- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സിയന്ന വെസ്റ്റ് മലയാളി കമ്മ്യൂണിറ്റി ഓണം ആഘോഷിച്ചു
ഹൂസ്റ്റൻ: ഗ്രെയിറ്റർ ഹൂസ്റ്റനിലെ സിയന്നാ വെസ്റ്റ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം അതീവ ആകർഷകവും ഹൃദ്യവുമായി. സെപ്റ്റംബർ 18ന് വൈകിട്ടു സിയന്നാ വെസ്റ്റ് ഓഡിറ്റോറിയത്തിൽ ഹൂസ്റ്റനിലെ എൽഎസ്എസ് സ്ഥാപകനും മുൻ പ്രസിഡന്റുമായ ചന്ദ്രൻ പണിക്കർ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്കു തുടക്കമിട്ടു. ഓണത്തെ അനുസ്മരിപ്പിക്കുന്ന ഓണപ്പാട്ടുകൾ, സമൂഹനൃത്തനൃത്യങ്ങൾ, കൈകൊട്ടിക്കളി, പുലികളി, വള്ളംകളി ഗാനങ്ങൾ തുടങ്ങിയ വൈവിധ്യമേറിയ കലാപരിപാടികൾ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഓണസദ്യയും വിഭവ സമൃദ്ധമായിരുന്നു. ജോർജ് പൈലി, ലൂസി പൈലി, എ.എം.തോമസ്, വർഗീസ് തോമസ്, ഹരി പിള്ള, ഉഷ പിള്ള, ബാബു തോമസ്, എ.സി.ജോർജ്, അനു ബാബു, രാജ് സുന്ദരൻ, വിനീത ഉണ്ണികൃഷ്ണൻ, ജയിസൻ ജോർജ്, തങ്കമ്മ പണിക്കർ, സിബി സെബാസ്റ്റ്യൻ, ചിന്താ സെബാസ്റ്റ്യൻ, റിയ ജോർജ്, രാജ്‌മോഹൻ കുനിയിൽ, നന്ദിതാ രാജ്, നന്ദനാ രാജൻ, ആനി തോമസ്, ഷീജാ രാജ്‌മോഹൻ, ആഷ്ലി തോമസ്, നവേന്ദാ രാജ്, മോളി ജോർജ്, തോമസ് മത്തായി, അനിമോൾ, മോളി തോമസ്, അനു പിള്ള, കിരൺ പിള്ള, തേജാ ജോർജ് തുടങ്ങിയവർ വിവിധ കലാപ്
ഹൂസ്റ്റൻ: ഗ്രെയിറ്റർ ഹൂസ്റ്റനിലെ സിയന്നാ വെസ്റ്റ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം അതീവ ആകർഷകവും ഹൃദ്യവുമായി. സെപ്റ്റംബർ 18ന് വൈകിട്ടു സിയന്നാ വെസ്റ്റ് ഓഡിറ്റോറിയത്തിൽ ഹൂസ്റ്റനിലെ എൽഎസ്എസ് സ്ഥാപകനും മുൻ പ്രസിഡന്റുമായ ചന്ദ്രൻ പണിക്കർ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്കു തുടക്കമിട്ടു. ഓണത്തെ അനുസ്മരിപ്പിക്കുന്ന ഓണപ്പാട്ടുകൾ, സമൂഹനൃത്തനൃത്യങ്ങൾ, കൈകൊട്ടിക്കളി, പുലികളി, വള്ളംകളി ഗാനങ്ങൾ തുടങ്ങിയ വൈവിധ്യമേറിയ കലാപരിപാടികൾ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഓണസദ്യയും വിഭവ സമൃദ്ധമായിരുന്നു.
ജോർജ് പൈലി, ലൂസി പൈലി, എ.എം.തോമസ്, വർഗീസ് തോമസ്, ഹരി പിള്ള, ഉഷ പിള്ള, ബാബു തോമസ്, എ.സി.ജോർജ്, അനു ബാബു, രാജ് സുന്ദരൻ, വിനീത ഉണ്ണികൃഷ്ണൻ, ജയിസൻ ജോർജ്, തങ്കമ്മ പണിക്കർ, സിബി സെബാസ്റ്റ്യൻ, ചിന്താ സെബാസ്റ്റ്യൻ, റിയ ജോർജ്, രാജ്‌മോഹൻ കുനിയിൽ, നന്ദിതാ രാജ്, നന്ദനാ രാജൻ, ആനി തോമസ്, ഷീജാ രാജ്‌മോഹൻ, ആഷ്ലി തോമസ്, നവേന്ദാ രാജ്, മോളി ജോർജ്, തോമസ് മത്തായി, അനിമോൾ, മോളി തോമസ്, അനു പിള്ള, കിരൺ പിള്ള, തേജാ ജോർജ് തുടങ്ങിയവർ വിവിധ കലാപ്രകടനങ്ങൾ കാഴ്ചവച്ചു. തങ്കമ്മ പണിക്കരുടെ നന്ദിപ്രസംഗത്തോടെ ആഘോഷ പരിപാടികൾക്കു പരിസമാപ്തിയായി.




