- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പറ്റിയ അബദ്ധം ഞാൻ അംഗീകരിക്കുന്നു; തെറ്റിനെ ന്യായീകരിക്കുന്നില്ല; കുഞ്ഞിനെ പട്ടിണിക്കിട്ടു കൊല്ലാൻ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ..? കാര്യങ്ങൾ വഷളാക്കിയത് അന്ധവിശ്വാസവും മാനസിക അസ്വാരസ്യങ്ങളും': തങ്ങളുടെ ഉപദേശത്താൽ കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ മാപ്പുചോദിച്ചു പിതാവ്
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ മാപ്പുചോദിച്ച് കുട്ടിയുടെ പിതാവ്. ഫേസ്‌ബുകിൽ പ്രസിദ്ധീകരിച്ച പോസ്റ്റിലൂടെയാണ് മാപ്പപേക്ഷിച്ചത്. തനിക്കു പറ്റിയ തെറ്റ് ഏറ്റുപറയുകയാണെന്നും കുഞ്ഞിനെ പട്ടിണിക്കിട്ടു കൊല്ലാൻ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ എന്നും ഫേസ്‌ബുക് പോസ്റ്റിൽ സിദ്ദീക് പറയുന്നു. മാപ്പ്. എനിക്ക് പറ്റിയ അബദ്ധം ഞാൻ അംഗീകരിക്കുന്നു എന്റെ തെറ്റിനെ ന്യായികരിക്കുകയല്ല എന്റെ തെറ്റുകൾ മനസ്സിലാകി സംഭവിച്ചത് നിങ്ങളെ അറിയിക്കുകയാണ് കുഞ്ഞിനെ പട്ടിണിക്ക് ഇട്ട് കൊല്ലാൻ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ കുഞ്ഞിന് തേനും വെള്ളവും ആദ്യമേ നൽകിയതാണ്. ഫേസ്‌ബു്ക് പോസ്റ്റിൽ പറയുന്നു. മുലപ്പാൽ നൽകുന്നതിനെയാണ് ഞാൻ എതിർത്തത്. തേൻ നൽകിയതിനാൽ കുട്ടി ആരോഗ്യവാനായിരിക്കുന്നു. എന്നാൽ മുലപ്പാൽ നൽകാതിരുന്നാലുള്ള ഭവിഷ്യത്ത് പിന്നീടാണ് അറിഞ്ഞത്. എന്റെ അന്ധവിശ്വാസവും മാനസിക അസാരസ്യങ്ങളുമാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്. ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നു. ചിലരാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവനാണ് ഞാൻ. ഇത്തരത്തി
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ മാപ്പുചോദിച്ച് കുട്ടിയുടെ പിതാവ്. ഫേസ്‌ബുകിൽ പ്രസിദ്ധീകരിച്ച പോസ്റ്റിലൂടെയാണ് മാപ്പപേക്ഷിച്ചത്. തനിക്കു പറ്റിയ തെറ്റ് ഏറ്റുപറയുകയാണെന്നും കുഞ്ഞിനെ പട്ടിണിക്കിട്ടു കൊല്ലാൻ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ എന്നും ഫേസ്‌ബുക് പോസ്റ്റിൽ സിദ്ദീക് പറയുന്നു.
മാപ്പ്. എനിക്ക് പറ്റിയ അബദ്ധം ഞാൻ അംഗീകരിക്കുന്നു എന്റെ തെറ്റിനെ ന്യായികരിക്കുകയല്ല എന്റെ തെറ്റുകൾ മനസ്സിലാകി സംഭവിച്ചത് നിങ്ങളെ അറിയിക്കുകയാണ് കുഞ്ഞിനെ പട്ടിണിക്ക് ഇട്ട് കൊല്ലാൻ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ കുഞ്ഞിന് തേനും വെള്ളവും ആദ്യമേ നൽകിയതാണ്. ഫേസ്‌ബു്ക് പോസ്റ്റിൽ പറയുന്നു.
മുലപ്പാൽ നൽകുന്നതിനെയാണ് ഞാൻ എതിർത്തത്. തേൻ നൽകിയതിനാൽ കുട്ടി ആരോഗ്യവാനായിരിക്കുന്നു. എന്നാൽ മുലപ്പാൽ നൽകാതിരുന്നാലുള്ള ഭവിഷ്യത്ത് പിന്നീടാണ് അറിഞ്ഞത്. എന്റെ അന്ധവിശ്വാസവും മാനസിക അസാരസ്യങ്ങളുമാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്. ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നു.
ചിലരാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവനാണ് ഞാൻ. ഇത്തരത്തിൽ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ. മാപ്പ് തരണമെന്ന അപേക്ഷയോടെയാണ് ഫേസ്‌ബുക് പോസ്റ്റ് അവസാനിക്കുന്നത്. അഞ്ച് ബാങ്ക് വിളിക്കാതെ മുലപ്പാൽ നൽകരുതെന്നായിരുന്നു പീതാവിന്റെ നിർദ്ദേശം. ഇത് പറഞ്ഞ് നവജാത ശിശുവിന് മുലപ്പാൽ നിഷേധിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അബൂബക്കർ സിദ്ദീഖിനും മന്ത്രവാദിയായ ഹൈദ്രോസിനും എതിരെ കേസെടുത്തു. ഇരുവരും ഇപ്പോൾ റിമാൻഡിലാണ്. കോഴിക്കോട് മുക്കം പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.