യൂറോപ്പിലെ ഏറ്റവും വലിയ എഞ്ജിനീയറിങ് ഗ്രൂപ്പായ സീമെൻസ് ജീവനക്കാരെ വെട്ടി കുറയ്ക്കുന്നു. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്നാണ് സൂചന.

സീമെൻസിലെ ഐടി വിഭാഗത്തിലാണ് ഏറ്റവും കൂടുതലാളുകൾക്ക് ജോലി നഷ്ടമാകുക. 2700 ഓളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ കമ്പനിയുടെ ഉത്പാദന രീതികളിലും ഘടനാപരമായ മാറ്റങ്ങൾ വരുത്താനും, പരിശീലന പരിപാടിയിലും ചെലവു ചുരുക്കാനും പദ്ധതിയിട്ടുണ്ട്.