- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നു'; നടി ഭാവനയ്ക്കും നവീനും ആശംസകൾ നേർന്ന് നടൻ സിദ്ദിഖ്
കൊച്ചി: ഇന്ന് വിവാഹിതയായ നടി ഭാവനയ്ക്കും നവീനും ആശംസകൾ നേർന്ന് നടൻ സിദ്ദിഖ്. പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നുവെന്ന് സിദ്ദിഖ് ഫേസ്‌ബുക്കിൽ കുറിച്ചു. 'പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നു.. സ്‌നേഹത്തോടെ സിദ്ദിഖ് ' എ്ന്നാണ് ഫേസ്‌ബുക്കിൽ സിദ്ദിഖ് എഴുതിയിരിക്കുന്നത്. ഏറെ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്ന് രാവിലെയാണ് നടി ഭാവന വിവാഹിതയായത്. കന്നഡ നിർമ്മാതാവ് നവീൻ ആണ് വരൻ. രാവിലെ 9.30 നും 10നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു താലികെട്ട്. തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. തുടർന്നു ബന്ധുക്കൾക്കായുള്ള വിരുന്ന് ജവഹർലാൽ കൺവെൻഷൻ സെന്ററിൽ നടന്നു. ചലച്ചിത്ര മേഖലയിൽ നിന്നും മഞ്ജു വാര്യർ, രമ്യ നമ്ബീശൻ, നവ്യ നായർ, ലെന, മിയ, മിഥുൻ, സിദ്ദിഖ്, ഭാഗ്യ ലക്ഷ്മി, ശരണ്യ മോഹൻ ത
കൊച്ചി: ഇന്ന് വിവാഹിതയായ നടി ഭാവനയ്ക്കും നവീനും ആശംസകൾ നേർന്ന് നടൻ സിദ്ദിഖ്. പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നുവെന്ന് സിദ്ദിഖ് ഫേസ്‌ബുക്കിൽ കുറിച്ചു.
'പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നു.. സ്‌നേഹത്തോടെ സിദ്ദിഖ് ' എ്ന്നാണ് ഫേസ്‌ബുക്കിൽ സിദ്ദിഖ് എഴുതിയിരിക്കുന്നത്.
ഏറെ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്ന് രാവിലെയാണ് നടി ഭാവന വിവാഹിതയായത്. കന്നഡ നിർമ്മാതാവ് നവീൻ ആണ് വരൻ. രാവിലെ 9.30 നും 10നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു താലികെട്ട്. തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. തുടർന്നു ബന്ധുക്കൾക്കായുള്ള വിരുന്ന് ജവഹർലാൽ കൺവെൻഷൻ സെന്ററിൽ നടന്നു.
ചലച്ചിത്ര മേഖലയിൽ നിന്നും മഞ്ജു വാര്യർ, രമ്യ നമ്ബീശൻ, നവ്യ നായർ, ലെന, മിയ, മിഥുൻ, സിദ്ദിഖ്, ഭാഗ്യ ലക്ഷ്മി, ശരണ്യ മോഹൻ തുടങ്ങിയവർ റിസെപ്ഷനിൽ പങ്കെടുത്തു. സിനിമയിലെ സുഹൃത്തുക്കൾക്കായി ലുലു കൺവെൻഷൻ സെന്റരിൽ റിസപ്ഷെൻ നടത്തും. ലുലു കൺവൻഷൻ സെന്ററിൽ നടക്കാനിരിക്കുന്ന റിസെപ്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ള പല പ്രമുഖരേയും ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.



