സിസുമായി ബന്ധമുള്ള ലെബനീസ് സഹോദരന്മാരായ ഖാലിദ് ഖയാത്ത്(49), മുഹമ്മദ് ഖയാത്ത്(32) എന്നിവർ പിടിയിലായി. സിഡ്‌നിയിൽ നിന്നും അബുദാബിക്കുള്ള എത്തിഹാദ് വിമാനം തകർക്കാൻ ബാർബി ഡോളിനുള്ളിൽ ബോംബ് വച്ച കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലെബനീസ് സർക്കാരിന്റെ അവസരോചിതമായ ഇടപെടൽ മൂലമാണ് ഓസ്‌ട്രേലിയയെ കണ്ണീർക്കടലിൽ ആക്കാനുള്ള പദ്ധതി പൊളിക്കാൻ സാധിച്ചിരിക്കുന്നത്. വലിയ ബാർബി ഡോളിനുള്ളിൽ ബോംബ് ഒളിപ്പിച്ച് വിമാനത്തിൽ വച്ച് പൊട്ടിക്കുന്നതിനുള്ള ഇവരുടെ പദ്ധതി തകർത്തുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത് ലെബനീസ് ഒഫീഷ്യലുകളാണ്.

ഈ നിഗൂഢ നീക്കം തന്റെ രാജ്യത്തെ സെക്യൂരിറ്റി ഒഫീഷ്യലുകൾ വെളിച്ചത്തുകൊണ്ടുവരികയായിരുന്നുവെന്നാണ് സൗദി അറേബ്യൻ ടെലിവിഷനോട് സംസാരിക്കവെ ലെബനന്റെ അഭ്യന്തര മന്ത്രി നൗഷാദ് മാച്ച്‌നൗക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ബോംബ് ഇതിന് മുമ്പ് ഒരു മീറ്റ് ഗ്രൈൻഡറിനുള്ളിൽ ഒളിപ്പിച്ച് കടത്താനൊരുങ്ങിയെന്ന ആരോപണമായിരുന്നു ഇവരുടെ മേൽ ഉയർന്നിരുന്നത്.സിഡ്‌നിയിൽ നടത്തിയ ടെറർ റെയ്ഡിനെ തുടർന്നാണ് ഇരുവരുടെയും മുകളിൽ കേസ് ചാർജ് ചെയ്തിരിക്കുന്നത്. ഈ ഗൂഢാലോചനയിൽ മൂന്ന് ലെബനീസ് ഓസ്‌ട്രേലിയൻ സഹോദരന്മാരാണ് ഉൾപ്പെട്ടിരിക്കുന്നത്.

ഇതിനെ കുറിച്ച് അറിവില്ലാത്ത നാലാമത്തെ ഒരു സഹോദരന്റെ ലഗേജിനുള്ളിൽ ബോംബ് അടക്കം ചെയ്ത് വിമാനത്തിനുള്ളിലെത്തിക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ജൂലൈ 29ന് സിഡ്‌നിയിൽ നടന്ന റെയ്ഡുകൾക്ക് ശേഷമാണ് ഖാലിദ് ഖയാത്ത്, മുഹമ്മദ് ഖയാത്ത് എന്നിവർക്ക് മേൽ കേസ് ചാർജ് ചെയ്തിരിക്കുന്നത്. എന്നാൽ മറ്റ് പേരെയും വിട്ടയക്കുകയായിരുന്നു. തീവ്രവാദ പ്രവർത്തനം നടത്താൻ പദ്ധതിയിട്ടതിന്റെ പേരിൽ രണ്ട് സഹോദരന്മാരുടെ മേലും രണ്ട് കൗണ്ടുകളാണ് ചാർജ് ചെയ്തിരിക്കുന്നത്.

മറ്റൊരു ഖയാത്ത് സഹോദരൻ സിറിയയിലെ ഐസിസ് കമാൻഡറാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ മറ്റൊരു സഹോദരൻ ലെബനണിൽ കസ്റ്റഡിയിലുണ്ടെന്നാണ് ലെബനന്റെ അഭ്യന്തര മന്ത്രി നൗഷാദ് മാച്ച്‌നൗക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. തരെക്ക് ഖയാത്താണ് ഖാലിദിനെയും മുഹമ്മദിനെയും ഏപ്രിലിൽ സിഡ്‌നിയിലേക്ക് കൊണ്ടു വന്ന് ഐസിസ് ഭീകരനായ ദി കൺട്രോളർ എന്നറിയപ്പെടുന്ന ആളെ പരിചയപ്പെടുത്തിയത്. ഇയാളാണ് സഹോദരന്മാരെ ബോംബ് നിർമ്മിക്കാൻ പരിശീലിപ്പിച്ചതെന്നും അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. ബോബ് നിർമ്മിക്കുന്നതിനുള്ള വസ്തുക്കൾ തുർക്കിയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് നേരത്തെ എത്തിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിഡ്‌നിയിലേക്ക് ബോംബ് നിർമ്മാണവസ്തുക്കൾ കൊണ്ട് വന്ന ഐസിസ് കമാൻഡറുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.എന്നാൽ അയാൾ ഓസ്‌ട്രേലിയക്കാരനല്ല.