- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമ്മൻ കമ്പനിയായ സീമൻസിൽ കൂട്ട പിരിച്ചുവിടൽ; പവർ, ഗ്യാസ് മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേർക്ക് തൊഴിൽ പോകും; 11 കമ്പനികൾ അടച്ച് പൂട്ടുന്നു
ജർമൻ കമ്പനിയായ സീമൻസിൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതായി സൂചന. പവർ ഗ്യാസ് മേഖലകളിൽ നിന്നായ ആയിരക്കണക്കിന് പേരെ കുറയ്ക്കാൻ കമ്പനി തീരുമാനിച്ചതായാണ് റിപ്പോർട്ട് പുറത്ത് വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 23 സൈറ്റുകളിൽ 11 എണ്ണം അടച്ചുപൂട്ടുകയോ വിൽക്കുകയോ ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ ഭാഗമാണ് പിരിച്ചുവിടൽ. നിലവിൽ ഈ ഡിവിഷനിൽ മുപ്പതിനായിരത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇതിൽ 12,000 ജർമനിക്കാരും ഉൾപ്പെടുന്നു. പിരിച്ചുവിടൽ ഇവരെയും ബാധിക്കുമെന്നാണ് അറിയുന്നത്. വിൻഡ് ടർബൈനുകൾ മുതൽ ട്രെയ്‌നുകൾ വരെയും, മെഡിക്കൽ ഉപകരണങ്ങൾ മുതൽ വാഷിങ് മെഷീൻ വരെയും നിർമ്മിക്കുന്ന കമ്പനിയാണ് സീമെൻസ്. വാതകത്തിൽ പ്രവർത്തിക്കുന്ന ഊർജ പ്‌ളാന്റുകളുടെ സാധ്യതകൾ അവസാനിക്കുന്നതു മനസിലാക്കിയാണ് അവ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതെന്നാണ് സൂചന.എന്നാൽ, പിരിച്ചുവിടൽ വാർത്ത സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല.
ജർമൻ കമ്പനിയായ സീമൻസിൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതായി സൂചന. പവർ ഗ്യാസ് മേഖലകളിൽ നിന്നായ ആയിരക്കണക്കിന് പേരെ കുറയ്ക്കാൻ കമ്പനി തീരുമാനിച്ചതായാണ് റിപ്പോർട്ട് പുറത്ത് വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 23 സൈറ്റുകളിൽ 11 എണ്ണം അടച്ചുപൂട്ടുകയോ വിൽക്കുകയോ ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ ഭാഗമാണ് പിരിച്ചുവിടൽ.
നിലവിൽ ഈ ഡിവിഷനിൽ മുപ്പതിനായിരത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇതിൽ 12,000 ജർമനിക്കാരും ഉൾപ്പെടുന്നു. പിരിച്ചുവിടൽ ഇവരെയും ബാധിക്കുമെന്നാണ് അറിയുന്നത്.
വിൻഡ് ടർബൈനുകൾ മുതൽ ട്രെയ്‌നുകൾ വരെയും, മെഡിക്കൽ ഉപകരണങ്ങൾ മുതൽ വാഷിങ് മെഷീൻ വരെയും നിർമ്മിക്കുന്ന കമ്പനിയാണ് സീമെൻസ്. വാതകത്തിൽ പ്രവർത്തിക്കുന്ന ഊർജ പ്‌ളാന്റുകളുടെ സാധ്യതകൾ അവസാനിക്കുന്നതു മനസിലാക്കിയാണ് അവ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതെന്നാണ് സൂചന.എന്നാൽ, പിരിച്ചുവിടൽ വാർത്ത സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല.