സാൻഫ്രാൻസിസ്‌കോ: വാട്‌സ് ആപ്പിന്റെ കടന്നുവരവോടെ അപ്രസക്തമായ ഫേസ്‌ബുക്ക് മെസഞ്ചറിനെ പുനരുജ്ജീവിപ്പിക്കാൻ നടപടി. വാട്‌സ് ആപ്പിനെ പോലെ പോലെ മൊബൈൽ നമ്പർ മാത്രം ഉണ്ടെങ്കിൾ ഉപയോഗിക്കാവുന്ന വിധത്തിലേക്കാണ് മെസെഞ്ചർ മാറുന്നത്. ഇതിനായി ഫേസ്‌ബുക്ക് അക്കൗണ്ട് ആവശ്യമില്ലെന്നതാണ് പ്രത്യേകത. മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണു നേരിട്ട് മെസഞ്ചറിലേക്ക് ലോഗിൻ ചെയ്യേണ്ടത്.

വാട്‌സാപ്പ് മാതൃകയിൽ പ്രവർത്തിക്കുമെന്നർഥം. ഫേ്‌സ്ബുക്ക് മെസഞ്ചറിനെ സ്വതന്ത്ര പ്ലാറ്റ്‌ഫോം ആക്കി മാറ്റുകയാണു ലക്ഷ്യം. വിഡിയോ കോളിങ്, ഗെയിംസ് എന്നിവയടക്കം പല പുതുമകളും ഫേസ്‌ബുക്ക് മെസഞ്ചർ കൊണ്ടുവന്നിട്ടുണ്ട്. കാനഡ, അമേരിക്ക, പെറു വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലാണ് മെസെഞ്ചർ പുതിയ രൂപത്തിൽ ഇപപോൾ പുറത്തിറങ്ങിയിരിക്കുന്നത്.

വാട്‌സ് ആപ്പിനെ പോലെ വീഡിയോയും ചിത്രങ്ങളും ഗ്രൂപ്പ് ചാറ്റും വീഡിയോ കോളിംഗും, സ്റ്റിക്കേഴ്‌സുമെല്ലാം പുതിയ മെസഞ്ചറിൽ ഉണ്ടാകും. ഇതിനെല്ലാ കൂടി ആവശ്യം ഒരു മികച്ച മൊബൈൽ ഫോൺ വേണമെന്നതാണ്.

നിലവിൽ മെസഞ്ചർ ഉപയോഗിക്കണമെങ്കിൽ ഫേസ്‌ബുക്കിൽ ഒരു ലോഗിൻ ചെയ്യാൻ ഒപ്ഷനാണുള്ളത്. ഇത് കൂടാതെ നോട്ട് ഓൺ ഫേസ്‌ബുക്ക് എന്ന ഓപ്ഷൻ കൂടി നൽകും. ഇതിൽ ഫോൺ നമ്പർ അടിച്ച് മെസെഞ്ചർ ലോഗിൻ ചെയ്യാവുന്നതാണ്. ഇപ്പോഴത്തെ പരിഷ്‌ക്കാരം മരണത്തിലേക്ക് പോയിക്കൊണ്ടിരിന്ന മെസഞ്ചറിന് ആശ്വാസമായിട്ടുണ്ട്.