- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴികാട്ടി ബോർഡുകൾ 4800; ബോർഡ് ഒന്നിനു 900 രൂപ; മൊത്തം ചെലവ് 45 ലക്ഷവും; ദേശീയ ഗെയിംസ് അഴിമതി കോമൺവെൽത്ത് ഗെയിംസിനെയും കടത്തിവെട്ടുന്നത്
തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി എന്ന വാക്ക് ഇപ്പോൾ പുത്തരിയല്ല. വേദികളിലെത്തുന്നവർക്കു വഴികാട്ടുന്നതിൽ പോലും അഴിമതി നിറഞ്ഞിരിക്കുന്ന കഥയാണ് ദേശീയ ഗെയിംസിനു പറയാനുള്ളത്. വഴികാട്ടി ബോർഡുകൾക്കായി ചെലവിട്ടതു 45 ലക്ഷം രൂപയാണ്. എന്നാൽ, ഗെയിംസിന്റെ ധൂർത്തിനും കെടുകാര്യസ്ഥതക്കും ഉദാഹരണമായി വേദികളിൽ കൂട്ടിയിട്ട
തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി എന്ന വാക്ക് ഇപ്പോൾ പുത്തരിയല്ല. വേദികളിലെത്തുന്നവർക്കു വഴികാട്ടുന്നതിൽ പോലും അഴിമതി നിറഞ്ഞിരിക്കുന്ന കഥയാണ് ദേശീയ ഗെയിംസിനു പറയാനുള്ളത്.
വഴികാട്ടി ബോർഡുകൾക്കായി ചെലവിട്ടതു 45 ലക്ഷം രൂപയാണ്. എന്നാൽ, ഗെയിംസിന്റെ ധൂർത്തിനും കെടുകാര്യസ്ഥതക്കും ഉദാഹരണമായി വേദികളിൽ കൂട്ടിയിട്ടിരിക്കുകയാണ് ഈ ദിശാബോർഡുകൾ. ബാംബൂ കോർപറേഷനാണ് ദിശാബോർഡുകൾ നിർമ്മിച്ച് നൽകിയത്. ഒരു ബോർഡിന് 900 രൂപയായിരുന്നു ചെലവ്.
ആവശ്യമുള്ളതിലധികം ബോർഡുകൾക്കാണ് സംഘാടകർ ഓർഡർ നൽകിയത്. ഏഴ് ജില്ലകളിലെ വേദികളിലേക്കുമായി വാങ്ങിയത് 4800ഓളം ബോർഡുകൾ. എല്ലാവേദികളിലും ഈ ബോർഡുകൾ എത്തിക്കുകയും ചെയ്തു. എന്നാൽ ആവശ്യത്തിലധികമായതിനാൽ മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുകയാണ് ഇവയെല്ലാം.
മുന്നൂറോളം ബോർഡുകളാണ് കോഴിക്കോട്ടു മാത്രം കെട്ടിവച്ചത്. ബീച്ച് വോളിബോൾ നടക്കുന്ന കടപ്പുറത്ത് 80 ബോർഡുകൾ വേദിക്കുപിറകിൽ നിരത്തിവച്ചിട്ടുണ്ട്. കോർപറേഷന്റെ ഇ എം എസ് സ്റ്റേഡിയത്തിലും ഇൻഡോർ സ്റ്റേഡിയത്തിലും അനാഥമായ ബോർഡുകളുടെ നിരതന്നെയാണ. സംസ്ഥാനത്ത് ഗെയിംസ് നടക്കുന്ന എല്ലാവേദികൾക്കരികിലും ഇതുതന്നെയാണ് അവസ്ഥ. നോക്കുകുത്തിപോലെ ബോർഡുകൾ ഒരു പ്രയോജനവുമില്ലാതെ ഇരിക്കുകയാണ്.
ഗെയിംസ് വേദിയിൽ കനത്ത ധൂർത്തും അഴിമതിയുമാണ് നടക്കുന്നതെന്ന കെ ബി ഗണേശ് കുമാർ എംഎൽഎയും ആരോപിച്ചിരുന്നു. ദേശീയ ഗെയിംസിനായി കാര്യവട്ടത്ത് പുതുതായി നിർമ്മിച്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പേരിൽ 150 കോടിയുടെ അഴിമതിക്കാണ് നീക്കം നടക്കുന്നതെന്നു ഗണേശ് കുമാർ പറഞ്ഞു. വർഷംതോറും പണം നൽകുന്ന തരത്തിൽ ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച സ്റ്റേഡിയമാണ് കാര്യവട്ടത്തേത്. തന്റെ കാലത്താണ് ഇതിനുവേണ്ട ഭൂമി ഏറ്റെടുക്കലും കരാറും പൂർത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ അതെല്ലാം അട്ടിമറിച്ചുകൊണ്ട് പ്ലാൻ പരിഷ്‌കരണമെന്ന പേരിൽ 150 കോടി രൂപ അധികമായി നൽകാനാണ് ശ്രമം. കൂടുതൽ ആർഭാടങ്ങൾ ഏർപ്പെടുത്താനെന്ന പേരിലാണ് പ്ലാൻ പരിഷ്‌കരിക്കുന്നത്. ഗെയിംസ് അവസാനിച്ചാലുടൻ നിർമ്മാണം തുടങ്ങാനാണ് നീക്കം. ഇതിനായുള്ള ഫയലും തയ്യാറായിക്കഴിഞ്ഞു. ചട്ടവിരുദ്ധമായ നീക്കമാണ് നടക്കുന്നത്.
ഇത് വലിയൊരു അഴിമതിക്കാണ് കളമൊരുക്കുന്നത്. ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഗെയിംസിനുവേണ്ടി കാറുകൾ വാടകയ്ക്ക് എടുക്കുന്നതിന് ചുമതലപ്പെടുത്തിയത്. ഒരുവർഷമായി കാറുകൾ വാടയ്ക്ക് എടുത്ത് ഇവിടെ ഇട്ടിട്ടുണ്ട്. പലതും ഓടിയിട്ടില്ല. എന്നിട്ടും മാസംതോറും ഒരു കാറിന് ഒന്നരലക്ഷം രൂപവീതം എഴുതിയെടുക്കുകയാണ്. ലാലിസത്തിനെ മുന്നിൽനിർത്തി മറ്റെല്ലാം മുക്കാനുള്ള നീക്കമാണ് നടക്കുന്നത്. എൽഇഡിക്കും വാടക കസേരയ്ക്കും നാലിരട്ടി പണം വാങ്ങിയത് ലാലിസമല്ല. ധൂർത്ത് കൂടിയതിന് മന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. ദേശീയ ഗെയിംസിനുള്ള പണമെടുത്ത് ഇഷ്ടക്കാരുടെ കീശയിൽ തള്ളിക്കൊടുക്കുന്ന പരിപാടിയാണ് നടക്കുന്നതെന്നും ഗണേശ് കുമാർ പറഞ്ഞു.