- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഥുര മെഡിക്കൽ കോളേജിൽ താടിയെല്ല് പൊട്ടിയിട്ടും മൃഗത്തെ പോലെ ചങ്ങലയ്ക്ക് ഇട്ടിരിക്കുന്ന ക്രൂരത; ആരോഗ്യാവസ്ഥ അങ്ങേയറ്റം ഗുരുതരം; മറ്റൊരു ആശുപത്രിയിലേക്ക് ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് യോഗിക്ക് പിണറായിയുടെ കത്ത്; പ്രതിഷേധിക്കാൻ കരിദിനാചരണം; സേവ് സിദ്ദിഖ് കാപ്പൻ കാമ്പൈൻ ശക്തമാകുമ്പോൾ
മലപ്പുറം:സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിൽസ ഒരുക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പിണറായി വിജയൻ ആവശ്യപ്പെട്ടു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും കത്തിലൂടെ അഭ്യർത്ഥിച്ചു. ജനങ്ങൾക്കും മാധ്യമ സമൂഹത്തിനും ആശങ്കയുണ്ടെന്നും വിശദീകരിച്ചിട്ടുണ്ട്.
അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. യു. എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യു.പി. മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കാപ്പന്റെ ചികിൽസയിൽ മുഖ്യമന്ത്രി ഇടപെടണമെന്ന അഭ്യർത്ഥനയുമായി ഭാര്യ റെയ്ഹാന രംഗത്ത് വന്നിരുന്നു. സിദ്ദിഖ് കാപ്പന് ഉത്തർപ്രദേശിലെ ജയിൽവാസത്തിനിടെ കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണിത്. നാലുദിവസമായി ഭക്ഷണമില്ല. ശുചിമുറിയിൽ പോകാൻ പോലും അനുവദിക്കാതെ കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണെന്നും ഭാര്യ റെഹിയാന പറയുന്നു. ചികിത്സ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് റെയ്ഹാനയുടെ ആവശ്യം. മതിയായ ചികിത്സ ലഭിക്കാത്തതിനാൽ ആരോഗ്യനില ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കനിവുകാണിക്കണമെന്നും റെയ്ഹാന പറഞ്ഞു.
ഇതിന് പിന്നാലെയാണ് പിണറായി വിജയൻ യുപി മുഖ്യമന്ത്രിക്ക് കത്തെഴുതുന്നത്. സിദ്ദിഖ് കാപ്പനെ എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി പതിനൊന്ന് യുഡിഎഫ് എംപിമാർ കത്ത് നൽകി. കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും കത്തിൽ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തിയാണ് മാധ്യമ പ്രവർത്തകനായ കാപ്പനെ ഉത്തർപ്രദേശിൽ ജയിലിൽ ഇട്ടത്.
സേവ് സിദ്ദീഖ് കാപ്പൻ: കെ.യു.ഡബ്ല്യു.ജെ പ്രക്ഷോഭത്തിലേക്ക്; തിങ്കളാഴച കരിദിനം
തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ കാപ്പന്റെ ജീവൻ രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവർത്തക യൂണിയൻ പ്രത്യക്ഷ സമരത്തിനും കാമ്പയിനും തുടക്കമിടുന്നു.
സേവ സിദ്ദീഖ കാപ്പൻ കാമ്പയിന്റെ തുടക്കമായി യൂണിയൻ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർ തിങ്കളാഴച കരിദിനം ആചരിക്കും. രാജ്യാന്തര തലത്തിൽ അടക്കം വിഷയം കൂടുതൽ സജീവ ചർച്ചയാക്കി മാറ്റുന്നതിന സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ ഉപാധികളിലൂടെയും കാമ്പയിൻ നടത്തും. രാജഭവനു മുന്നിൽ ധർണ അടക്കം വിവിധ സമര പരിപാടികൾ വരും ദിവസങ്ങളിൽ ആവിഷകരിക്കുമെന്ന യൂണിയൻ സംസഥാന പ്രസിഡന്റ കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ സുഭാഷും അറിയിച്ചു.
മാധ്യമ പ്രവർത്തകർക്കൊപ്പം സാഹിത്യ, സാംസകാരിക, സാമൂഹിക, രാഷട്രീയ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഈ കാമ്പയിനിൽ അണിചേരണമെന്ന യൂണിയൻ അഭ്യർത്ഥിച്ചു. മഥുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിദ്ദീഖ കാപ്പന്റെ അവസഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെ പോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ എംപിമാർ ചൂണ്ടിക്കാട്ടി.
കാപ്പന്റെ മോചനത്തിന് ഇടപെടണമെന്ന കേന്ദ്ര മന്ത്രി വി.മുരളീധരൻ അടക്കം കേരളത്തിൽനിന്നുള്ള മുഴുവൻ എംപിമാരോടും യൂണിയൻ അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ