- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീമെൻസിൽ വീണ്ടും തൊഴിൽ വെട്ടിച്ചുരുക്കൽ; ലോകമെമ്പാടുമായി 6900 പേർക്ക് തൊഴിൽ നഷ്ടമാകും; തൊഴിൽ നഷ്ടമാകുന്നവരിൽ കൂടുതലും ജർമ്മൻ സെക്ടറിൽ ജോലി ചെയ്യുന്നവരുടേത്
ജർമ്മനിയിലെ ഏറ്റവും വലിയ വ്യവസായ പ്രമുഖരായ സീമൻസിൽ വീണ്ടും തൊഴിലാളികളെ പിരിച്ചുവിടുന്നു. ലോകമെമ്പാടുമുള്ള ജോലിക്കാരിൽ നിന്ന് ആറായിരത്തിലധികം പേരെയാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. ഫോസിൽ ഇന്ധന മേഖലയിലാണ് തൊഴിൽ നഷ്ടഭീഷണി നേരിടുന്നത്. കമ്പനി നടപടിക്കെതിരെ യൂണിയൻ നേതാക്കളും രാഷ്ട്രീയക്കാരും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 6900 ത്തോളം ജോലിക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ പകുതിയും ജർമ്മനിയിൽ ജോലി ചെയ്യുന്നവരാണെന്നാണ് സൂചന. ഈ ഭാഗത്തെ സാമ്പത്തിക ലാഭമില്ലാത്ത സൈറ്റുകൾ അടയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.കൂടാതെ യൂറോപ്പിലെ ആയിരത്തിലധികം ജോലികളും അമേരിക്കയിലെ ആയിരത്തിലധികം ജോലിക്കാരും തൊഴിൽനഷ്ടമാകുന്നവരിൽ ഉൾപ്പെടും. സീമെൻസിൽ ലോകമെമ്പാടുമായി 3,50,000 ത്തോളം ജോലിക്കാരാണ് തൊഴിലെടുക്കുന്നത്. ഇതിൽ 115,000 ത്തോളം പേർ ജർമ്മനിയിൽ ആണ് ഉള്ളത്. ചെലവ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി കുറച്ച് നാളുകളായി കമ്പനി കടുത്ത നടപടികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ജർമ്മനിയിലെ ഏറ്റവും വലിയ വ്യവസായ പ്രമുഖരായ സീമൻസിൽ വീണ്ടും തൊഴിലാളികളെ പിരിച്ചുവിടുന്നു. ലോകമെമ്പാടുമുള്ള ജോലിക്കാരിൽ നിന്ന് ആറായിരത്തിലധികം പേരെയാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. ഫോസിൽ ഇന്ധന മേഖലയിലാണ് തൊഴിൽ നഷ്ടഭീഷണി നേരിടുന്നത്. കമ്പനി നടപടിക്കെതിരെ യൂണിയൻ നേതാക്കളും രാഷ്ട്രീയക്കാരും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
6900 ത്തോളം ജോലിക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ പകുതിയും ജർമ്മനിയിൽ ജോലി ചെയ്യുന്നവരാണെന്നാണ് സൂചന. ഈ ഭാഗത്തെ സാമ്പത്തിക ലാഭമില്ലാത്ത സൈറ്റുകൾ അടയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.കൂടാതെ യൂറോപ്പിലെ ആയിരത്തിലധികം ജോലികളും അമേരിക്കയിലെ ആയിരത്തിലധികം ജോലിക്കാരും തൊഴിൽനഷ്ടമാകുന്നവരിൽ ഉൾപ്പെടും.
സീമെൻസിൽ ലോകമെമ്പാടുമായി 3,50,000 ത്തോളം ജോലിക്കാരാണ് തൊഴിലെടുക്കുന്നത്. ഇതിൽ 115,000 ത്തോളം പേർ ജർമ്മനിയിൽ ആണ് ഉള്ളത്. ചെലവ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി കുറച്ച് നാളുകളായി കമ്പനി കടുത്ത നടപടികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്.