ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ സമൂഹം അവരുടെ പുതിയ പ്രധാനമന്ത്രിയെ ആദരപൂർവ്വം വരവേൽക്കാൻ ഒരുങ്ങികഴിഞ്ഞു. നരേന്ദ്ര മോദിയുടെ ഈ ഹൃസ്വസന്ദർശനം ലോകം വളരെ ശ്രദ്ധാപൂർവ്വം ഉറ്റുനോക്കുന്നുണ്ട്.

ഈ അവസരത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ കുടിയേറിപാർക്കുന്ന അനേകലക്ഷം ഭാരതീയരുടെ  ഒരു പ്രധാന പ്രശ്‌നം നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അനേകവർഷങ്ങളായി ഇവർ കൊണ്ടുനടക്കുന്ന ആ സ്വപ്നം ഒരു യഥാർത്ഥ്യമാക്കി മാറ്റാനുമുള്ള പരിശ്രമത്തിലാണ് ചില സംഘടനകൾ. ഇരട്ട പൗരത്വം വേണമെന്നാവശ്യപ്പെട്ടുകൊണ്ട്  ഒരു ഓൺലൈൻ സിഗ്‌നേച്ചർ കാമ്പയിനുമായി കേരള വിഷൻ, പിന്റോ ഗ്ലോബൽ മീഡിയാ, ലിജോ ജോൺ  എന്നിവർ  സംയുക്തമായി   രംഗത്തെത്തിയിട്ടുണ്ട്.

അമേരിക്കൻ മലയാളികളെല്ലാം ഈ സംരംഭത്തിൽ സഹകരിക്കണമെന്നഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു. നിങ്ങളുടെ ഒപ്പ് രേഖെപ്പടുത്തുകയും സുഹൃത്തുകളെ ഇതിൽ പങ്കെടുപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യണമെന്നാണഅ ഇവരുടെ അഭ്യർത്ഥന.
കൂടുതൽ  വിവരങ്ങൾക്ക് : ഫിലിപ്പ് മാരേട്ട്  (keralavision@live.com), ജോസ് പിന്റോ സ്റ്റീഫെൻ (josepintostephen@gmail.com), ലിജോ ജോൺ (johnlijony@gmail.com). ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.
 

Please click on this link to sign this petition.