാണ് സിദ്ധാർഥിനൊപ്പം ലണ്ടനിൽ കറങ്ങുന്നത്. ഇരുവരുംഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ കോൾഡ് പ്ലെയുടെ പരിപാടി ആസ്വദിക്കുന്ന ചിത്രം സിദ്ധാർഥ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. നേരത്തെ, ദീപിക പദുക്കോണുമായുള്ള സിദ്ധാർഥിന്റെ കൂട്ട് ഗോസിപ്പ് കോളങ്ങൾ ഏറെ ആഘോഷിച്ചതാണ്. ഇതിനു പിന്നാലെയാണ് ഫ്രീഡയുമായുള്ള ചിത്രങ്ങളും പുറത്തുവരുന്നത്. നേരത്തെ വിജയ് മല്യയ്‌ക്കൊപ്പം ക്രിക്കറ്റ് കാണുന്ന വീഡിയോ സിദ്ധാർഥ് പുറത്തുവിട്ടിരുന്നു.
ലണ്ടൻ: രാജ്യത്തിനു കടബാധ്യത ഉണ്ടാക്കി മുങ്ങിയ അച്ഛന്റെ മകൻ ബോളിവുഡ് സുന്ദരിയുമായി ഊരുചുറ്റുന്നു. 9000 കോടിരൂപയുടെ കടബാധ്യത ബാക്കിയാക്കി രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയുടെ മകൻ സിദ്ധാർഥ് മല്യയാണ് ഇംഗ്ലണ്ടിൽ ബോളിവുഡ് സുന്ദരിയുമായി കറങ്ങി നടക്കുന്നത്.
സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ നായികയായ ഫ്രീഡാ പിന്റോയാണ് സിദ്ധാർഥിനൊപ്പം ലണ്ടനിൽ കറങ്ങുന്നത്. ഇരുവരുംഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ കോൾഡ് പ്ലെയുടെ പരിപാടി ആസ്വദിക്കുന്ന ചിത്രം സിദ്ധാർഥ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.
നേരത്തെ, ദീപിക പദുക്കോണുമായുള്ള സിദ്ധാർഥിന്റെ കൂട്ട് ഗോസിപ്പ് കോളങ്ങൾ ഏറെ ആഘോഷിച്ചതാണ്. ഇതിനു പിന്നാലെയാണ് ഫ്രീഡയുമായുള്ള ചിത്രങ്ങളും പുറത്തുവരുന്നത്. നേരത്തെ വിജയ് മല്യയ്‌ക്കൊപ്പം ക്രിക്കറ്റ് കാണുന്ന വീഡിയോ സിദ്ധാർഥ് പുറത്തുവിട്ടിരുന്നു.
Next Story