- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച സഹീർ കോപ്പിയടിച്ചതെന്ന് ആരോപണം; നിഷേധിച്ച് സിദ്ധാർഥ് ശിവ
രാജ്യാന്തര ചലച്ചിത്ര മേളയിലും കോപ്പിയടി വിവാദം. ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന, സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത 'സഹീറി'ന്റെ തിരക്കഥ മോഷ്ടിച്ചതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മോർണി ക്യൂൻ എന്ന ഷോർട്ട് ഫിലിമിന്റെ തിരക്കഥ മോഷ്ടിച്ചുവെന്നാണ് ആരോപണം.ചിത്രം കോപ്പിയടിച്ചതാണെന്ന് അവകാശപ്പെട്ട് ഷോർട്ട് ഫിലിം സ
രാജ്യാന്തര ചലച്ചിത്ര മേളയിലും കോപ്പിയടി വിവാദം. ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന, സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത 'സഹീറി'ന്റെ തിരക്കഥ മോഷ്ടിച്ചതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മോർണി ക്യൂൻ എന്ന ഷോർട്ട് ഫിലിമിന്റെ തിരക്കഥ മോഷ്ടിച്ചുവെന്നാണ് ആരോപണം.
ചിത്രം കോപ്പിയടിച്ചതാണെന്ന് അവകാശപ്പെട്ട് ഷോർട്ട് ഫിലിം സംവിധായൻ ശ്രീരാഗ് ആണ് രംഗത്തെത്തിയത്. 2013ൽ കെഎസ് എഫ്ഡിസി നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ശ്രീരാഗ് 'മോണിക് ക്യൂൻ സമർപ്പിച്ചിരുന്നു. ഐഎഫ്എഫ്‌കെയിൽ ശ്രീരാഗിന്റെ സുഹൃത്ത് സഹിർ കണ്ടശേഷമാണ് മോണികിന്റെ കഥയ്ക്ക് സഹിറുമായി സാമ്യമുണ്ടെന്ന് പറഞ്ഞത്. എന്നാൽ, ആരോപണം സിദ്ധർഥ്ശിവ നിഷേധിച്ചു. സഹിറിന്റെ പ്രമേയം വർഷങ്ങൾക്കുമുന്നേ തന്റെ മനസ്സിലുണ്ടായിരുന്നു. ശ്രീരാഗിന്റെ ചിത്രം താൻ കണ്ടിട്ടില്ലെയെന്നും അദ്ദേഹം വ്യക്തമാക്കി.
കാമുകി ബലാ!ത്സംഗത്തിനിരായി കൊല ചെയ്യപ്പെട്ടതിനെ തുടർന്ന് ജീവിതത്തിന്റെ താളക്രമം തെറ്റിപ്പോയ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത സഹീർ. ചലച്ചിത്ര മേളയിൽ മ!ത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം ഉയരുന്നതിനിടെയാണ്, തിരക്കഥയെ സംബന്ധിച്ച ആരോപണം ഉയരുന്നത്.
ചലച്ചിത്ര അക്കാദമിയിലേക്ക് പ്രത്യേക ആവശ്യങ്ങൾക്കായി സമർപ്പിക്കുന്ന ചിത്രങ്ങളുടെ കോപ്പികൾ ഒരു കാരണവശാലും പുറത്തു പോകില്ലെന്ന് ഷോർട്ട് ഫിലിം മേളയ്ക്ക് നേതൃത്വം നൽകിയ നടൻ രവീന്ദ്രൻ പറഞ്ഞു. കോപ്പികൾ അക്കാദമിയിൽ പ്രത്യേകം സീൽ ചെയ്താണ് സൂക്ഷിക്കുന്നത്. അവിടെനിന്ന് സിഡി പുറത്തുപോകില്ലെന്നും രവീന്ദ്രൻ പറഞ്ഞു.