മനാമ :ബഹ്റൈൻ ഒഐസിസി യൂത്ത് വിംഗും ഒഐസിസി ദേശീയകമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനക്കെതിരെയുള്ള ഒപ്പ് ശേഖരണം സംഘടിപ്പിച്ചു .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന'പടയൊരുക്കം ' യാത്രയുടെ ഭാഗമായാണ് ഒപ്പ് ശേഖരണം സംഘടിപ്പിക്കുന്നത്.

കേരളത്തിൽ നടക്കുന്ന ഒരു കോടി ഒപ്പ് ശേഖരണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌വിദേശ രാജ്യങ്ങളിൽ നടക്കുന്ന ഒപ്പ് ശേഖരണത്തിന്റെ ആദ്യ ഉദ്ഘാടനംഅങ്കമാലി MLA റോജിഎം ജോൺ നിർവ്വഹിച്ചു.ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലും പുറം ,ഒഐസിസി
പ്രസിഡന്റ് ബിനു കുന്നന്താനം ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം,ഒഐസിസിഎറണാകുളം ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ,ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിബോബി പാറയിൽ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

ഒഐസിസി യുടെഎല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ഒപ്പ് ശേഖരണംസംഘടിപ്പിക്കും.ഇങ്ങിനെ സംഘടിപ്പിക്കുന്ന പതിനായിരത്തോളം ഒപ്പുകൾ രേഖപ്പെടുത്തിയ ബാനർ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയിൽഅദ്ദേഹത്തിന് കൈമാറും.